Wednesday, May 30, 2012

മാളിലെ തീപിടുത്തം:ഉടമയെ അറസ്റ്റ്‌ ചെയ്യും

13 കുട്ടികളടക്കം 19 പേരുടെ ജീവന്‍ തട്ടിയെടുത്ത തീപിടുത്തം ഉണ്ടായ വില്ലേജിയോ മാളിന്റെ ഉടമസ്ഥനെ അറസ്‌റ്റ്‌ ചെയ്യാന്‍ ഖത്തര്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടു.



തീപിടുത്തത്തില്‍ മരിച്ച സ്‌ത്രീകളും കുട്ടികളും ഉണ്ടായിരുന്ന ഡേകെയര്‍ സെന്ററിന്റെ ഉടമയെയും, മാളിന്റെ ഡയരക്ടര്‍, സുരക്ഷാ തലവന്റെ അസിസ്റ്റന്റ്‌ എന്നിവരെയും അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവിട്ടിരിക്കുകയാണ്‌ അറ്റോര്‍ണി ജനറല്‍.


മാളിന്റെ സുരക്ഷാ തലവനോടും അസിസ്‌റ്റന്‍രിനോടും അവരുടെ ലൈസന്‍സ്‌ കോടതിയില്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്‌. മാളിലെ സുരക്ഷ ക്രമീകരണങ്ങളിലെ പാളിച്ചയാണ്‌ ഇത്രയും ധാരുണമായ ഒരു അപകടത്തിന്‌ കാരണമായത്‌ എന്നാണ്‌ വിലയിരുത്തല്‍. അപായ മണിയോ, തീയണക്കാനുള്ള സംവിധാനമോ ഒന്നും തന്നെ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.




ദോഹ അസീസിയ റോഡിലെ മാളില്‍ തീപിടിച്ചത്‌ ചൊവ്വാഴ്‌ച രാവിലെ പതിനൊന്നോടെയാണ്‌. മാലിലെ ഡെകെയര്‍ സെന്ററിലെ കുഞ്ഞുങ്ങളാണ്‌ മരിച്ച കുട്ടികള്‍. മരണപ്പെട്ടവര്‍ക്ക്‌ പുറമെ 17 പേര്‍ക്ക്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌.

തീപിടുത്തത്തിന്റെ തുടക്കം ഡെകെയര്‍ സെന്ററില്‍ നിന്നും തന്നെയാണ്‌ എന്നാണ്‌ നിഗമനം. എന്നാല്‍ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.

Fishermen killings: Kerala HC grants bail to two Italian marines

Thiruvananthapuram: Three months after being jailed for allegedly killing two Indian fishermen, the Kerala High Court granted bail to two Italian marines on Wednesday.

 
The court asked the marines to deposit Rs 1 crore as personal bond. But the Italians cannot leave Kochi as their passports are with the police. The court also asked two Indians to stand as surety for the Italian marines.

The Italian marines' lawyer Rajender Nair said, "The marines will not leave the jurisdiction of the city of Kochi for the time being, but they are relieved."

Earlier on Tuesday, the Kerala High Court had dismissed a petition by the Italian Government seeking quashing of the FIR against the two marines.

The two marines - Latore Massimilliano and Salvatore Girone, arrested on Feb 19 are in judicial custody and lodged at the Borstal school here which houses juvenile delinquents.

They have been charged with murder of fishermen Valentine alias Jalestine and Ajesh Binki, who had put out to sea from the Needakara coast in Kollam, by firing at them from on board the merchant ship whose authorities have maintained that the marines mistook the fishermen for pirates.

Monday, May 28, 2012

ദോഹ തീപ്പിടിത്തം; 19 പേര്‍ മരിച്ചു - Nineteen killed in fire at Qatar's Villagio Mall

ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ ഷോപ്പിംഗ് മാളിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 13 കുട്ടികളടക്കം 19 പേര്‍ മരിച്ചതായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഹമാദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടതായി സൂചനയില്ല.

ലോകത്തിലെ ഏറ്റവും ആഡംബര മാളുകളുടെ പട്ടികയിലുള്ളതും ദോഹയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുമായ വില്ലാജിയോയില്‍ രാവിലെ 11 ഓടെയാണ് തീ പടര്‍ന്നത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ആറ് ആണ്‍കുട്ടികളും ഏഴ് പെണ്‍കുട്ടികളും നാലു അധ്യാപകരും രണ്ട് അഗ്നിശമന സേനാംഗങ്ങളുമാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.


മാളിലെ കടയില്‍ ആദ്യം കണ്ട തീ സമീപത്തെ ഫുഡ് കോര്‍ട്ടിലേക്കും കൂടുതല്‍ ഇടങ്ങളിലേക്കും പടരുകയായിരുന്നു. തീ പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.



The death toll in the Qatar mall fire has risen to 19, including 13 children, Al Jazeera TV reported.

ദോഹയിലെ ഷോപ്പിംഗ് മാളില്‍ വന്‍അഗ്നിബാധ

ദോഹ: ദോഹയിലെ വന്‍കിട ഷോപ്പിംഗ് മാളായ വില്ലാജിയോയില്‍ വന്‍അഗ്നിബാധ. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് വ്യാപാര സമുച്ചയത്തിന്റെ ഒരുഭാഗം അഗ്നി വിഴുങ്ങിയത്. നിരവധിപേര്‍ മരിച്ചതായി അഭ്യൂഹമുണ്ടെങ്കിലും അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അഗ്നിബാധക്കിടയില്‍ മാളിലുണ്ടായിരുന്ന നൂറുകണക്കിന് ആളുകളെ ഫയര്‍ഫോഴ്‌സും പൊലീസും ദുരന്തനിവാരണ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി.


മണിക്കൂറുകള്‍ക്കുള്ളില്‍ തീ നിയന്ത്രണവിധയമാക്കാന്‍ ഫയര്‍ഫോഴ്‌സിന് കഴിഞ്ഞു. നിരവധി സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പൊള്ളലേറ്റതായി സൂചനയുണ്ട്. അഗ്നിബാധ സംബന്ധിച്ച് ഭീതിപരത്തുന്ന കുപ്രചരണങ്ങള്‍ നടത്തരുതെന്ന് അഭ്യന്ത്രമന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
അഗ്നിപടരാന്നുള്ള കാരണം വ്യക്തമായിട്ടില്ല. മാളിലെ മൂന്നാം കവാടത്തിലാണ് തീ ആദ്യം കണ്ടത്. സ്ഥലത്തെ രണ്ട് കൂറ്റന്‍കടകള്‍ കത്തിയമര്‍ന്നു. വാട്ടര്‍തീം പാര്‍ക്കും സിനിമാശാലകളും നൂറുകണക്കിന് കടകളും മാളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ഫുഡ് കോര്‍ട്ടില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. തീപിടുത്തം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ വൈകിട്ട് നടക്കുന്ന വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കുമെന്ന് അഭ്യന്ത്രമന്ത്രാലയവുമായി ബന്ധപെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.



A fire broke out at Doha's Villaggio Mall at around 11am, witnesses reported on social networks.

The interior ministry later said that the fire had been contained and that all people inside the shopping mall had been evacuated. It urged the public to comply with instructions and to avoid spreading rumours.
 
"Fire has been controlled. Firefighters and other concerned security persons are trying to remove smoke and cool the place. Cooperate with Police to convey only the facts," the ministry said on its Facebook account. "All are requested not to spread rumours as it will create panic among people. Be responsible persons and cooperate with security departments."
 
Traffic was diverted to allow security and firemen to extinguish the blaze.

Sunday, May 27, 2012

മണിയെ പാര്‍ട്ടി തള്ളുമോ? കൊള്ളുമോ?

'പാര്‍ട്ടി ശത്രുക്കളെ ഇതിനു മുമ്പ് കൊന്നിട്ടുണ്ടെന്നും വേണ്ടി വന്നാല്‍ ഇനിയും കൊല്ലു'മെന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയുടെ പ്രഖ്യാപനം സിപിഎം നേതൃത്വത്തിന് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. പാര്‍ട്ടി ശത്രുക്കളെ ആശയപരമായി മാത്രമേ പാര്‍ട്ടി നേരിടുകയുള്ളൂ, കൊല പാര്‍ട്ടി നയമല്ല എന്നെല്ലാം ആവര്‍ത്തിച്ച് വ്യക്തമാക്കുകയും, ചന്ദ്രശേഖരന്‍ വധമേല്‍പ്പിച്ച തീരാകളങ്കത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ കഠിനാധ്വാനം നടത്തുകയും ചെയ്യുന്നതിനിടയിലാണ് മുതിര്‍ന്ന സിപിഎം നേതാവായ എംഎം മണി പാര്‍ട്ടിയുടെ രഹസ്യനീക്കങ്ങളെ കുറിച്ച് പരസ്യമായി തുറന്നടിച്ചത്.



ചന്ദ്രശേഖരന്‍ ഉത്തമനായ കമ്യൂണിസ്റ്റല്ലെന്നും പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ച വ്യക്തിയുടെ മരണാനന്തരചടങ്ങില്‍ വിഎസ് പങ്കെടുത്തത് ശരിയായില്ലെന്ന് വ്യാഖ്യാനിച്ച് സിപിഎം ഔദ്യോഗിക നീക്കത്തിന് പിന്തുണയേകാനാണ് ഇടുക്കി ജില്ലാ സെക്രട്ടറി ശ്രമിച്ചത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ പ്രതിരോധ ശ്രമങ്ങള്‍ക്കേറ്റ കടുത്ത വെല്ലുവിളിയായി.

പാര്‍ട്ടിക്കെതിരേ കലാപമുയര്‍ത്തിയവരെ ലിസ്റ്റിട്ട് അടിച്ചും കുത്തിയും വെടിവെച്ചും കൊന്ന ചരിത്രമാണുള്ളതെന്നും വേണ്ടിവന്നാല്‍ ഇനിയുമത് ആവര്‍ത്തിക്കുമെന്നും സിപിഎമ്മിലെ ജനപ്രിയ നേതാവ് പരസ്യമായി പ്രഖ്യാപിച്ചത് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതിസ്ഥാനത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത് സിപിഎമ്മിനെയാണ്. തലശ്ശേരി ഫസല്‍വധത്തിലും തളിപ്പറമ്പ് ഷുക്കൂര്‍ വധത്തിലും ആരോപണ നിരകള്‍ നീളുന്നതും സിപിഎം നേതൃത്വത്തിലേക്കു തന്നെയാണ്. അതിനെ പ്രതിരോധിക്കാന്‍ നേതൃത്വവും അണികളും കിണഞ്ഞ് ശ്രമിക്കുന്നതിനിടെയാണ് ഒന്നും 'മാധ്യമ ഗൂഡാലോചന' അല്ലെന്നും ഇത്തരം ആക്ഷന്‍ പ്ലാന്‍ പാര്‍ട്ടി ലൈനാണെന്നും ഒരു ജില്ലാ സെക്രട്ടറി തന്നെ തുറന്നടിച്ചിരിക്കുന്നത്.

മുന്നാര്‍ ഒഴിപ്പിക്കല്‍ സമയത്ത് വിഎസ് സര്‍ക്കാറിനെതിരേ പരസ്യമായി രംഗത്ത് വന്ന് ഇടതു നേതൃത്വത്തെ വെട്ടില്‍ വീഴ്ത്തിയ മണി വീണ്ടും സിപിഎമ്മിന് കനത്ത ആഘാതമേല്‍പ്പിച്ചിരിക്കുകയാണ്. വലിയൊരു വെടിക്കെട്ടിനാണ് മണി തിരികൊളുത്തിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ ശക്തമായി അത് പൊട്ടിത്തെറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സിപിഎം മണിയെ തള്ളുമോ? കൊള്ളുമോ? കാത്തിരുന്നു കാണാം.

Wednesday, May 23, 2012

പെട്രോള്‍ ലിറ്ററിന് 7.5 രൂപ കൂട്ടി

ദില്ലി: പെട്രോള്‍ വില കുത്തനെ കൂട്ടാന്‍ പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ലിറ്ററിന് 7.5 രൂപയാണ് കൂട്ടിയിട്ടുള്ളത്. വിലവര്‍ധന ബുധനാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

ഇന്ത്യയില്‍ ആദ്യമായാണ് ഒറ്റ ദിവസം കൊണ്ട് പെട്രോളിന് ഇത്രയും വിലവര്‍ധിപ്പിക്കുന്നത്. ഡീസല്‍ വിലയിലും പാചകവാതക വിലയിലും ഉടന്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ട്. വിലനിയന്ത്രണമുള്ളതിനാല്‍ വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാസമിതിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കുക.

അന്താരാഷ്ട്രവിപണിയില്‍ എണ്ണവിലകുതിച്ചുയര്‍ന്നതാണ് വിലവര്‍ധിപ്പിക്കാന്‍ കാരണമെന്ന് കമ്പനി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഈ വര്‍ധനവ് കൊണ്ടും കമ്പനികളുടെ നഷ്ടം നികത്തപ്പെടില്ലെന്ന് ഒഎന്‍ജിസി അറിയിച്ചു. ഇനി ഒന്നര രൂപ കൂടി കൂട്ടിയാലേ നഷ്ടമില്ലാതെ എണ്ണ വിതരണം ചെയ്യാനാവൂവെന്ന നിലപാടാണ് കമ്പനിയ്ക്കുള്ളത്. ആറുമാസം മുമ്പ് പെട്രോള്‍ വിലയില്‍ അഞ്ചു രൂപയോളം വര്‍ധനവ് വരുത്തിയിരുന്നു.

വിലവര്‍ധനവിനെതിരേ ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ വ്യാഴാഴ്ച പ്രതിഷേധദിനമായി ആചരിക്കാന്‍ സിപിഐ തീരുമാനിച്ചിട്ടുണ്ട്.

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്കേറ്റ ഇരുട്ടടിയാണ് പെട്രോള്‍ വില വര്‍ധന. പാര്‍ലമെന്റ് സമ്മേളനം കഴിയുന്നതുവരെ വിലവര്‍ധനവ് നീട്ടികൊണ്ടു പോകാനും സര്‍ക്കാര്‍ ശ്രമിച്ചു. ഡോളറിന്റെ മൂല്യത്തില്‍ വര്‍ധനവുണ്ടായതിനാല്‍ വില വര്‍ധനവ് എല്ലാവരും പ്രതീക്ഷിച്ചതായിരുന്നെങ്കിലും ഇത്രയും കൂട്ടുമെന്നും ആരും കരുതിയിരുന്നില്ല.

Wednesday, May 16, 2012

മദനിയുടെ കാഴ്ച നഷ്ടപ്പെട്ടു?

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ കാഴ്ചശക്തി ഒട്ടുമുക്കാലും നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. പ്രമേഹത്തെ തുടര്‍ന്നുണ്ടായ ഡയബറ്റിക് റെറ്റിനോപ്പതി എന്ന അസുഖം മൂലമാണ് മദനിയുടെ കാഴ്ചയ്ക്ക് തകരാര്‍ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മദനിയുടെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടാതിരിക്കാന്‍ അടിയന്തിര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. രാജാജി നഗര്‍ നാരായണ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇപ്പോള്‍ മദനിയെ ചികിത്സിക്കുന്നത്. മുന്‍പ് ബാംഗ്ലൂരിലെ തന്നെ ജയദേവ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിക് റിസര്‍ച്ച് സെന്ററില്‍ മദനിയെ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ റെറ്റിനോപ്പതി ബാധിച്ചതായി കണ്ടെത്തിയിരുന്നു.

എന്നാല്‍ തുടര്‍ ചികിത്സ നല്‍കാതിരുന്നതിനാലാണ് കാഴ്ച നഷ്ടപ്പെട്ടതെന്നും ആരോപണമുണ്ട്. കാഴ്ച ഒട്ടുമുക്കാലും നഷ്ടപ്പെട്ടു കഴിഞ്ഞ സ്ഥിതിയ്ക്ക്് ഇപ്പോള്‍ നടത്തുന്ന ലേസര്‍ ചികിത്സ പര്യാപ്തമല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ വലതു കണ്ണിന്റെ കാഴ്ച ഏതാണ്ട് നഷ്ടപ്പെട്ടു കഴിഞ്ഞുവെന്നും ഇവര്‍ അറിയിക്കുന്നു.

മുന്‍പ് ആരോഗ്യകാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്ന് മദനി അപേക്ഷിച്ചിരുന്നു. എന്നാല്‍ ഏതു തരം ചികിത്സ ലഭ്യമാക്കാനും തങ്ങള്‍ തയ്യാറാണെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

Thursday, May 10, 2012

സ്ത്രീകളെ ശല്യം ചെയ്തവരെ ജനക്കൂട്ടം തല്ലിക്കൊന്നു

നാഗ്പുര്‍: സ്ത്രീകളെ ശല്യംചെയ്ത മൂന്നുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു. നാഗ്പുരിലെ ഭരത് നഗര്‍ മേഖലയില്‍ ആണ് സംഭവം. പ്രദേശത്ത് അടുത്തിടെ സ്ത്രീകളെ ശല്യം ചെയ്യുന്ന സംഭവങ്ങളും മോഷണവും വര്‍ധിച്ചിരുന്നു.

കച്ചവടക്കാരെന്ന വ്യാജേന വീട്ടിലെത്തി മോഷണം നടത്തുന്ന ഈ സംഘത്തെ പിടികൂടുന്നതിനായി നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തി വരികയായിരുന്നു. ബുധനാഴ്ച ഇത്തരത്തിലെത്തിയ നാലംഗ സംഘത്തെ സ്ത്രീകള്‍ അടക്കമുള്ള ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിനിരയായവരില്‍ മൂന്നു പേരും കൊല്ലപ്പെട്ടു. ഒരാള്‍ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മറ്റു രണ്ടു പേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ സ്ത്രീ വേഷത്തിലും മറ്റു രണ്ടു പേര്‍ പൊലീസ് വേഷത്തിലുമാണെത്തിയത്.  സംഘത്തിലെ നാലാമത്തെയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Three men were killed Wednesday by an angry mob that took them for thieves who robbed homes in Nagpur, police said.

Monday, May 7, 2012

ദുബയില്‍ ഇനിയും വാടക കൂട്ടുന്നു

ദുബയ്‌: വാടകക്കാരന്റെ അവസ്ഥ ഇനിയും ദയനീയമാകാന്‍ പോവുകയാണ്‌ ദുബയില്‍. ഇപ്പോഴുള്ള വാടകയുടെ അഞ്ച്‌ ശതമാനം കൂടി വര്‍ദ്ധിപ്പിക്കാന്‍ പോവുകയാണ്‌ ദുബയില്‍. കഴിഞ്ഞ വര്‍ഷം പതിനഞ്ചു ശതമാനം വാടക വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണ്‌ ഈ അഞ്ചു ശതമാനം വര്‍ദ്ധനവ്‌.



ഇങ്ങനെ അടിക്കടി വാടക വര്‍ദ്ധിപ്പിക്കുന്നതു കാരണം ആളുകള്‍ ഏറ്റവും ലാഭമുള്ള ബിസിനസ്‌ ആയാണ്‌ ദുബയില്‍ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസിനെ കാണുന്നത്‌. റിയല്‍ എസ്റ്റേറ്റ്‌ ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ഈ വര്‍ദ്ധനവ്‌ പൊന്‍മുട്ടയിടുന്ന താറാവാണെങ്കില്‍ വാടകക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ അടിയാണ്‌.

കുടുംബമായി ദുബയില്‍ താമസിക്കുന്ന പ്രവാസികളെ വാടകയില്‍ ഈ അടിക്കടിയുള്ള വര്‍ദ്ധനവ്‌ ഒട്ടും ഒരു നല്ല പ്രതിഭാസമല്ല. പ്രത്യേകിച്ചും കുടുംബമായി താമസിക്കുന്ന ഇടത്തരക്കാര്‍ക്ക്‌. പലര്‍ക്കും തങ്ങളുടെ ശമ്പളത്തിന്റെ പകുതിയോളം വാടകയിനത്തില്‍ ഒടുക്കേണ്ടി വരുന്ന അവസ്ഥയാണ്‌.

മലയാളികളടക്കമുള്ള ആയിരക്കണക്കിന്‌ ഇന്ത്യക്കാര്‍ ദുബയില്‍ കുടുംബമായി താമസിക്കുന്നുണ്ട്‌. എന്തെങ്കിലും സമ്പാദിക്കാം എന്നു കരുതിയാണ്‌ ഇവരെല്ലാം സ്വന്തം നാടും വീടും വിട്ട്‌ യുഎഇ പോലുള്ള ഗള്‍ഫ്‌ രാജ്യങ്ങളില്‍ ചേക്കേറുന്നത്‌.

ഈ വര്‍ഷം അവസാനമാകുമ്പോഴേക്കാണ്‌ അഞ്ച്‌ ശതമാനം വര്‍ദ്ധനവ്‌ നിലവില്‍ വരിക.

എന്‍എസ്എസിന് മറുപടിയുമായി വിടി ബല്‍റാം

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് വിടി ബല്‍റാം എംഎല്‍എയുടെ മറുപടി. കോണ്‍ഗ്രസിനെ താങ്ങി നിര്‍ത്തുന്നത് സമുദായ സംഘടനകളാണെന്ന ധാരണ ശരിയല്ല.

ജാതിനേതാക്കള്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യത്തില്‍ ഇടപെടുകയാണ്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും രാജിവെയ്ക്കണമെന്നാവശ്യപ്പെടാന്‍ എന്‍എസ്എസിന് അധികാരമില്ല. മുഖ്യമന്ത്രിയ്ക്കും കെപിസിസി പ്രസിഡന്റിനും ലക്ഷങ്ങളുടെ പിന്തുണയുണ്ട്. അതുകൊണ്ടാണ് ഇരുവരും ആ സ്ഥാനങ്ങളില്‍ തുടരുന്നത്. ഉത്തരത്തിലിരിക്കുന്ന പല്ലികളുടെ സ്വഭാവമാണ് ചില സമുദായ സംഘടനകള്‍ കാണിക്കുന്നതെന്നും ബല്‍റാം ആരോപിച്ചു.

കോണ്‍ഗ്രസിലെ നായന്‍മാരെല്ലാം തിരിഞ്ഞു കൊത്തിയെന്നായിരുന്നു എന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞത്. നെയ്യാറ്റിന്‍ കര ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്‍ സമദൂരമായിരിക്കും എന്നു പറഞ്ഞ അദ്ദേഹം സമദൂരത്തില്‍ ശരിദൂരം ഉണ്ടാകും എന്നും വ്യക്തമാക്കി.

കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസിനെ ഇറക്കി സമുദായ നേതാക്കളെ തെറി വിളിക്കുകയാണെന്ന് ആരോപിച്ച സുകുമാരന്‍ നായര്‍ ഇവരെ പാഠം പഠിപ്പിക്കുമെന്നും വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കളെല്ലാം സഭാ നേതാക്കന്‍മാരുടെ കാലുപിടിച്ചു നടക്കുകയാണ്. കോണ്‍ഗ്രസിന്റെ സംസ്‌കാരം അതാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Share

Twitter Delicious Facebook Digg Stumbleupon Favorites More