Monday, February 6, 2012

യുവരാജിന് ക്യാന്‍സര്‍; യുഎസില്‍ ചികിത്സ

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനു ക്യാന്‍സറെന്ന് സ്ഥിരീകരിച്ചു. ശ്വാസകോശത്തിനും ഹൃദയത്തിനുമിടയിലാണു ട്യൂമര്‍ കണ്ടെത്തിയത്. ചികിത്സയ്ക്കായി ജനുവരി 26 ന് യുഎസിലേക്ക് തിരിച്ച യുവി ബോസ്റ്റണിലെ ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ യുവരാജ് കീമോതെറാപ്പിക്ക് വിധേയനായി വരികയാണ്. മാര്‍ച്ച് വരെ ചികിത്സ നീണ്ടു നില്‍ക്കുമെന്നാണ് അറിയുന്നത്.



യുവിയുടെ അസുഖത്തെ കുറിച്ച് മാതാപിതാക്കള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഇത് വളരെ ഗുരുതരമായ രോഗമല്ലെങ്കിലും ഓടുകയും മറ്റും ചെയ്യുന്ന സമയത്ത് ഈ ക്യാന്‍സര്‍ മുഴകള്‍ പൊട്ടാനുള്ള സാദ്ധ്യതയുണ്ട്. അതിനാലാണ് വിദഗ്ദ്ധ ചികിത്സ തേടിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ ഒക്‌റ്റോബറിലാണ് ട്യൂമര്‍ കണ്ടെത്തിയത്.

മാര്‍ച്ച് മാസം വരെ കീമോതെറാപ്പി തുടര്‍ന്ന ശേഷം പിന്നീട് സ്‌കാനിംഗ് ശേഷം യുവരാജ് മടങ്ങിയെത്തും. ഒരു മാസത്തെ വിശ്രമത്തിന് ശേഷം യുവരാജിന് കളിക്കളത്തില്‍ തിരിച്ചെത്താനാകുമെന്ന് ചൗധരി പറഞ്ഞു.

37 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 34.80 ശരാശരിയില്‍ 1775 റണ്‍സാണ് യുവിയുടെ സമ്പാദ്യം 274 മത്സരങ്ങളില്‍ നിന്നായി 8051 റണ്‍സാണ് ഏകദിന കരിയറില്‍ യുവരാജ് നേടിയിട്ടുള്ളത്.

ലോകകപ്പ് ക്രിക്കറ്റില്‍ മാന്‍ ഒഫ് ദ മാച്ചായിരുന്നു യുവരാജ്.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More