Tuesday, February 14, 2012

വിദ്യാലയങ്ങള്‍ക്ക്‌ സമീപത്തും ബസ്‌ സ്‌റ്റോപ്പുകളിലും പൂവാലശല്യം; പൊറുതിമുട്ടി വിദ്യാര്‍ഥിനികള്‍

കൂറ്റനാട്‌: വിദ്യാലയങ്ങള്‍ക്ക്‌ സമീപത്തും ബസ്‌ സ്‌റ്റോപ്പുകളിലും പൂവാലശല്യത്തില്‍ വിദ്യാര്‍ഥിനികള്‍ പൊറുതിമുട്ടുന്നു. വട്ടേനാട്‌ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ മുന്നിലും പട്ടാമ്പി റോഡ്‌, തൃത്താല റോഡ്‌, ഗുരുവായൂര്‍ റോഡ്‌, തണ്ണീര്‍ക്കോട്‌ റോഡ്‌ എന്നീ ഭാഗങ്ങളിലെ ബസ്‌ സേ്‌റ്റാപ്പുകളിലും സമീപത്തെ ചില കടകളിലും വിദ്യാര്‍ഥിനികളെ ശല്യം ചെയ്യാനും മൊബൈല്‍ ഫോണില്‍ വിദ്യാര്‍ഥിനികള്‍ അറിയാതെ അവരുടെ ഫോട്ടോകള്‍ എടുക്കാനും ഒരുപറ്റം ചെറുപ്പക്കാര്‍ വിദ്യാര്‍ഥികളെന്ന വ്യാജേനയും മറ്റുമായി രാവിലെയും വൈകീട്ടും വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുന്ന സംഭവം നിത്യ കാഴ്‌ചയാണ്‌.

വട്ടേനാട്‌ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ പരിസരത്ത്‌ പൂവാലശല്യം വര്‍ദ്ധിക്കുമ്പോഴും സ്‌കൂളില്‍ നിന്നു 6 കിലോമീറ്റര്‍ അകലെയാണ്‌ തൃത്താല പോലീസ്‌ സേ്‌റ്റഷന്‍ സ്‌ഥിതി ചെയ്യുന്നത്‌. അതുകൊണ്ട്‌ തന്നെ വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുന്നത്‌ സ്‌കൂള്‍ അധികൃതരും നാട്ടുകാരും വിളിച്ചറിയിച്ചാല്‍ പോലീസ്‌ എത്തിപ്പെടാനുളള ബുദ്ധിമുട്ടും ഒഴിവാക്കാന്‍ സ്‌കൂളിന്‌ സമീപത്ത്‌ രാവിലെയും വൈകീട്ടും ഒരു പോലീസിനെ നിയമിക്കണമെന്നാണ്‌ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

കഴിഞ്ഞ ദിവസം കൂറ്റനാട്‌ ഗുരുവായൂര്‍ റോഡില്‍ നിന്നും വിദ്യാര്‍ഥികളെ ശല്യം ചെയ്യാന്‍ എത്തിയ ഒരു പൂവാലനെ ഡ്യൂട്ടിയിലുളള ഹോംഗാര്‍ഡ്‌ പിടികൂടി താക്കീത്‌ നല്‍കി വിട്ടയച്ചിരുന്നു. ഇതു പോലെ ചാലിശ്ശേരി പോലീസ്‌ സേ്‌റ്റഷന്‍ പരിധിയില്‍പ്പെടുന്ന ചാത്തനൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ സമീപത്തെ ബസ്‌ സേ്‌റ്റാപ്പ്‌ പരിസരത്തും സമീപപ്രദേശങ്ങളിലും പൂവാലശല്യം രൂക്ഷമായതായി നാട്ടുകാരുടെ പരാതിയുണ്ട്‌. സ്‌കൂളിലേക്ക്‌ വരുന്ന വിജനമായ സ്‌ഥങ്ങളില്‍ തമ്പടിക്കുന്ന ഇവര്‍ വഴിനാളെ വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുന്നത്‌ പതിവാണ്‌. പോലീസ്‌ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

കൂടതെ തൃത്താല പോലീസ്‌ സേ്‌റ്റഷന്റെ അര കിലോ മീറ്റര്‍ അകലെയുള്ള തൃത്താല ഹൈസ്‌കൂളിനു മന്നിലും തൃത്താല പോലീസ്‌ സേ്‌റ്റഷന്റെ പരിധിയില്‍പ്പെടുന്ന മേഴത്തൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ മുന്നിലും കൂമരനെല്ലൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ മുന്നിലും പടിഞ്ഞാറങ്ങാടി ഗോഖലെ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ മുന്നിലും ചാലിശ്ശേരി പോലീസ്‌ സേ്‌റ്റഷന്റെ അര കിലോ മീറ്റര്‍ അകലെയുള്ള ചാലിശ്ശേരി ഗവ: ഹൈസ്‌കൂളിനുമുന്നിലും ചാലിശ്ശേരി പോലീസ്‌ സേ്‌റ്റഷന്റെ പരിധിയില്‍പ്പെടുന്ന പെരിങ്ങോട്‌ ഹൈസ്‌കൂളിനു മുന്നിലും രാവിലെ സ്‌കൂള്‍ തുടങ്ങുന്ന സമയത്തും വൈകീട്ട്‌ സ്‌കൂള്‍ വിടുന്ന സമയത്തും വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുന്നത്‌ നിത്യ കാഴ്‌ചയാണ്‌.

മുമ്പ്‌ ചാലിശ്ശേരി എസ്‌.ഐ സേതുമാധവനായിരുന്ന സമയത്ത്‌ ഇത്തരം സംഘങ്ങളെ വേണ്ട വിധത്തില്‍ നിലയ്‌ക്ക് നിര്‍ത്തിയിരുന്നു. പോലീസിന്റെ നിരന്തര ഇടപെടല്‍ ഉണ്ടായാല്‍ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യുന്നത്‌ ഒഴിവാക്കാന്‍ കഴിയുമെന്നാണ്‌ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More