കുറുപ്പന്തറ(കോട്ടയം): എറണാകുളം-കോട്ടയം പാസഞ്ചര്‍ തീവണ്ടിയിലെ വനിതാ കംപാര്‍ട്ടമെന്റില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആക്രമണം. കംപാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറിയ യുവാവ് പെണ്‍കുട്ടികളെ തള്ളി താഴെയിടാന്‍ ശ്രമിച്ചതായാണ് ആരോപണം.
തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ ബഹളം വച്ചപ്പോള്‍ ആളുകള്‍ തള്ളിക്കയറി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സ്റ്റേഷന്‍മാസ്റ്ററുടെ മുറിയില്‍ പൂട്ടിയിട്ടു. പിന്നീട് കടുത്തുരത്തി പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ മഹാരാഷ്ട്ര സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു.
ഏറ്റുമാനൂര്‍ ഐടിഐ വിദ്യാര്‍ഥിനികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. എറണാകുളത്ത് നിന്ന് തന്നെ ഇയാള്‍ തീവണ്ടിയില്‍ കയറിയതായാണ് സൂചന. തുടര്‍ന്ന് പല കംപാര്‍ട്ടുമെന്റുകളിലും മാറി മാറി കയറിയതിന് ശേഷം ഇയാള്‍ വനിതാ കംപാര്‍ട്ട്ന്റിലേയ്ക്കും അതിക്രമിച്ച് കടക്കുകയായിരുന്നു.
സൗമ്യ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വനിതാ കംപാര്‍ട്ട്‌മെന്റുകളില്‍ പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. സംഭവ സമയത്ത് ഈ കംപാര്‍ട്ട്‌മെന്റിലും പൊലീസുണ്ടായിരുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.

No comments:
Post a Comment