Tuesday, February 7, 2012

ആര്‍ക്കുവേണ്ടി ഈ സര്‍ക്കാര്‍ ആശുപത്രികള്‍?

ആരോഗ്യപരിപാലന രംഗത്ത് ഏതെങ്കിലും വിധത്തിലുള്ള പാളിച്ചയുണ്ടായാല്‍ അതാകും ഒരു സമൂഹം നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വിപത്ത്. വിദ്യാഭ്യാസം ഉള്‍പ്പെടെ മറ്റു പല രംഗങ്ങളിലും അഭിമാനാര്‍ഹമായ നേട്ടമുണ്ടാക്കിയ കേരളത്തില്‍ ആരോഗ്യപരിപാലനരംഗം ഏറെ പിന്നോക്കമാണെന്നതാണ് ദുഃഖകരമായ വസ്തുത.


സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ ലാഭകരമായും ഉപകാരപ്രദമായും പ്രവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ ജനങ്ങള്‍ക്കു ബാധ്യതയായി മാറുന്നു. സമൂഹത്തിലെ സമ്പന്നര്‍ക്കു മാത്രമേ സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിക്കാനാവൂ. എന്തെല്ലാം അസൗകര്യങ്ങളുണ്ടെങ്കിലും പാവപ്പെട്ടവന് സര്‍ക്കാര്‍ ആശുപത്രികള്‍ തന്നെയാണ് തുണ.



ദാരിദ്ര്യ രേഖയ്ക്കു താഴെ കഴിയുന്നവരും സാധാരണക്കാരും മാത്രം എത്തിപ്പെടുന്ന സ്ഥലമായതിനാലാവണം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ ഇത്രയേറെ മോശമാവുന്നത്. നിലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പര്യാപ്തമായ ഒരു സര്‍ക്കാര്‍ ആശുപത്രി പോലും കേരളത്തിലില്ല. മെഡിക്കല്‍ കോളജുകളുള്‍പ്പെടെ പരാധീനതകളുടെ നടുക്കയത്തിലാണ്.


ദുര്‍ഗന്ധം വമിക്കാത്ത ഒരു സര്‍ക്കാര്‍ ആശുപത്രിയെങ്കിലും കാണിച്ചു തരാന്‍ സര്‍ക്കാരിനാവുമോ? സ്വകാര്യ ആശുപത്രികളുടെ അകത്തളങ്ങളില്‍പ്പോലും വൃത്തിയും വെടിപ്പുമുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിതി തുലോം വ്യത്യസ്തമാണ്. കടുത്ത ദുര്‍ഗന്ധം വമിക്കുന്ന ആശുപത്രിയുടെ പരിസരങ്ങളാകട്ടെ പലയിടത്തും കാടുകയറിയ നിലയിലുമാണ്. ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങളും വൃത്തിഹീനമായ അന്തരീക്ഷവും തുരുമ്പെടുത്ത കട്ടിലുകളും എല്ലാം ചേര്‍ന്ന് രോഗിയെ മഹാരോഗിയാക്കുന്ന അവസ്ഥ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രികളിലുണ്ട്.



വാച്ചിലെ സമയം നോക്കി ഡ്യൂട്ടി മാറാനും ഇടയ്ക്കിടെ അവകാശങ്ങള്‍ക്കു വേണ്ടി കൊടിപിടിച്ച് അട്ടഹസിക്കാനും മാത്രം അറിയുന്ന കുറേ ജീവനക്കാര്‍ കൂടിയാകുമ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ ആതുരാലയങ്ങളുടെ ചിത്രം പൂര്‍ണമാകുന്നു.
പുതിയ സര്‍ക്കാരിന് ഇക്കാര്യത്തില്‍ വളരെയേറെ ചെയ്യാനുണ്ട്. ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള മുഴുവന്‍ ആശുപത്രികളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ശോചനീയാവസ്ഥ പരിഹരിക്കണം. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ അടച്ചുപൂട്ടുന്നതാണു നല്ലത്.



ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ വിശ്വസിച്ച് രോഗികള്‍ക്ക് എങ്ങനെ എത്താനാകും? സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ കൊണ്ടു മാത്രമാണു ജനം സര്‍ക്കാര്‍ ആശുപത്രികളിലേക്കെത്തുന്നത്. അങ്ങനെയെത്തുന്നവരോട് മോശമായി പെരുമാറുന്ന ജീവനക്കാരെ അടിയന്തരമായി പിരിച്ചുവിടണം. വികസന സമിതിയെന്ന പേരില്‍ തട്ടിക്കൂട്ടിയ എല്ലാ സംവിധാനങ്ങളും ഉടന്‍ പൊളിച്ചെഴുതണം. അതിനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ പ്രകടിപ്പിച്ചേ തീരൂ. അല്ലാത്തപക്ഷം, കേരളത്തിന്റെ ആരോഗ്യപരിപാലന രംഗം തകര്‍ന്നടിയും.


ഈയിടെ തൃത്താല പ്രാധമിഗരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചില ധ്രിശ്യങ്ങളാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്.   നമ്മുടെ എം. എല്‍. എ.  ഈ ആശുപത്രിയുടെ വികസനത്തിലും  ശ്രദ്ധ ചെലുത്തും എന്ന് പ്രധീക്ഷിക്കുന്നു.

3 comments:

  1. ദയനീയം, ഈ ശോചനീയാവസ്ഥ.
    നല്ല റിപ്പോർട്ട്. അഭിനന്ദനങ്ങൾ.

    ReplyDelete
  2. OUR MLA VTB will do something for trithala hospital soon..

    ReplyDelete
  3. abdulbasheer thattathazhathMarch 19, 2012 at 7:53 PM

    ആരോഗ്യ പരിപാലന രംഗത്ത്‌ വികസിത രാജ്യമായ അമേരിക്കയെക്കാള്‍ മുന്നിലാണ് നാമെന്നു വീമ്പു പറഞ്ഞിരുന്ന കാലം കഴിഞ്ഞു പോയോ?
    കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന സ്വകാര്യ ആശുപത്രികള്‍ ,ഡോക്ടര്‍മാര്‍ക്കും മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവിടെയാണ് ചാകര.
    സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കി വരുന്ന സേവന രംഗങ്ങളെല്ലാം മോശമാണ്.മാറിവരുന്ന സാമൂഹിക ചുറ്റുപാടില്‍ സര്‍ക്കാര്‍ നേരിട്ടിടപെടുന്നത്
    ഈ രംഗത്തും ഒഴിവാകുന്നത് നന്ന്. ആരോഗ്യ പരിപാലന രംഗം കരാര്‍ മേഘലക്ക് വഴിമാരിയാല്‍ മെച്ചപ്പെടുമെന്ന് തോന്നുന്നു.
    ശമ്പളം,മരുന്ന്,ശുചീകരണം തുടങ്ങിയവക്ക് വേണ്ടിവരുന്ന ചെലവുകള്‍ എല്ലാം സര്‍ക്കാര്‍ കരാറുകാര്‍ക്ക് നല്കെട്ടെ.ഇന്ന് സര്‍ക്കാര്‍ ചെലവിടുന്ന
    തുകയേക്കാള്‍ അധികരിക്കാതെ ചെയ്യാം കഴിയുമെന്ന് തോന്നുന്നു. വികസിത രാജ്യങ്ങളില്‍ ലഭിക്കുന്ന മെച്ചപെട്ട സേവനം നമുക്കും ലഖ്‌ഭിചെക്കാം.

    ReplyDelete

Share

Twitter Delicious Facebook Digg Stumbleupon Favorites More