തിരുവനന്തപുരം: മല്‍സ്യ തൊഴിലാളികളെ ആഴക്കടലില്‍ വെടിവെച്ച് കൊന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കയറാന്‍ വിസമ്മതിച്ചു. ജയിലില്‍ മതിയായ സൗകര്യമില്ലെന്ന് ആരോപിച്ചാണ് തിങ്കളാഴ്ച രാത്രി നാവികര്‍ ജയിലിലേക്ക് കയറാതിരുന്നത്.അതിനിടെ ഇറ്റാലിയന്‍ വിദേശ കാര്യ സഹമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തുറയും ഇവര്‍ക്ക് പിന്തുണയുമായെത്തി.
റിമാന്റില്‍ കഴിയുന്ന പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. രാത്രി എട്ടരയോടെയാണ് നാവികര്‍ പ്രതിഷേധം തുടങ്ങിയത്. ജയിലിനകത്ത് കയറാതെ നാവികര്‍ ജയില്‍ സൂപ്രണ്ടിന്റെ മുറിക്ക് മുന്നിലിരുന്നു. മതിയായ സൗകര്യമില്ലെന്നും കൊല്ലം പൊലീസ് ക്ളബ്ബിലോ എറണാകുളത്തോ താമസിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജയില്‍ അധികൃതര്‍ ഇതിന് വഴങ്ങിയില്ല. കയറിയില്ലെങ്കില്‍ ബലം പ്രയോഗിച്ച് കയറ്റുമെന്ന് ഭീഷണിപ്പെടുത്തി ജയില്‍ ജീവനക്കാര്‍ നിരന്നതോടെ പുലര്‍ച്ചെ രണ്ട് മണിയോടെ നാവികര്‍ വഴങ്ങുകയായിരുന്നു.
എന്നാല്‍ തങ്ങളുടെ യൂണിഫോം മാറ്റാതെ ജയിലില്‍ താമസിക്കണമെന്ന നാവികരുടെ ആവശ്യം ജയിലധികൃതര്‍ അംഗീകരിച്ചു.

No comments:
Post a Comment