Wednesday, March 14, 2012

പെട്രോള്‍ പമ്പുകള്‍ വഴി കള്ളനോട്ടു വിനിമയം വ്യാപകം

പെട്രോള്‍ പമ്പുകള്‍ വഴി കള്ളനോട്ടു വിനിമയം വ്യാപകം. ഇതു പാവപ്പെട്ട തൊഴിലാളിയുടെ അന്നം മുട്ടിക്കുന്നു. തൃത്താല, ജില്ലാ അതിര്‍ത്തിര്‍ത്തി പ്രദേശങ്ങളിലെ പെട്രോള്‍ പമ്പുകള്‍ വഴിയാണ്‌ വ്യാപകമായി കളളനോട്ടുകള്‍ വിറ്റൊഴിക്കപ്പെടുന്നത്‌. തിരക്കുള്ള സമയങ്ങളില്‍ പമ്പിലെത്തി പെട്രോള്‍, ഡീസല്‍ എന്നിവ അടിച്ച ശേഷം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നല്‍കിയാണ്‌ സംഘം തട്ടിപ്പ്‌ നടത്തുന്നത്‌. വൈകുന്നേരങ്ങളില്‍ കളക്ഷന്‍ കൈമാറുമ്പോഴോ ബാങ്കില്‍ പോകുമ്പോഴോ ആണ്‌ കളളനോട്ടുകളാണെന്ന്‌ മനസിലാകുന്നത്‌. ആരാണോ ആ സമയങ്ങളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്‌ അവരാണ്‌ പമ്പ്‌ ഉടമക്ക്‌ പകരം രൂപ നല്‍കേണ്ടത്‌. പല തൊഴിലാളികളും കളളനോട്ട്‌ ഭീഷണിമൂലം പമ്പിലെ തൊഴില്‍ ഉപേക്ഷിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം മുതല്‍ പല പമ്പുകളിലും കളളനോട്ട്‌ പിടിച്ചാല്‍ പോലീസില്‍ ഏല്‍പ്പിക്കുമെന്ന ബോര്‍ഡുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. വ്യാജനോട്ടുകള്‍ മാറാന്‍ ഏറ്റവും എളുപ്പമാര്‍ഗം പമ്പുകളാണെന്ന തിരിച്ചറിവിനുളള മറുപടിയാണ്‌ ഇത്തരം ബോര്‍ഡുകള്‍ സ്‌ഥാപിക്കാന്‍ കാരണമായത്‌. കാറിലെത്തുന്നവരും ഹെല്‍മറ്റ്‌ വെച്ച്‌ ബൈക്കിലെത്തുന്നവരുമാണ്‌ കളളനോട്ടുകള്‍ നല്‍കുന്നതെന്നാണ്‌ തൊഴിലാളികള്‍ പറയുന്നത്‌. ഇത്തരത്തില്‍ എത്തുന്ന വാഹനങ്ങളുടെ നമ്പരുകളും വ്യാജന്‍ തന്നെയാണ്‌. വൈകീട്ട്‌ നാലുമണിയുടെയും രാത്രി എട്ട്‌ മണിയുടെയും ഇടയിലാണ്‌ കളളനോട്ടുകള്‍ പമ്പുകളില്‍ എത്തുന്നത്‌. 

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More