Friday, March 16, 2012

നൂറില്‍ നൂറടിച്ചു സച്ചിന്‍

സെഞ്ച്വറികളില്‍ സെഞ്ചൂറിയനായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ പുതിയൊരു ചരിത്രമെഴുതി. നൂറ് സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരം എന്ന ബഹുമതിയും റെക്കോഡുകളുടെ സഹയാത്രികനായ സച്ചിന് ഇനി സ്വന്തം. ഒരു പക്ഷേ ക്രിക്കറ്റ് ലോകം സച്ചിന് മാത്രം കഴിയുന്നത് എന്ന് കാത്തിരുന്ന അപൂര്‍വ റെക്കോഡാണിത്. ധാക്കയില്‍ ഏഷ്യകപ്പ്‌ ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെയാണ്‌ സച്ചിന്‍ തന്റെ നൂറാം സെഞ്ച്വറി തികച്ചത്‌. 138 പന്തില്‍ നിന്നാണ്‌ സച്ചിന്‍ (100)തന്റെ ചരിത്ര നേട്ടം സ്വന്തമാക്കിയത്‌.



അദ്ദേഹത്തിന്റെ 49 ാം ഏകദിന സെഞ്ച്വറിയാണിത്‌. ഒന്നര വര്‍ഷത്തോളമായി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്നിങ്‌സ് ആയിരുന്നു ഇത്. മുമ്പ് പലപ്പോഴും കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടത് ഇത്തവണ സച്ചിന്‍ സ്വന്തമാക്കുക തന്നെ ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റിലെ 23-ാം വര്‍ഷമാണ് ലിറ്റില്‍ മാസ്റ്റര്‍ നൂറാം ശതകം സ്വന്തമാക്കിയത്. ഇതോടെ ഏകദിനത്തിലെ സച്ചിന്റെ സെഞ്ച്വറികളുടെ എണ്ണം 49 ആയി. ടെസ്റ്റില്‍ 51 സെഞ്ച്വറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 2011 മാര്‍ച്ച്‌ 12 ന്‌ നടന്ന ലോകകപ്പ്‌ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക്‌ എതിരെയായിരുന്നു സച്ചിന്റെ തൊണ്ണൂറ്റിയൊമ്പതാം ശതകം. അന്ന്‌ മുതല്‍ മാസ്‌റ്റര്‍ ബ്ലാസ്‌റ്ററിന്റെ ആരാധകര്‍ അദ്ദേഹം ശതകങ്ങളുടെ ശതകം തികയ്‌ക്കുന്നത്‌ കാത്തിരിക്കുകയായിരുന്നു.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More