തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ബില്ലിന്റെ കരട് രൂപം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ജനങ്ങളുടെ അഭിപ്രായം തിരക്കിയ എംഎല്‍എ മാതൃകയാവുന്നു. തൃത്താല എംഎല്‍എ വിടി ബല്‍റാമാണ് ഈ ജനകീയ നീക്കത്തിനു പിന്നില്‍.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലിയെടുക്കുന്ന നഴ്‌സുമാരുടെയും പാരമെഡിക്കല്‍ ജീവനക്കാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അതോറിറ്റി രൂപീകരിക്കാനുള്ള ബില്ലാണ് ഇത്തരത്തില്‍ ജനഹിത പരിശോധനയ്ക്കായി സമര്‍പ്പിച്ചത്.
ഫേസ്ബുക്കിലും ഗൂഗിള്‍ ഗ്രൂപ്പിലും ബില്ലിന്റെ പൂര്‍ണരൂപം അപ്‌ലോഡ് ചെയ്ത ബല്‍റാമിന് തെറ്റിയില്ല. ഫലപ്രദമായ ഒട്ടേറെ നിര്‍ദ്ദേശങ്ങളും ഭേദഗതികളും കമന്റുകളുടെ രൂപത്തിലെത്തിയിട്ടുണ്ട്.
സഭയില്‍ അവതരിപ്പിക്കേണ്ട ബില്‍ ഇത്തരത്തില്‍ പൊതുചര്‍ച്ചയ്ക്ക് വിട്ടതില്‍ ബല്‍റാമിനെതിരേ അവകാശലംഘനനോട്ടീസൊന്നും വരില്ല. കാരണം ഈ പുതിയ നീക്കത്തിന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ നേരത്തെ തന്നെ പച്ചക്കൊടി നല്‍കിയിട്ടുണ്ട്

No comments:
Post a Comment