Friday, March 30, 2012

ബാംഗ്ലൂരില്‍ റാഗിംഗിന്‌ വിധേയനായി പൊള്ളലേറ്റ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: ബാംഗ്ലൂരില്‍ റാഗിംഗിന്‌ വിധേയനായി പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു.



എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയും കണ്ണൂര്‍ സ്വദേശിയുമായ അജ്മലാണ്‌ മരിച്ചത്. സംഭവത്തെതുടര്‍ന്ന്‌ മൂന്ന്‌ മലയാളി വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.


ബാംഗ്ലൂര്‍ ചിക്‌ബെല്ലാപൂര്‍ ശിശാബ് എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു അജ്മല്‍. ഹോസ്റ്റല്‍ കുളിമുറിയില്‍ കുളിക്കുന്നതിനിടെ വാതിലിനടിയിലൂടെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.


ഇതേത്തുടര്‍ന്ന് അറുപത് ശതമാനം പൊള്ളലേറ്റ് കഴിഞ്ഞ ഒരാഴ്ചയായി ബാംഗ്ലൂര്‍ വിക്ടോറിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു..ഇന്ന് രാത്രി 11 മണിയോടെ മുതദേഹം നാട്ടിലെത്തിക്കും

Thursday, March 22, 2012

ഫുട്‌ബോള്‍ താരം കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ബാംഗ്ലൂര്‍: ഫുട്‌ബോള്‍ താരം കളിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. ബാംഗ്ലൂര്‍ മാര്‍സ് ഫുട്‌ബോള്‍ ക്ലബിന്റെ സ്‌ട്രൈക്കര്‍ ഡി. വെങ്കിടേഷ്(23) ആണ് മരിച്ചത്. ബാംഗ്ലൂര്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേസുമായി നടന്ന സൂപ്പര്‍ എ ഡിവിഷന്‍ മത്സരത്തിനിടെയാണ് ദുരന്തമുണ്ടായത്.


കളിയുടെ എഴുപത്തെട്ടാം മിനിട്ടില്‍ ബാംഗ്ലൂര്‍ മാര്‍സ് 2-0ന് മുന്നിട്ട് നില്‍ക്കേ വെങ്കിടേഷ് ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.എന്നാല്‍ വേണ്ടസമയത്ത് ആംബുലന്‍സ് ലഭ്യമാക്കാന്‍ കഴിയാതിരുന്നതിനാലാണ് വെങ്കിടേഷ് മരിച്ചതെന്നാരോപിച്ച് ഫുട്‌ബോള്‍ ആരാധകര്‍ പ്രതിഷേധ പ്രകടനം നടത്തി.

Tuesday, March 20, 2012

പെന്‍ഷന്‍ പ്രായം, സര്‍വ്വീസ് സംഘടനകള്‍ക്കുവേണ്ടിയെടുത്ത തീരുമാനത്തെ എതിര്‍ക്കും: വി.ടി ബല്‍റാം

Doolnews:പെന്‍ഷന്‍ പ്രായം, സര്‍വ്വീസ് സംഘടനകള്‍ക്കുവേണ്ടിയെടുത്ത തീരുമാനത്തെ എതിര്‍ക്കും: വി.ടി ബല്‍റാം


പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തിയത് ശരിയായില്ല. നേരത്തെ ഇതുസംബന്ധിച്ച ചര്‍ച്ച വന്നപ്പോള്‍ യുവജനസംഘടകളുമായി ചര്‍ച്ച ചെയ്തശേഷമേ ഒരു തീരുമാനത്തിലെത്തൂവെന്ന് ധനമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അതിന് വിരുദ്ധമായി ആരുമായും ആലോചിക്കാതെ ഏകകക്ഷീയമായി തീരുമാനമെടുക്കുകയാണിപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ബല്‍റാം കുറ്റപ്പെടുത്തി.

‘വിരമിക്കല്‍ പ്രായം 56 ആക്കിയതിനോട് എതിര്‍പ്പില്ല. കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിരമിക്കല്‍ ഏകീകരണം നടപ്പാക്കിയതിനാല്‍ ഫലത്തില്‍ 56 വയസ് തന്നെയാണ് വിരമിക്കല്‍ പ്രായം. വിരമിക്കല്‍ ഏകീകരണം എടുത്തുമാറ്റുമ്പോള്‍ പെന്‍ഷന്‍ പ്രായം 56 ആക്കി നിജപ്പെടുത്തുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. എന്നാല്‍ സര്‍ക്കാര്‍ സര്‍വീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളൊന്നും കൊണ്ടുവരാതെ ഈ തീരുമാനമെടുത്തതിനെയാണ് എതിര്‍ക്കുന്നത്. ‘ അദ്ദേഹം പറഞ്ഞു.

‘കേരളത്തില്‍ ജനസംഖ്യയുടെ വെറും 2% ആളുകള്‍മാത്രമാണ് സര്‍ക്കാര്‍ സര്‍വീസിലുള്ളത്. അവരുമായി ബന്ധപ്പെട്ട ഒരു തീരുമാനമെടുക്കുമ്പോള്‍ അവരുടെ സംഘടനയുടെ താല്‍പര്യം മാത്രം നോക്കിയാല്‍ പോര.

യുവജനസംഘടനകളുടെ അഭിപ്രായവും തേടണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ 98% വരുന്ന ജനങ്ങളുടെ അഭിപ്രായം തേടേണ്ടതുണ്ട്. അതിവിടെയുണ്ടായിട്ടില്ല. ‘ ബല്‍റാം പറഞ്ഞു.

സര്‍ക്കാര്‍ ഓഫീസില്‍ പഞ്ചിംഗ് ഏര്‍പ്പെടുത്തുക, ജോലി ചെയ്യുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ സംവിധാനങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്തശേഷമാണ് ഈ തീരുമാനമെടുത്തതെങ്കില്‍ അതിനെ അംഗീകരിക്കുമായിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. തീരുമാനത്തോടുള്ള എതിര്‍പ്പ് മുഖ്യമന്ത്രിയെ അറിയിക്കാനും നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള ബഡ്ജറ്റ് 2012; ഒറ്റനോട്ടത്തില്‍

  • പെന്‍ഷന്‍ പ്രായം 56 ആക്കി


  • കൊച്ചി മെട്രോയ്ക്ക് 150 കോടി രൂപ


  • അതിവേഗ ഇടനാഴിക്ക് 50 കോടി


  • മോണോ റെയില്‍ പദ്ധതികളുടെ പ്രാരംഭ ചെലവുകള്‍ക്ക് 50 കോടി



  • വിഴിഞ്ഞം പദ്ധതിക്ക് 224 കോടി


  • പദ്ധതിയിതര ചെലവ് 30 ശതമാനം കൂടി


  • കുട്ടനാട്ടിലും പാലക്കാട്ടും റൈസ് പാര്‍ക്ക്




  • വികസനത്തിനായി സപ്ത തന്ത്രങ്ങള്‍


  • വളര്‍ച്ചാ നിരക്ക് അടുത്ത പദ്ധതിക്കാലത്ത് രണ്ടക്കത്തില്‍ എത്തിക്കും


  • റവന്യൂ വരുമാനം 19 ശതമാനം കൂടി


  • മണ്ഡലത്തിലെ വികസനത്തിനായി എംഎല്‍എമാര്‍ക്ക് 705 കോടി രൂപആസ്തി വികസന ഫണ്ട്



  • നാളികേര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി മൂന്ന് നാളികേര ബയോ പാര്‍ക്കുകള്‍ തുടങ്ങും. ഇതിനായി 15 കോടി


  • ഓരോ പഞ്ചായത്തിലും പ്രാദേശിക സഹകരണത്തോടെ ഗ്രീന്‍ഹൗസ് കൃഷിവ്യാപിപ്പിക്കും


  • മാലിന്യ നിര്‍മാര്‍ജനത്തിനായി ഉറവിട മാലിന്യ നിര്‍മാര്‍ജന പദ്ധതി ആരംഭിക്കും. ഇതിനായി 100 കോടി രൂപ അനുവദിക്കും


  • കോട്ടയ്ക്കലില്‍ ആയുര്‍വേദ സര്‍വകലാശാലയ്ക്ക് 100 കോടി രൂപ


  • കണ്ണൂര്‍ വിമാനത്താവളത്തിന് 50 കോടി അനുവദിക്കും


  • ഇടുക്കിയിലും വയനാട്ടിലും വിമാനത്താവള സാധ്യതാ പഠനത്തിന് 50 ലക്ഷം


  • വിമാനത്താവളങ്ങള്‍ ഇല്ലാത്ത ജില്ലകളില്‍ എയര്‍ സ്ട്രിപ്പുകള്‍ ആരംഭിക്കും


  • പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി, ഇതിനായി ഒരു കോടി രൂപ


  • പത്രപ്രവര്‍ത്തക പെന്‍ഷന്‍ 4500 രൂപയായി ഉയര്‍ത്തി


  • ക്ഷേമനിധി പെന്‍ഷനുകളില്‍ 100 മുതല്‍ 300 രൂപ വരെ വര്‍ധനവ് (വിധവ പെന്‍ഷന്‍ 575, വികലാംഗ പെന്‍ഷന്‍ 700)


  • വിവാഹ സഹായം 20000 രൂപയാക്കി


  • സ്‌കൂളുകളിലെ പാചക തൊഴിലാഴികളുടെ ദിവവേതനം 50 രൂപ കൂട്ടി


  • തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്ക് ആയിരം രൂപവീതം ധനസഹായം


  • വനം വന്യജീവി സംരക്ഷണ പ്രവര്‍ത്തനക്ക് 114 കോടി


  • സംയോജിത കടല്‍ സുരക്ഷാ പദ്ധതിക്ക് രണ്ടുകോടി രൂപ


    • മലയോര വികസനത്തിന് 10 കോടി രൂപ, മലയോര വികസന ഏജന്‍സിക്ക് 61 കോടി
    • വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് 25 കോടി
    • നെല്‍കൃഷിക്കായി 50 കോടി
    • വാഗമണ്ണില്‍ ഓര്‍ക്കിഡ് ഉദ്യോനത്തിന് ഒരു കോടി രൂപ
    • ശബരിമല മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 25 കോടി
    • ശബരിമലയിലെ മാലിന്യ നിര്‍മാര്‍ജന പരിപാടിക്ക് അഞ്ച് കോടി
    • തിരുവനന്തപുരം- കാസര്‍ഗോഡ് അതിവേഗ റെയില്‍പാതയ്ക്കായി 50 കോടി രൂപ
    • ക്ഷീരമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 35 കോടി
    • വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയ്ക്ക് 40 കോടി
    • മത്സ്യസമൃദ്ധി പദ്ധതിക്കായി 13 കോടി
    • ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന് 11 കോടി
    • ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന് പത്തുകോടി
    • കുടുംബശ്രീക്ക് 84 കോടി
    • ഗ്രാമങ്ങളില്‍ വീടുവെയ്ക്കാന്‍ പട്ടികജാതിക്കാര്‍ക്ക് രണ്ടു ലക്ഷവും, പട്ടികവര്‍ഗക്കാര്‍ക്ക് രണ്ടര ലക്ഷവും
    • തീരദേശ റോഡ് വികസനത്തിന് 55 കോടി
    • കുട്ടനാട് പാക്കേജ് വികസനത്തിന് 165 കോടി
    • തൃശൂര്‍ പുത്തൂരില്‍ സുവോളജിക്കല്‍ പാര്‍ക്കിന് അഞ്ചുകോടി
    • മലയോര വികസന ഏജന്‍സിക്ക് 61 കോടി
    • ഇളനീര്‍ കേരളത്തിന്റെ ഔദ്യോഗിക പാനീയമാക്കി
    • ജൈവകൃഷി പ്രോത്സാഹനത്തിന് പത്തു കോടി
    • പൈനാപ്പിള്‍ മിഷന് ഒരു കോടി
    • പഠനം പൂര്‍ത്തിയാക്കിയിട്ടും ജോലി ലഭിക്കാത്ത ബി.പി.എല്‍ വിദ്യാര്‍ത്ഥികളുടെ പലിശ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും
    • താനൂരില്‍ പുതിയ തുറമുഖത്തിന് 10 കോടി
    • പാലക്കാട് അക്ഷയപാത്ര പദ്ധതിക്ക് 163 കോടി
    • മുല്ലപ്പെരിയാറില്‍ പുതിയ സംരക്ഷണ അണക്കെട്ടിന് 50 കോടി
    • മുട്ടത്തറയിലും അത്താണിയിലും സഹകരണ എന്‍ജിനീയറിംഗ് കോളജുകള്‍
    • കോട്ടൂരിലും കാപ്പുകാട്ടും ആന സംരക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കും
    • സൗരഗൃഹ പദ്ധതി നടപ്പാക്കും
    • വന്‍കിട വ്യാപാര സമുച്ചയങ്ങള്‍ക്കായി കിന്‍ഫ്രയ്ക്ക് 100 കോടി രൂപ
    • കോള്‍പാടങ്ങളുടെ വികസനത്തിനായി 465 കോടി
    • അഞ്ച് ജലവൈദ്യുതികള്‍ ആരംഭിക്കും
    • കൈത്തറി സംഘങ്ങളുടെ പുനരുജ്ജീവനത്തിന് ഏഴുകോടി
    • മലബാര്‍ മേഖലയില്‍ കാലിത്തീറ്റ ഫാക്ടറികള്‍ തുടങ്ങാന്‍ അഞ്ചുകോടി
    • വയനാട്ടില്‍ അഹ്ഡ്‌സിന്റെ നേതൃത്വത്തില്‍ വികസന പദ്ധതികള്‍ക്ക് 1402 കോടി രൂപ
    • ആദിവാസി ക്ഷേമത്തിനായുള്ള അക്ഷയപാത്ര പദ്ധതിക്ക് 153 കോടി
    • തൃശൂരും കോട്ടയത്തും മൊബിലിറ്റി ഹബ്ബ്
    • സഹകരണ മേഖലയ്ക്ക് 62 കോടി
    • കോട്ടയത്ത് കരൂരില്‍ ടെക്‌നോപാര്‍ക്കിന് പത്തുകോടി
    • സമഗ്ര കപ്പല്‍ ഗതാഗത നയം നടപ്പാക്കും
    • ആലപ്പുഴ-തലശേരി തുറമുഖങ്ങള്‍ ഉല്ലാസ കേന്ദ്രങ്ങളായി വികസിപ്പിക്കും
    • അഞ്ചുകോടി രൂപയില്‍ അധികമുള്ള റോഡ് പണിക്കു മുമ്പ് ഡീറ്റെയ്ല്‍ഡ് എസ്റ്റിമേറ്റും ഡിസൈനും നിര്‍ബന്ധമാക്കും
    • കയര്‍ മേഖലയ്ക്ക് 100 കോടി
    • കൈത്തറി മേഖലയ്ക്ക് 17.5 കോടി
    • ടെക്‌നോപാര്‍ക്കിന് 43 കോടിയും ഇന്‍ഫോപാര്‍ക്കിന് 42 കോടിയും അനുവദിക്കും
    • വയനാട് ചുരം റോഡിന് സമാന്തര ബൈപ്പാസ് നിര്‍മിക്കുന്നതിന് അഞ്ചുകോടി
    • മീനച്ചില്‍-മൂവാറ്റുപുഴ വാലി ജലവൈദ്യുത പദ്ധതിക്ക് അഞ്ചുകോടി
    • ഗ്ലോബല്‍ ആയുര്‍വേദ വില്ലേജിന് അഞ്ചുകോടി
    • ഡ്രൈവിംഗ് പരിശീലനം മെച്ചപ്പെടുത്തുന്നതായി എടപ്പാളില്‍ കേന്ദ്ര സഹായത്തോടെ ഡ്രൈവിംഗ് പരിശീലന-ഗവേഷണ കേന്ദ്രം
    • എല്ലാ ജില്ലകളിലും കെഎസ്ആര്‍ടിസി ടൗണ്‍ സിറ്റി സര്‍വീസ് ആരംഭിക്കും
    • കെഎസ്ആര്‍ടിസിക്ക് 125 കോടി രൂപ
    • ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലും, കോന്നിയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയും ആരംഭിക്കും

    Friday, March 16, 2012

    കേന്ദ്ര ബജറ്റ് 2012- ഒറ്റനോട്ടത്തില്‍

    ബജറ്റവതരണം ധനമന്ത്രി പ്രണബ് മുഖര്‍ജി അവസാനിപ്പിച്ചു
    12:53:00

    മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും
    സ്വര്‍ണവില കൂടും ഫ്രിഡ്ജ്, സിലിണ്ടര്‍ വില കൂടും
    സിഗരറ്റുകള്‍ക്ക് വില കൂട്ടി മറ്റു പുകയില ഉത്പന്നങ്ങള്‍ക്കും വില കൂടും
    റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് വില കുറയും
    ടൈറ്റാനിയം ഡൈ ഓക്സൈഡ് നികുതി കുറച്ചു
    വെള്ളി ബ്രാന്റഡ് ആഭരണങ്ങള്‍ക്ക് കൂടും
    എച്ച്ഐവി ക്യാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും
    12:51:31

    എല്‍സിഡി-എല്‍ഇഡി ടെലിവിഷനുകള്‍ക്ക് വില കുറയും
    വിമാനയാത്ര നിരക്ക് കൂടും
    കാറുകള്‍ക്ക് എക്സൈസ് ഡ്യൂട്ടി 22ല്‍ നിന്നും 24% ആക്കും
    ആ‍ഡംബര കാറുകള്‍ക്ക് വില കൂടും
    മുതിര്‍ന്ന പൗരന്മാരെ മുന്‍കൂര്‍ നികുതിയില്‍ നിന്നും ഒഴിവാക്കി
    സൈക്കിളിന് വിലകൂടും
    റെയില്‍ സുരക്ഷാഉപകരണങ്ങള്‍ക്ക് നികുതി കുറച്ചു
    ഊര്‍ജ്ജോത്പാദനത്തിനുള്ള ഇന്ധനങ്ങള്‍ക്കും നികുതി കുറച്ചു
    12:43:11

    സേവന നികുതിയും എക്സ്സൈഡ് ഡ്യൂട്ടിയും കൂട്ടി
    എക്സൈസ് ഡ്യൂട്ടിയും സേവനനികുതിയും 10ല്‍ നിന്ന് 12 ശതമാനമാക്കി
    സേവന നികുതി കൂടുതല്‍ മേഖലകള്‍ക്ക് ബാധകമാക്കും
    താപനിലയങ്ങള്‍ക്കുള്ള കല്‍ക്കരിയ്ക്ക് നികുതി കുറച്ചു
    കാപ്പി പ്ലാന്റേഷന്‍ ഉപകരണങ്ങള്‍ക്ക് നികുതി കുറച്ചു
    സ്കൂള്‍ വിദ്യാഭ്യാസ മേഖലയെ സേവനനികുതിയില്‍ന നിന്ന് ഒഴിവാക്കി
    ആഡംബര കാറുകളുടെ വില കൂടും
    12:37:27

    സിനിമാവ്യവസായത്തിന് സേവനനികുതിയില്ല
    ധനകമ്മി ജിഡിപിയുടെ 5.9 ശതമാനം
    നികുതി ഇളവ് ആരോഗ്യ ഇന്‍ഷുറന്‍സ് 5000 രൂപ വരെ
    ഗ്രാമീണ ബാങ്കുകള്‍ക്ക് നബാര്‍ഡ് വഴി 10,000 കോടി
    ഡയറി മേഖലയ്ക്ക് ലോകബാങ്ക് സഹായത്തോടെ 242 കോടിയുടെ പദ്ധതി
    വനിതാ സഹായ സംഘങ്ങള്‍ക്ക് 3.5 ലക്ഷംവരെ വായ്പ
    12:32:01

    ആദായനികുതി ഇളവ് പരിധി ഉയര്‍ത്തി
    രണ്ട് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇളവ്. നേരത്തെ ഇത് 1.8 ലക്ഷമായിരുന്നു
    പരിധി മൂന്ന് ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്നായിരുന്നു പാര്‍ലമെന്റിന്റെ ശുപാര്‍ശ.
    2 -5 ലക്ഷം രൂപ വരെ 10 ശതമാനം നികുതി
    5-10 ലക്ഷം രൂപ വരെ 20 ശതമാനം നികുതി
    10 ലക്ഷത്തിന് മുകളില്‍ 30 ശതമാനം നികുതി
    കോര്‍പ്പറേറ്റ് നികുതി ഘടനനയില്‍ മാറ്റമില്ല
    12:21:46

    പ്രതിരോധ ബജറ്റില്‍ വര്‍ദ്ധന
    15 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 1 ശതമാനം സബ്സിഡി
    പ്രതിരോധ മേഖലയ്ക്ക് 1.95 ലക്ഷം കോടി
    എസ്.സി, എസ്.ടി വിഹിതം 18 ശതമാനം വര്‍ദ്ധിപ്പിച്ചു
    നെയ്ത്തുകാരുടെ കടം എഴുതിത്തള്ളും
    സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 884 കോടി
    ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിന് 20,000 കോടി
    12:17:09

    കള്ളപ്പണം കണ്ടെത്താന്‍ നിയമനിര്‍മാണം
    കള്ളപ്പണം കണ്ടെത്താനായി പ്രത്യേക സെല്‍ രൂപീകരിയ്ക്കും
    കള്ളപ്പണം സംബന്ധിച്ച് പാര്‍ലമെന്റില്‍ ധവളപത്രമിറക്കും
    ദേശീയ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ രൂപീകരിയ്ക്കും
    നികുതിയേതര വരുമാനം 1.64 ലക്ഷം കോടി രൂപ ലക്ഷ്യമിടുന്നു
    കര്‍ഷകര്‍ക്ക് 3 ശതമാനം പലിശയിളവ്
    ഡയറി മേഖലയ്ക്ക് ലോകബാങ്ക് സഹായത്തോടെ 242 കോടിയുടെ പദ്ധതി
    പൊതുവിതരണസംവിധാനം പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കും
    12:14:07

    കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് 100 കോടി രൂപ
    വിദ്യാഭ്യാസ വായ്പകള്‍ക്ക് ഗ്യാരണ്ടി ഏര്‍പ്പെടുത്തും
    വികലാംഗര്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ 300 രൂപയാക്കും
    7 മെഡിക്കല്‍ കോളെജുകള്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സിസ്റ്റിറ്റ്യൂട്ട് നിലവാരത്തിലേക്ക് ഉയര്‍ത്തും
    ഗ്രാമങ്ങളിലെ റോഡ് വികസനത്തിന് 20000 കോടി രൂപ
    പിന്നാക്ക മേഖലകളുടെ വികസനത്തിന് 12040 കോടി രൂപ
    പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6000 സ്കൂളുകള്‍ തുറക്കും
    12:09:09

    വിപണിവിലയ്ക്ക് പാചകവാതകം: പരീക്ഷണപദ്ധതി മൈസൂരില്‍
    ദേശീയ നഗരാരോഗ്യ പദ്ധതി നടപ്പാക്കും
    25 ലക്ഷം രൂപ വരെയുള്ള ഭവനപദ്ധതികള്‍ക്ക് ഒരു ശതമാനം പലിശയിളവ്
    ഭക്ഷ്യ സബ്സിഡി ഭക്ഷ്യസുരക്ഷാബില്ലിന് കീഴിലാക്കും
    5.75 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ നല്‍കും
    പൊതുമേഖല ഗ്രാമീണ ബാങ്കുകള്‍ക്ക് 15 888 കോടി
    12:04:04

    ഓഹരിയില്‍ 50,000 രൂപ വരെ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ്
    വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് പാരിതോഷികം
    നബാര്‍ഡിന് 100000 കോടി രൂപ
    നെല്ല് ഉത്പാദനത്തിന് 400 കോടി രൂപ
    ഹഡ്ക്കോയ്ക്ക് 5000 കോടി രൂപ
    കൃഷി ആവശ്യങ്ങള്‍ക്കുള്ള ഡാമുകള്‍ക്കായി പ്രത്യേക പദ്ധതി
    ദേശീയ പാര്‍പ്പിട ഭേദഗതി ബില്‍ കൊണ്ടുവരും
    ഗ്യാസിനും മണ്ണെണ്ണയ്ക്കും സബ്‌സിഡി നല്‍കാന്‍ പുതിയ രീതികള്‍ തേടും
    മൈക്രോ ഫിനാന്‍സ് കമ്പനികള്‍ക്ക് പുതിയ നിയമം
    11:59:39

    കര്‍ഷകര്‍ക്ക് സ്മാര്‍ട് കാര്‍ഡ്
    ഊര്‍ജ്ജ മേഖലയില്‍ 10000 കോടി രൂപയുടെ നികുതിരഹിത ബോണ്ടുകള്‍
    ചെറുകിട ഭവനനിര്‍മാണ പദ്ധതികള്‍ക്ക് വിദേശവായ്പ ലഭ്യമാക്കും
    കര്‍ഷകര്‍ക്കായി എടിഎമ്മുകളില്‍ ഉപയോഗിക്കാവുന്ന സ്മാര്‍ട് കാര്‍ഡ്
    8800 കിലോമീറ്റര്‍ ദേശീയപാതയ്ക്ക് അനുമതി
    വിദേശികള്‍ക്ക് ബോണ്ടുകളില്‍ പണംമുടക്കാന്‍ അനുമതി
    ഊര്‍ജ്ജിത ജലസേനചത്തിന് 300 കോടി രൂപ
    നെല്ലുത്പാദനമേഖലയ്ക്കായി കൂടുതല്‍ തുക നീക്കിവെയ്ക്കും
    കാലാവസ്ഥ വ്യതിയനയാനങ്ങളെ അതിജീവിയ്ക്കുന്ന വിത്തനിങ്ങള്‍ വികസിപ്പിയ്ക്കാന്‍ പദ്ധതി
    11:53:52

    വ്യോമയാന മേഖലയ്ക്ക് സാമ്പത്തിക പാക്കേജ്
    100 കോടി ഡോളര്‍ പ്രവര്‍ത്തന മൂലധനമായി നല്‍കും
    വ്യോമയാന മേഖലയില്‍ 49% വിദേശനിക്ഷേപം പരിഗണനയില്‍
    വ്യോമ ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യാന്‍ അനുമതി
    അടിസ്ഥാന വികസനത്തിന് 60000 കോടി രൂപ
    11:47:34

    50,000 രൂപവരെ നിക്ഷേപിക്കുന്നവര്‍ക്ക് 50 ശതമാനം നികുതിയിളവ്
    ഓഹരി നിക്ഷേപകര്‍ക്ക് രാജീവ്ഗാന്ധി ഇക്വിറ്റി സേവിംഗ്‌സ് സ്‌കീം
    അടുത്ത സാമ്പത്തികവര്‍ഷം 7.6 ശതമാനം വളര്‍ച്ച
    ദേശീയാപാത വികസനത്തിന് 10000 കോടി
    ധനകാര്യ മാനേജ്മെന്റ് ആക്ടില്‍ ഭേദഗതി വരുത്തും
    ചെറുകിട സംരംഭ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിയ്ക്കും
    ചില്ലറ വിദേശ വ്യാപാര രംഗത്ത് നിക്ഷേപം അനുവദിയ്ക്കാന്‍ സമവായശ്രമം
    11:39:53

    സബ്സിഡികള്‍ കുറയ്ക്കും
    കാര്‍ഷിക സബസിഡി നേരിട്ട് കര്‍ഷകന്
    പ്രത്യക്ഷ നികുതി കോ‍ഡ് നടപ്പാക്കുന്നത് നീട്ടി
    50 ജില്ലകളില്‍ സബ്ഡിസി അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാന്‍ പുതിയ സംവിധാനം പരീക്ഷിയ്ക്കും
    ആദായനികുതി ഇളവിന് പുതിയ പദ്ധതി
    സാമ്പത്തിക മേഖലയില്‍ കടുത്ത നടപടികള്‍
    സബ്സിഡികള്‍ ആഭ്യന്തര ഉത്പാദനത്തിന്റെ രണ്ട് ശതമാനമാക്കും
    സബ്‌സിഡി: നന്ദന്‍ നിലേകനിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചു
    എണ്ണവില ബാരലിന് 115 രൂപ കടന്നാല്‍ സബ്‌സിഡിബില്ലിനെ ബാധിക്കും
    11:34:04

    എല്ലാ നികുതികള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കും
    ചരക്കു സേവന നികുതിയ പിന്തുണയ്ക്കന്നു ഇതിന് രാഷ്ട്രീയ സമവായം ആവശ്യം
    ചരക്കുസേവന നികുതി ആഗസ്റ്റ് മുതല്‍
    ആദായനികുതി
    ഭക്ഷ്യസുരക്ഷാ ബില്‍ എത്രയും പെട്ടെന്ന് നടപ്പാക്കും
    10 ലക്ഷം രൂപ വരെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ 50% വരെ നികുതി ഇളവ്
    11:30:31

    സബ്സിഡികള്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍
    ആഗോള വിപണിയിലെ എണ്ണ വില വര്‍ദ്ധന ആശങ്കയുണ്ടാക്കുന്നു
    സബ്സിഡികള്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന രീതി പരീക്ഷിയ്ക്കും
    ഓഹരി വില്‍പനയിലൂടെ 30000 കോടി രൂപ സമാഹരിയ്ക്കും
    കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നത് നിരീക്ഷിയ്ക്കാന്‍ പ്രത്യേക സംവിധാനം
    11:25:12

    പണപ്പെരുപ്പം ഇക്കൊല്ലം നിയന്ത്രണവിധേയമാകും
    സബ്സിഡികള്‍ സാമ്പത്തിക സന്തുലിതാവസ്ഥയെ ബാധിച്ചു
    കാര്‍ഷിക മേഖലയും സേവന മേഖലയും വളര്‍ച്ച രേഖപ്പെടുത്തി
    കാര്‍ഷിക മേഖലയില്‍ 2.5% വളര്‍ച്ച
    ആദ്യപാദ കയറ്റുമതിയില്‍ 23% വളര്‍ച്ച
    ഉത്പാദന മേഖല മെച്ചപ്പെടുന്നു
    11:21:06

    സാമ്പത്തിക വളര്‍ച്ച നിരാശാജനകം
    വികസനത്തിന് അഞ്ച് മേഖലകള്‍ക്ക് ഊന്നല്‍
    പണപ്പെരുപ്പം അല്‍പ്പം കൂടി ഉയര്‍ന്നശേഷം സ്ഥിരത കൈവരിയ്ക്കും
    കള്ളപ്പണത്തിനും അഴിമതിയ്ക്കുമെതിരെ കര്‍ശന നടപടി
    സാമ്പത്തിക വളര്‍ച്ച നിരാശാജനകം
    11:16:15

    ബജറ്റവതരണം തുടങ്ങി

    ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ ഏഴാമത്തെ ബജറ്റാണിത്.
    ആഗോളപ്രതിസന്ധി ഇന്ത്യയെ ബാധിച്ചെന്ന് ധനമന്ത്രി. എന്നാലിപ്പോള്‍ ഇന്ത്യ തിരിച്ചുവരവിന്റെ പാതയില്‍.
    വ്യവസായ വളര്‍ച്ച കുറഞ്ഞത് തിരിച്ചടിയായി.
    11:00:52

    ഡിഎംകെ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നു

    പൊതുബജറ്റവതരണത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രിസഭായോഗം ചേരുന്നു. ബജറ്റിന്‌ മന്ത്രിസഭ അന്തിമ അനുമതി നല്‍കും. രാവിലെ രാഷ്‌ട്രപതിയെ സന്ദര്‍ശിച്ച മുഖര്‍ജി ബജറ്റ്‌ അവതരണത്തിന്‌ അനുമതി തേടിയിരുന്നു.

    ഡിഎംകെ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുകയാണ്. എന്നാല്‍ ബജറ്റ് ബഹിഷ്ക്കരിയ്ക്കുമെന്ന വാര്‍ത്തകള്‍ ഡിഎംകെ നിഷേധിച്ചു.
    10:46:32
    ദില്ലി: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രാരംഭമെന്ന നിലയില്‍ ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി അവതരിപ്പിയ്ക്കുന്ന ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണു രാജ്യം ഉറ്റു നോക്കുന്നത്. ധനകമ്മി കുറയ്ക്കുക, നിക്ഷേപവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുക, അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യ സുരക്ഷ, കാര്‍ഷിക-വ്യാവസായിക മേഖലകളുടെ വളര്‍ച്ചാ നിരക്ക് ത്വരിതപ്പെടുത്താനുള്ള വ്യക്തമായ നിര്‍ദേശങ്ങള്‍ തുടങ്ങിയവയാണ് ഇത്തവണത്തെ ബജറ്റിലൂടെ പ്രതീക്ഷിക്കുന്നത്.

    പ്രണബ് മുഖര്‍ജിയുടെ ഏഴാം ബജറ്റിനെ കേരളവും ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിയ്ക്കുന്നത്. റെയില്‍ ബജറ്റില്‍ നേരിട്ട അവഗണന മറക്കാന്‍ പൊതു ബജറ്റില്‍ കാര്യമായി എന്തെങ്കിലും ഉണ്ടാവുമെന്നാണ് തന്നെയാണ് കേരളം കരുതുന്നത്.

    ദിനേശ് ത്രിവേദിയുടെ ബജറ്റിനെതിരേ പരാതിയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലിയ്ക്ക് പോകാന്‍ തീരുമാനിച്ചിട്ടുമുണ്ട്. പിറവം ഉപതിരഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നുവെന്ന പ്രചാരണം റെയില്‍ ബജറ്റിനു ശേഷം പ്രതിപക്ഷം നടത്തിയിരുന്നു. കേന്ദ്ര ബജറ്റിലും ഇതാണു സ്ഥിതിയെങ്കില്‍ യുഡിഎഫ് നേതൃത്വം ഏറെ വിയര്‍ക്കുമെന്നുറപ്പാണ്.

    നൂറില്‍ നൂറടിച്ചു സച്ചിന്‍

    സെഞ്ച്വറികളില്‍ സെഞ്ചൂറിയനായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ പുതിയൊരു ചരിത്രമെഴുതി. നൂറ് സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരം എന്ന ബഹുമതിയും റെക്കോഡുകളുടെ സഹയാത്രികനായ സച്ചിന് ഇനി സ്വന്തം. ഒരു പക്ഷേ ക്രിക്കറ്റ് ലോകം സച്ചിന് മാത്രം കഴിയുന്നത് എന്ന് കാത്തിരുന്ന അപൂര്‍വ റെക്കോഡാണിത്. ധാക്കയില്‍ ഏഷ്യകപ്പ്‌ ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെയാണ്‌ സച്ചിന്‍ തന്റെ നൂറാം സെഞ്ച്വറി തികച്ചത്‌. 138 പന്തില്‍ നിന്നാണ്‌ സച്ചിന്‍ (100)തന്റെ ചരിത്ര നേട്ടം സ്വന്തമാക്കിയത്‌.



    അദ്ദേഹത്തിന്റെ 49 ാം ഏകദിന സെഞ്ച്വറിയാണിത്‌. ഒന്നര വര്‍ഷത്തോളമായി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്നിങ്‌സ് ആയിരുന്നു ഇത്. മുമ്പ് പലപ്പോഴും കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടത് ഇത്തവണ സച്ചിന്‍ സ്വന്തമാക്കുക തന്നെ ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റിലെ 23-ാം വര്‍ഷമാണ് ലിറ്റില്‍ മാസ്റ്റര്‍ നൂറാം ശതകം സ്വന്തമാക്കിയത്. ഇതോടെ ഏകദിനത്തിലെ സച്ചിന്റെ സെഞ്ച്വറികളുടെ എണ്ണം 49 ആയി. ടെസ്റ്റില്‍ 51 സെഞ്ച്വറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 2011 മാര്‍ച്ച്‌ 12 ന്‌ നടന്ന ലോകകപ്പ്‌ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക്‌ എതിരെയായിരുന്നു സച്ചിന്റെ തൊണ്ണൂറ്റിയൊമ്പതാം ശതകം. അന്ന്‌ മുതല്‍ മാസ്‌റ്റര്‍ ബ്ലാസ്‌റ്ററിന്റെ ആരാധകര്‍ അദ്ദേഹം ശതകങ്ങളുടെ ശതകം തികയ്‌ക്കുന്നത്‌ കാത്തിരിക്കുകയായിരുന്നു.

    Wednesday, March 14, 2012

    കൂറ്റനാട് ബസ്സ്റ്റാന്റ്ന്റെ പേരില്‍ ചുങ്കം പിരിവു തകൃതി.

    കൂറ്റനാട്: അവഗണയില്‍ കഴിയുന്ന കൂറ്റനാട് ബസ് സ്റ്റാന്റ്ന്റെ പേരില്‍ ചുങ്കം പിരിവു തകൃതി.  നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ അധീന തയിലാണ് സ്റ്റാന്റ്. 



    1994 ഓഗസ്റ്റ്‌ 12 നു  വി. എസ. അച്യുതാനന്ദനാണ് സ്റ്റാന്റ് ഉത്ഗാടനം ചെയ്തത്.  ഒരാഴ്ച മാത്രമാണ് ബസുകള്‍ ഇവിടെ പ്രവേശിച്ചത്‌.  ദൂരകൂടുതലും സമയ കുറവുമായിരുന്നു പ്രശ്നം.  എന്നാല്, കൂറ്റനാട് നിന്ന് പട്ടാമ്പി യിലേക്കുള്ള സമയം 15 മിനുട്ടായി രുന്നത് 17 ആക്കി ഉയര്തിയിട്ടും ബസുകള്‍ കയറിയില്ല.

    2002  ല് ബസുകള്‍ സ്റ്റാന്‍ഡില്‍ കയറണമെന്ന് ഹൈകോടതി ഉത്തരവിട്ടെങ്കിലും പ്രയോഗികമായില്ല.  കോടതിവിധി നടപ്പക്കതതിനാല്‍ 2004 ല് കോടതിയലക്ഷ്യത്തിന് അന്നത്തെ സി. ഐ കെതിരെ കേസെടുത്തു.  തുടര്‍ന്ന് കവാടത്തില്‍ പോലീസിനെ നിയോഗിച്ചു കുറച്ചു നാള്‍ ബസുകള്‍ കയറ്റി.

    സ്റ്റാന്‍ഡില്‍ ബസുകള്‍ കയറുന്നില്ലെങ്കിലും റോഡില്‍ നിന്ന് ചുങ്കം പിരിക്കുന്നതിന് മുടക്കമില്ല.  ബസിനു എട്ടു രൂപയാണ് പഞ്ചായത്ത്‌ ചുങ്കം നിശച്ചയിചിരിക്കുന്നത്.  കരാറുകാര്‍ ഈടാക്കുന്നത് പത്തു രൂപയാണ്.

    അതേ സമയം, മുന്‍വര്‍ഷങ്ങളില്‍ നാലു ലക്ഷം രൂപ വരെ സ്ടാണ്ടിലെ ചുങ്കം പിരിവിനു ലേലം നടന്നിരുന്നു.  ഇതു ചുരുങ്ങി കഴിഞ്ന വര്ഷം 2.85 ലക്ഷത്തിനാണ് ലേലതിനെടുത്തത്.  എന്നാല്‍, ഇത്തവണ മാര്‍ച്ച്‌ ഏഴിന് നടക്കേണ്ട ലേലം ആളില്ലാത്ത തിനാല്‍ മുടങ്ങി.

    പെട്രോള്‍ പമ്പുകള്‍ വഴി കള്ളനോട്ടു വിനിമയം വ്യാപകം

    പെട്രോള്‍ പമ്പുകള്‍ വഴി കള്ളനോട്ടു വിനിമയം വ്യാപകം. ഇതു പാവപ്പെട്ട തൊഴിലാളിയുടെ അന്നം മുട്ടിക്കുന്നു. തൃത്താല, ജില്ലാ അതിര്‍ത്തിര്‍ത്തി പ്രദേശങ്ങളിലെ പെട്രോള്‍ പമ്പുകള്‍ വഴിയാണ്‌ വ്യാപകമായി കളളനോട്ടുകള്‍ വിറ്റൊഴിക്കപ്പെടുന്നത്‌. തിരക്കുള്ള സമയങ്ങളില്‍ പമ്പിലെത്തി പെട്രോള്‍, ഡീസല്‍ എന്നിവ അടിച്ച ശേഷം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നല്‍കിയാണ്‌ സംഘം തട്ടിപ്പ്‌ നടത്തുന്നത്‌. വൈകുന്നേരങ്ങളില്‍ കളക്ഷന്‍ കൈമാറുമ്പോഴോ ബാങ്കില്‍ പോകുമ്പോഴോ ആണ്‌ കളളനോട്ടുകളാണെന്ന്‌ മനസിലാകുന്നത്‌. ആരാണോ ആ സമയങ്ങളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്‌ അവരാണ്‌ പമ്പ്‌ ഉടമക്ക്‌ പകരം രൂപ നല്‍കേണ്ടത്‌. പല തൊഴിലാളികളും കളളനോട്ട്‌ ഭീഷണിമൂലം പമ്പിലെ തൊഴില്‍ ഉപേക്ഷിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം മുതല്‍ പല പമ്പുകളിലും കളളനോട്ട്‌ പിടിച്ചാല്‍ പോലീസില്‍ ഏല്‍പ്പിക്കുമെന്ന ബോര്‍ഡുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. വ്യാജനോട്ടുകള്‍ മാറാന്‍ ഏറ്റവും എളുപ്പമാര്‍ഗം പമ്പുകളാണെന്ന തിരിച്ചറിവിനുളള മറുപടിയാണ്‌ ഇത്തരം ബോര്‍ഡുകള്‍ സ്‌ഥാപിക്കാന്‍ കാരണമായത്‌. കാറിലെത്തുന്നവരും ഹെല്‍മറ്റ്‌ വെച്ച്‌ ബൈക്കിലെത്തുന്നവരുമാണ്‌ കളളനോട്ടുകള്‍ നല്‍കുന്നതെന്നാണ്‌ തൊഴിലാളികള്‍ പറയുന്നത്‌. ഇത്തരത്തില്‍ എത്തുന്ന വാഹനങ്ങളുടെ നമ്പരുകളും വ്യാജന്‍ തന്നെയാണ്‌. വൈകീട്ട്‌ നാലുമണിയുടെയും രാത്രി എട്ട്‌ മണിയുടെയും ഇടയിലാണ്‌ കളളനോട്ടുകള്‍ പമ്പുകളില്‍ എത്തുന്നത്‌. 

    വ്യാജ രേഖകളുടെ മറവില്‍ വയല്‍ നികത്തലും മണ്ണെടുപ്പും

    ആനക്കര: പഞ്ചായത്തുകളുടെ മറ്റു സര്‍ക്കാര്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ പേരില്‍ വ്യാപകമായ മണ്ണെടുപ്പും പാടം നികത്തലും. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലാണ്‌ വ്യാജരേഖളുണ്ടാക്കി മണ്ണെടുപ്പും വയല്‍നികത്തലും നടക്കുന്നത്‌. വിവിധ ആരാധനാലയങ്ങളുടെ പേരിലും കമ്പനികളുടെയും മറ്റും ലേബല്‍ പതിപ്പിച്ചാണ്‌ ഈ രംഗത്തുള്ളവര്‍ അനധികൃത പ്രവൃത്തികള്‍ നടത്തുന്നത്‌. കഴിഞ്ഞദിവസം തൃത്താല കുമ്പിടി തിരിവില്‍നിന്നു അനധികൃതമായി വയല്‍ നികത്തുകയായിരുന്ന വാഹനം റവന്യൂ അധികാരികള്‍ പിടികൂടിയിരുന്നു. എന്നാല്‍ ഇര്‍ പള്ളിയുടെ മറപിടിച്ചാണ്‌ വയല്‍ നികത്തിയിരുന്നതെന്ന്‌ കണ്ടെത്തി. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തലക്കശ്ശേരിയില്‍ ഇല്ലാത്ത ആശുപത്രിയുടെ പേരിട്ടാണ്‌ ഏക്കര്‍ കണക്കിന്‌ കൃഷിയിടം നികത്തിവന്നത്‌. എന്നാല്‍ ഒരുപാട്‌ നിയമയുദ്ധത്തിനൊടുവില്‍ പൂര്‍വസ്‌ഥിതി കൈവരിക്കാന്‍ ആര്‍.ഡി.ഒ ഉത്തരവിട്ടിട്ടും വര്‍ഷങ്ങള്‍ പിന്നിട്ടതല്ലാതെ ഫലമുണ്ടായില്ല. ഇപ്പോള്‍ ചുറ്റുഭാഗവും മതില്‍കെട്ടി വാഴ, തെങ്ങ്‌ കൃഷിചെയ്‌ത് നിയമ പഴുതുണ്ടാക്കുന്ന ശ്രമത്തിലാണ്‌ ഉടമകള്‍. നിയമത്തെ വെല്ലുവിളിച്ചുള്ള നടപടിയാണ്‌ തൃത്താല മേഖലയിലെന്നത്‌ അധികാരികള്‍ക്കുതന്നെ ബോധ്യപ്പെട്ടതുമാണ്‌. ആനക്കരയില്‍ വയല്‍നികത്തിയ പ്രദേശം ഇപ്പോഴത്തെ കലക്‌ടര്‍ നേരിട്ട്‌ സന്ദര്‍ശിച്ചതിനെതുടര്‍ന്ന്‌ നികത്തിയ പ്രദേശത്തെ മണ്ണ്‌ നീക്കംചെയ്യാന്‍ ഉത്തരവിട്ടിരുന്നു. ഇരുപതിലേറെ ഉടമകള്‍ക്ക്‌ ഇതുമായിബന്ധപ്പെട്ട്‌ നോട്ടീസ്‌ നല്‍കിട്ടുണ്ട്‌. ഇവിടെയും ഒരുവര്‍ഷമായിട്ടും ഉത്തരവ്‌ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല സമീപ ഭാഗത്തുള്ളവരും നികത്തി കൊണ്ടിരിക്കയാണ്‌. അതേസമയം, ഇതേസ്‌ഥലത്ത്‌ കലക്‌ടര്‍ കഴിഞ്ഞദിവസം വീണ്ടും വന്നിരുന്നെങ്കിലും ഉത്തരവ്‌ പ്രാബല്യമാക്കുന്നതിനെ കുറിച്ച്‌ തുടര്‍ നടപടി എടുത്തില്ല. വയലില്‍ കമ്പിവേലി കെട്ടിതിരിച്ച്‌ പ്ലോട്ടുകളാക്കിയിട്ടുണ്ട്‌. ഇവിടെയെല്ലാം യഥേഷ്‌ടം മണ്ണ്‌ നികത്തിവരുന്നുണ്ട്‌. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്‌ജിന്റെ മറവില്‍ കഴിഞ്ഞ ദിവസം വരെ ജില്ലാ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന്‌ മണ്ണ്‌ കൊണ്ടുപോയിരുന്നു.

    Tuesday, March 6, 2012

    ബില്‍ ഫേസ്ബുക്കില്‍, എംഎല്‍എ പുതിയ ചരിത്രമെഴുതി

    തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ബില്ലിന്റെ കരട് രൂപം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ജനങ്ങളുടെ അഭിപ്രായം തിരക്കിയ എംഎല്‍എ മാതൃകയാവുന്നു. തൃത്താല എംഎല്‍എ വിടി ബല്‍റാമാണ് ഈ ജനകീയ നീക്കത്തിനു പിന്നില്‍.

    സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലിയെടുക്കുന്ന നഴ്‌സുമാരുടെയും പാരമെഡിക്കല്‍ ജീവനക്കാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അതോറിറ്റി രൂപീകരിക്കാനുള്ള ബില്ലാണ് ഇത്തരത്തില്‍ ജനഹിത പരിശോധനയ്ക്കായി സമര്‍പ്പിച്ചത്.

    ഫേസ്ബുക്കിലും ഗൂഗിള്‍ ഗ്രൂപ്പിലും ബില്ലിന്റെ പൂര്‍ണരൂപം അപ്‌ലോഡ് ചെയ്ത ബല്‍റാമിന് തെറ്റിയില്ല. ഫലപ്രദമായ ഒട്ടേറെ നിര്‍ദ്ദേശങ്ങളും ഭേദഗതികളും കമന്റുകളുടെ രൂപത്തിലെത്തിയിട്ടുണ്ട്.

    സഭയില്‍ അവതരിപ്പിക്കേണ്ട ബില്‍ ഇത്തരത്തില്‍ പൊതുചര്‍ച്ചയ്ക്ക് വിട്ടതില്‍ ബല്‍റാമിനെതിരേ അവകാശലംഘനനോട്ടീസൊന്നും വരില്ല. കാരണം ഈ പുതിയ നീക്കത്തിന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ നേരത്തെ തന്നെ പച്ചക്കൊടി നല്‍കിയിട്ടുണ്ട്

    മായാവതി: അനിവാര്യമായ പതനം!

    ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി’ എന്ന് ഒരിക്കല്‍ വിശേഷിപ്പിക്കപ്പെട്ട വനിതാ നേതാവ്. ദളിത് രാഷ്ട്രീയത്തിന്‍റെ കരുത്ത് രാജ്യത്തിന് കാണിച്ചുകൊടുത്ത നേതാവ്. ഒടുവില്‍ ആഡംബരത്തിന്‍റെ അവസാനവാക്കായി ഏവരുടെയും വിമര്‍ശനങ്ങള്‍ക്ക് പാത്രമായ നേതാവ്. വിമര്‍ശനങ്ങളെ പുഷ്പമാലയാക്കി മാറ്റാന്‍ ജയലളിതയെപ്പോലെ മായാവതിക്ക് കഴിയുന്നില്ല. ഫലമോ, പടിയിറക്കം!

    ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മായാവതി പടിയിറങ്ങുമ്പോള്‍ അതിനെ അനിവാര്യമായ പതനം എന്നേ വിശേഷിപ്പിക്കാനാവൂ. ഭരണത്തിന്‍റെ അവസാനകാലത്ത് ധൂര്‍ത്തിന്‍റെയും ആഡംബരത്തിന്‍റെയും ആള്‍‌രൂപമായി മായാവതി മാറിയിരുന്നു. കൊട്ടാരസദൃശമായ വസതിയിലിരുന്നാണ് അവര്‍ ഭരണം നിയന്ത്രിച്ചിരുന്നത്. സാധാരണ ജനങ്ങളുടെ കണ്ണീരും കഷ്ടപ്പാടും കാണാന്‍ മായാവതി എന്ന മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല.

    സംസ്ഥാനത്തുടനീളം തന്‍റെയും കാന്‍‌ഷിറാമിന്‍റെയും വലിയ പ്രതികള്‍ സ്ഥാപിച്ചു. അതും പോരാഞ്ഞ് തന്‍റെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്‌നമായ ആനയുടെ പ്രതിമകള്‍ കൊണ്ട് പാതയോരങ്ങള്‍ നിറച്ചു. ആനകളുടെ പ്രതിമകള്‍ തുണിയിട്ട് മറയ്ക്കാന്‍ തെരഞ്ഞെടുപ്പുകമ്മീഷന് നിര്‍ദ്ദേശം നല്‍കേണ്ട അവസ്ഥ പോലുമുണ്ടായി.

    കഴിഞ്ഞ തവണ മായാവതി സൃഷ്ടിച്ചതിനേക്കാള്‍ വലിയ മുന്നേറ്റമാണ് ഇപ്പോള്‍ സമാജ്‌വാദി പാര്‍ട്ടി നടത്തിയത്. മുലായം സിംഗ് യാദവ് എന്ന നേതാവിനേക്കാള്‍ മകന്‍ അഖിലേഷ് യാദവിന്‍റെ പ്രഭാവമാണ് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നത്. അഖിലേഷിന്‍റെ തന്ത്രങ്ങള്‍ വിജയിച്ചതിന്‍റെ ഫലമാണ് എസ് പിയുടെ ഈ തിരിച്ചുവരവ്.

    എന്തായാലും മായാവതിയുടെ അധികാരക്കൊട്ടാരം തകര്‍ന്നുവീണിരിക്കുന്നു. ഉരുക്കുവനിത ഇനി പ്രതിപക്ഷനിരയിലേക്ക്

    ഇറ്റാലിയന്‍ നാവികര്‍ ജയിലില്‍ കയറാന്‍ വിസമ്മതിച്ചു

    തിരുവനന്തപുരം: മല്‍സ്യ തൊഴിലാളികളെ ആഴക്കടലില്‍ വെടിവെച്ച് കൊന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കയറാന്‍ വിസമ്മതിച്ചു. ജയിലില്‍ മതിയായ സൗകര്യമില്ലെന്ന് ആരോപിച്ചാണ് തിങ്കളാഴ്ച രാത്രി നാവികര്‍ ജയിലിലേക്ക് കയറാതിരുന്നത്.അതിനിടെ ഇറ്റാലിയന്‍ വിദേശ കാര്യ സഹമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തുറയും ഇവര്‍ക്ക് പിന്തുണയുമായെത്തി.


    റിമാന്റില്‍ കഴിയുന്ന പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. രാത്രി എട്ടരയോടെയാണ് നാവികര്‍ പ്രതിഷേധം തുടങ്ങിയത്. ജയിലിനകത്ത് കയറാതെ നാവികര്‍ ജയില്‍ സൂപ്രണ്ടിന്റെ മുറിക്ക് മുന്നിലിരുന്നു. മതിയായ സൗകര്യമില്ലെന്നും കൊല്ലം പൊലീസ് ക്ളബ്ബിലോ എറണാകുളത്തോ താമസിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജയില്‍ അധികൃതര്‍ ഇതിന് വഴങ്ങിയില്ല. കയറിയില്ലെങ്കില്‍ ബലം പ്രയോഗിച്ച് കയറ്റുമെന്ന് ഭീഷണിപ്പെടുത്തി ജയില്‍ ജീവനക്കാര്‍ നിരന്നതോടെ പുലര്‍ച്ചെ രണ്ട് മണിയോടെ നാവികര്‍ വഴങ്ങുകയായിരുന്നു.

    എന്നാല്‍ തങ്ങളുടെ യൂണിഫോം മാറ്റാതെ ജയിലില്‍ താമസിക്കണമെന്ന നാവികരുടെ ആവശ്യം ജയിലധികൃതര്‍ അംഗീകരിച്ചു.

    Monday, March 5, 2012

    ബില്‍ ഫേസ്ബുക്കില്‍; ബല്‍റാമിന് വിമര്‍ശനം

    തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിക്കേണ്ട സ്വകാര്യബില്ല് ഫേസ്ബുക്കിലിട്ടതിന് തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിന് സ്പീക്കറുടെ വിമര്‍ശനം. ബല്‍റാമിന്റെ നടപടി ചട്ടവിരുദ്ധവും അവകാശലംഘനവുമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പുതിയ അംഗമായതിനാല്‍ നടപടി സ്വീകരിക്കുന്നില്ലെന്നും സ്പീക്കര്‍ അറിയിച്ചു.



    നടപടിയെടുക്കേണ്ട കുറ്റമാണ് ബല്‍റാം ചെയ്തിരിക്കുന്നത്. എന്നാല്‍ സഭയില്‍ നവാഗതനായതിനാല്‍ ഇക്കുറി നടപടി സ്വീകരിക്കുന്നില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. സ്പീക്കറുടെ ഓഫീസ് അനുമതി നല്‍കിയതിനാലാണ് ബില്ല് പ്രസിദ്ധീകരിച്ചതെന്ന തരത്തില്‍ വന്ന വാര്‍ത്തയിലും സ്പീക്കര്‍ അതൃപ്തി രേഖപ്പെടുത്തി. ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു.

    നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ബില്ലിന്റെ കരട് രൂപമാണ് ബല്‍റാം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച് ജനങ്ങളുടെ അഭിപ്രായം തേടിയത്. ഫേസ് ബുക്കിലും ഗൂഗിള്‍ ഗ്രൂപ്പിലും ബില്ലിന്റെ പൂര്‍ണരൂപം ബല്‍റാം അപ്‌ലോഡ് ചെയ്തിരുന്നു.

    സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സംരക്ഷണം ഉറപ്പുവരുത്താന്‍ ഉദ്ദേശിച്ചുള്ളതാണു ബല്‍റാം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കരട് ബില്ല്. നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സംരക്ഷണത്തിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്നതാണു കരട് മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദേശം.

    Share

    Twitter Delicious Facebook Digg Stumbleupon Favorites More