Showing posts with label അധ്യാപികയെ വിദ്യാര്‍ഥി കുത്തിക്കൊന്നു. Show all posts
Showing posts with label അധ്യാപികയെ വിദ്യാര്‍ഥി കുത്തിക്കൊന്നു. Show all posts

Thursday, February 9, 2012

അധ്യാപികയെ ഒന്‍‌പതാം ക്ലാസ് വിദ്യാര്‍ഥി കുത്തിക്കൊന്നു

ചെന്നൈ: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അധ്യാപികയെ ക്ലാസ് മുറിയില്‍ വച്ച് കുത്തിക്കൊന്നു. രക്ഷിതാക്കളോട് തന്നെക്കുറിച്ചുള്ള പരാതി പറഞ്ഞതിന്റെ പ്രകോപനമാണ് സംഭവത്തിന് പിന്നിലെന്ന് വിദ്യാര്‍ഥി പറഞ്ഞതായി പൊലീസ് അറിയിച്ചു. ചെന്നൈ അര്‍മേനിയന്‍ സ്‌ട്രീറ്റിലെ സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ ഹിന്ദി അധ്യാപികയായ ഉമാ മഹേശ്വരിയാണ് വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.


ക്ലാസ് നടക്കുമ്പോള്‍ തന്നെയാണ് ആക്രമണമുണ്ടായത്. ഒളിപ്പിച്ച് വച്ച കത്തിയുമായി അധ്യാപികയെ വിദ്യാര്‍ഥി ആക്രമിക്കുകയായിരുന്നു. ക്ലാസിലെ വിദ്യാര്‍ഥികളെല്ലാം സംഭവം കണ്ട് അലറി വിളിച്ചു. അപ്രതീക്ഷിതമായ അക്രമത്തില്‍ ഗുരുതരമായ പരുക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Share

Twitter Delicious Facebook Digg Stumbleupon Favorites More