Showing posts with label മലപ്പുറം. Show all posts
Showing posts with label മലപ്പുറം. Show all posts

Monday, June 25, 2012

വിദ്യാര്‍ഥിനികളെ നഗ്നരാക്കി പരിശോധന

തിരൂരങ്ങാടി: മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ഥിനികളെ നഗ്നരാക്കി പരിശോധന നടത്തിയത് വിവാദമാവുന്നു. ജൂണ്‍ 22ന് കക്കാട് കേരള ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലായിരുന്നു സംഭവം.



നാലാം ക്ലാസ് വിദ്യാര്‍ഥിനികളായ രണ്ട് പേരെ പ്രധാനാധ്യാപികയും ക്ലാസ് അധ്യാപികയും ചേര്‍ന്ന് നഗ്നരാക്കി പരിശോധന നടത്തിയെന്നാണ് പരാതി. ക്ലാസിലെ ഒരു കുട്ടിയുടെ എഴുപത് രൂപ മോഷണം പോയതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സ്‌കൂളിലെ ഒന്‍പത് കുട്ടികളെ ദേഹപരിശോധനയ്ക്ക് വിധേയരാക്കി. ഇതില്‍ രണ്ടു കുട്ടികളെ നഗ്നരാക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇവരുടെ പരാതി പ്രകാരം പ്രധാനാധ്യാപികയ്ക്കും ക്ലാസ് അധ്യാപികയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി ഇരുവരേയും പൊലീസ് ചോദ്യം ചെയ്യും. മറ്റു വിദ്യാര്‍ഥികളുടെ മൊഴിയും എടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

Share

Twitter Delicious Facebook Digg Stumbleupon Favorites More