Showing posts with label ബാബാ രാംദേവ്. Show all posts
Showing posts with label ബാബാ രാംദേവ്. Show all posts

Saturday, November 19, 2011

വിവാഹിതനാകാന്‍ മോഹമുണ്ടെന്ന് രാംദേവ്!

OneIndia.in: ലഖ്‌നൊ: ബ്രഹ്മചര്യവും യോഗയുമായിക്കഴിഞ്ഞിരുന്ന ബാബാ രാംദേവിന് വിവാഹിതനാകാന്‍ മോഹം. ഒരു സുപ്രഭാതത്തില്‍ അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ രംഗത്തെത്തിയ രാംദേവ് ് തനിക്ക്ക് ഗാര്‍ഹസ്ഥ്യത്തില്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത് അനുയായികളെ അമ്പരപ്പിച്ചിരിക്കുകയാണ്.

അലഹബാദില്‍ ഒരു യോഗപഠനക്ലാസില്‍ സംസാരിക്കുന്നതിനിടെയാണ് രാംദേവ് വിവാഹിതനാകാനും കുടുംബമായി ജീവിക്കാനും താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയത്. ലോകത്തൊട്ടുക്കുമായി യോഗാഭ്യസനത്തില്‍ ശിഷ്യന്മാരുള്ള രാംദേവ് കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ രാംലീല മൈതാനത്ത് നിരാഹാരസമരം നടത്തുകും അത് പ്രശ്‌നത്തില്‍ കലാശിക്കുകയും ചെയ്തതോടെയാണ് യോഗയ്ക്കും സന്യാസത്തിനും അപ്പുറത്തേയ്ക്ക് പ്രശസ്തനായത്.


പൊതുപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രാംദേവ് ലൈംലൈറ്റില്‍ നില്‍ക്കുമ്പോള്‍ ഹോളിവുഡിലെ ഐറ്റം ഗേള്‍ രാഖി സാവന്ത് തനിക്ക് രാംദേവിനോട് പ്രണയമാണെന്നും വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞിരുന്നു. പതിവുപോലെ രാഖി പലതും വിളിച്ചുപറയുന്ന കൂട്ടത്തില്‍ ഒന്ന് എന്നുമാത്രമായിരുന്നു ആളുകള്‍ അന്ന് ഇതിനെ കണ്ടത്.



എന്നാല്‍ ഇപ്പോള്‍ രാംദേവ് വിവാഹമോഹം പുറത്തുപറഞ്ഞതോടെ വീണ്ടും രാഖിയും വാര്‍ത്തകളില്‍ നിറയുകയാണ്. രാഖിയെത്തന്നെയാകുമോ രാംദേവ് വിവാഹം ചെയ്യുകയെന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകളും ഇതുസംബന്ധിച്ച അഭ്യൂഹങ്ങളും സജീവമാണ്.



എന്തായാലും പൊതുപ്രവര്‍ത്തനത്തിലേയ്ക്കുള്ള രംഗപ്രവേശവും അതിന് പിന്നാലെ വിവാഹമോഹം തുറന്നുപറയുകയും ചെയ്ത രാംദേവിന്റെ അടുത്ത പരിപാടി എന്താണെന്ന് കാത്തിരുന്നുതന്നെ കാണാം.

Share

Twitter Delicious Facebook Digg Stumbleupon Favorites More