Showing posts with label സൗദി അറേബ്യ. Show all posts
Showing posts with label സൗദി അറേബ്യ. Show all posts

Friday, January 6, 2012

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുമലയാളികള്‍ മരിച്ചു

ജിദ്ദ: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുമലയാളികള്‍ മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി അബ്ദുല്‍കരീം(42), കോട്ടക്കല്‍ സ്വദേശി മുസ്തഫ(35) എന്നിവരാണ് മരിച്ചത്. 
കാറും ലാന്‍ഡ് ക്രൂയിസറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു സൗദി പൗരനും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
മരിച്ച അബ്ദുല്‍ കരീം കെഎംസിസി ദവാദ്മി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.

കരീമും സുഹൃത്തായ മുസ്തഫയും സഞ്ചരിച്ചിരുന്ന കൊറോള കാറില്‍ എതിരെ വന്ന ലാന്‍ഡ് ക്രൂയ്‌സര്‍ ഇടിക്കുകയായിരുന്നു. ക്രൂയ്‌സര്‍ ഓടിച്ചിരുന്ന അറബിയാണ് കൊല്ലപ്പെട്ടത്.

ഖൈറുന്നീസയാണ് കരീമിന്റെ ഭാര്യ. മക്കള്‍: അഫ്‌സാന്‍, ഫാത്തിമ അഫ്‌ന. ജിദ്ദ ട്രാവല്‍സ് ദവാദ്മി ശാഖയിലെ ജീവനക്കാരനായിരുന്നു.

Share

Twitter Delicious Facebook Digg Stumbleupon Favorites More