മാതൃഭൂമി തൃത്താല: നാഗലശ്ശേരിയിലെ പെരിങ്ങോട് യൂത്ത്‌കോണ്‍ഗ്രസ് വികസനസദസ്സ് നടത്തി. വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനംചെയ്തു. പൊന്നാനി പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ഇഫ്തികാറുദീന്‍ മുഖ്യ പ്രഭാഷണം നടത്തി. പി.ബാലന്‍, പി.എം. മധു, വി.രാമചന്ദ്രന്‍, തമ്പി കൊള്ളനൂര്‍, പി.വി.ഷമീര്‍, ഒ.ഫാറൂഖ്, ഷംസുദ്ദീന്‍, കെ.ബി.സുധീര്‍, എ.കെ.ഷാനിബ്, കരീം, മാലതി, സുബ്രഹ്മണ്യന്‍, ആബിദ് എന്നിവര്‍ സംസാരിച്ചു.
Showing posts with label പ്രാദേശികം. Show all posts
Showing posts with label പ്രാദേശികം. Show all posts
Monday, January 2, 2012
Tuesday, December 27, 2011
കൂറ്റനാട്ട് നൂറോളം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍
Labels:
പ്രാദേശികം
കൂറ്റനാട്: കൊച്ചി-കൂറ്റനാട്-മംഗലാപുരം-ബംഗളൂരു പ്രകൃതി വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് കൂറ്റനാട് മേഖലയില്‍ നൂറോളം കുടുംബങ്ങള്‍ കുടിയിറക്കു ഭീഷണിയില്‍. കേന്ദ്ര പെട്രാളിയം പ്രകൃതിവാതക മന്ത്രാലയത്തിന്‍െറ അധീനതയിലുള്ള ഗെയില്‍ എന്ന സ്ഥാപനമാണ് 735 കിലോമീറ്ററില്‍ 753 കോടി രൂപ മുതല്‍ മുടക്കുള്ള പദ്ധതി യാഥാര്‍ഥ്യമാക്കുക.

തൃശൂര്‍ മലപ്പുറം പാലക്കാട് ജില്ലയില്‍ ജനവാസമേഖലയിലൂടെ പൈപ്പ് ലൈന്‍ കടന്ന്പോകുന്നത് ആയിരക്കണക്കിന് ആളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെടാന്‍ കാരണമാകുമെന്നാണ് പറയപ്പെടുന്നത്. പ്രാരംഭ നടപടിയായി പദ്ധതിക്കായി സര്‍വേ ചെയ്ത സ്ഥലങ്ങളില്‍ താമസിക്കുന്ന തൃശൂര്‍ ജില്ലയിലുള്ളവര്‍ക്ക് ഭൂമി കണ്ടുകെട്ടുന്നതിന് നോട്ടീസ് നല്‍കിയിരുന്നു.ജില്ലാ അതിര്‍ത്തിപ്രദേശമായ ചാലിശ്ശേരി പെരുമണ്ണൂരില്‍ പുതിയേടത്ത് കാവിന്‍െറ കിഴക്ക്വശത്തുകൂടി കടന്നുപോയി ചൗച്ചേരി -പുലിക്കുളം-കുത്ത്പറമ്പ് വഴി മുലയംപറമ്പക്ഷേത്രത്തിന്‍െറ പിറക് വശത്തുകൂടിയാണ് പൈപ്പ്ലൈന്‍ സ്ഥാപിക്കുക. തൃത്താലയിലും പട്ടാമ്പിയിലും ജനവാസമേഖലകളിലൂടെയാണ് പൈപ്പ് കടന്നുപോകുന്നത്.
നോട്ടീസ് ലഭിച്ചവര്‍ പരിഭ്രാന്തിയിലാണ്. ചാലിശ്ശേരി പെരുമണ്ണൂര്‍ ചൗച്ചേരി ഗ്രാമത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് നേട്ടീസ് ലഭിച്ചത്. ഇതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് അറിയിപ്പ് ലഭിച്ചിട്ടില്ളെന്ന് ചാലിശ്ശേരി പഞ്ചായത്ത്പ്രസിഡന്‍റ് സാവിത്രി പറഞ്ഞു. ഇത്തരം പദ്ധതികള്‍ വരുമ്പോള്‍ ഗ്രാമസഭകള്‍ വഴിയോ മറ്റോ നാട്ടുകാരുമായി ചര്‍ച്ചചെയ്യണമന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

2003 ലെ എക്സ്പ്രസ് ഹൈവേക്കായി സര്‍വേനടത്തിയ സ്ഥലത്താണ് പുതിയ നടപടികള്‍ സ്വീകരിച്ചത്. എട്ടുവര്‍ഷം മുമ്പ് വിജനമായി കിടന്നിരുന്ന സ്ഥലങ്ങള്‍ ജനവാസമേഖലയായി മാറിയിരിക്കുകയാണ്. ഇതിന് പരിസരത്തെ ആളുകള്‍ക്കാണ് നോട്ടിസ് ലഭിച്ചിത്. ഒക്ടോബര്‍ 17ന് ആണ് ആദ്യ നോട്ടീസ് ലഭിച്ചത്. പിന്നീട് നൂറോളം വീട്ടുകാര്‍ക്ക് 1992 ലെ പെട്രാളിയം ധാതുപൈപ്പ് ലൈന്‍(ഭൂമി ഏറ്റെടുക്കല്‍) നിയമപ്രകാരമുള്ള ഒബ്ജക്ഷന്‍ നോട്ടീസുകള്‍ ലഭിച്ചു. ആക്ഷേപങ്ങള്‍ 28 ദിവസങ്ങള്‍ക്കുള്ളില്‍ അറിയിക്കാനാണ് ഉത്തരവ്. ഈ നിയമത്തിലെ മൂന്നാം വകുപ്പുപ്രകാരം പൈപ്പലൈന്‍ സ്ഥാപിക്കാനോ മറ്റ്ആവശ്യങ്ങള്‍ക്കായൊ മാറ്റിവെക്കപ്പെട്ട ഭൂമി സ്വകാര്യവ്യക്തുടെ അധീനതയിലുള്ളതാണെങ്കിലും സര്‍ക്കാറിനോ സര്‍ക്കാര്‍ എജന്‍സിക്കോ ആയിരിക്കും ഉടമസ്ഥാവകാശം.ഏറ്റെടുക്കുന്ന ഭൂമിയില്‍ കിണര്‍, ടാങ്ക്, ജലാശയങ്ങള്‍, ഡാം എന്നിവ നിര്‍മിക്കുകയോ മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങളൊ പാടില്ല.
നോട്ടീസ് ലഭിച്ചവര്‍ പരിഭ്രാന്തിയിലാണ്. ചാലിശ്ശേരി പെരുമണ്ണൂര്‍ ചൗച്ചേരി ഗ്രാമത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് നേട്ടീസ് ലഭിച്ചത്. ഇതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് അറിയിപ്പ് ലഭിച്ചിട്ടില്ളെന്ന് ചാലിശ്ശേരി പഞ്ചായത്ത്പ്രസിഡന്‍റ് സാവിത്രി പറഞ്ഞു. ഇത്തരം പദ്ധതികള്‍ വരുമ്പോള്‍ ഗ്രാമസഭകള്‍ വഴിയോ മറ്റോ നാട്ടുകാരുമായി ചര്‍ച്ചചെയ്യണമന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Friday, December 23, 2011
പട്ടാമ്പി ബൈപ്പാസ്‌റോഡ് പ്രവൃത്തി ഉദ്ഘാടനം ഇന്ന്
Labels:
പ്രാദേശികം
മാതൃഭൂമി പട്ടാമ്പി: പട്ടാമ്പിക്കാര്‍ ഏറെ കാത്തിരുന്ന ബൈപ്പാസ്‌റോഡിന്റെ നിര്‍മാണപ്രവൃത്തികള്‍ ശനിയാഴ്ച ആരംഭിക്കും. ബൈപ്പാസ്‌റോഡിനായി 2007 മുതല്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും ബി.ആര്‍.ജി.എഫ്. ഫണ്ടുപയോഗിച്ചുള്ള നിര്‍മാണത്തിന് സാങ്കേതികാനുമതി ഇപ്പോഴാണ് ലഭിച്ചത്. നിലവില്‍ഒരുകോടി നാല്‌ലക്ഷം രൂപ ഇതിനായി പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ ബി.ആര്‍.ജി.എഫ്. ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുള്ളത്. മേലേപട്ടാമ്പി പെരിന്തല്‍മണ്ണ റോഡില്‍ നിന്നാരംഭിച്ച് പെരുമുടിയൂരുമായി ബന്ധിപ്പിക്കുന്ന 2 കിലോമീറ്റര്‍ ദൂരമുള്ളതാണ് ബൈപ്പാസ് റോഡ്.
തടസ്സമില്ലാതെ പണിതുടര്‍ന്ന് ഒരുവര്‍ഷത്തിനുള്ളില്‍ ബൈപ്പാസ്‌നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പട്ടാമ്പി ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. വിനയകുമാര്‍ പറഞ്ഞു.നിര്‍മാണപ്രവൃത്തി ഉദ്ഘാടനം പട്ടാമ്പി മാര്‍ക്കറ്റ്‌റോഡ് പരിസരത്ത് ശനിയാഴ്ച 11ന് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. വസന്ത നിര്‍വഹിക്കും.
മേലെഴിയത്ത് വെടിമരുന്നുശാലയില്‍ വന്‍ ദുരന്തം ഒഴിവായി
Labels:
പ്രാദേശികം
ആനക്കര: മേലെഴിയത്ത് വെടിമരുന്നുശാലയില്‍ വന്‍ ദുരന്തം ഒഴിവായത് അത്ഭുതകരമെന്ന് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം. വെടിമരുന്ന് ആളിക്കത്തി തൊട്ടടുത്ത തെങ്ങുകള്‍ കരിഞ്ഞു. കവുങ്ങുകള്‍ പൊട്ടിവീണു.
തെങ്ങുകള്‍ പോലും കടപുഴകി. എന്നിട്ടും തൊട്ടടുത്ത വീടുകളിലേക്ക് തീപടരാതെ നോക്കാന്‍ ഫയര്‍ഫോഴ്‌സിന് കഴിഞ്ഞു. ചെറിയ ഓലപ്പടക്കങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നതും അപകടമൊഴിവാകാന്‍ കാരണമായി.
എസ്.ഐ. മനോഹരന്‍, സി.ഐ. സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം അന്വേഷണംതുടങ്ങി. എക്‌സ്‌പ്ലോസീവ് വിദഗ്ധരും സ്ഥലത്തെത്തി.

Wednesday, November 30, 2011
തൃത്താല ഉപജില്ലാ യുവജനോത്സവം
Labels:
പ്രാദേശികം
കൂറ്റനാട്: തൃത്താല ഉപജില്ലാ യുവജനോത്സവം ജി.എച്ച്.എസ്.എസ്. ചാത്തനൂരില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനംചെയ്തു. കറുകപുത്തൂര്‍ സെന്ററില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ പഞ്ചവാദ്യം, മുത്തുക്കുടകള്‍, മാവേലി, പൂത്താലങ്ങള്‍, വിവിധ കലാരൂപങ്ങള്‍ എന്നിവ അണിനിരന്നു. മത്സരാടിസ്ഥാനത്തില്‍നടന്ന ഫേ്‌ളാട്ടുകളില്‍ എല്‍.പി. വിഭാഗത്തില്‍ ഇളവള്ളി സ്‌കൂളും എച്ച്.എസ്. വിഭാഗത്തില്‍ ചാത്തനൂരും വിജയികളായി. ഉദ്ഘാടന ച്ചടങ്ങിന് തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി. റഷീദ അധ്യക്ഷതവഹിച്ചു.
പ്രിന്‍സിപ്പല്‍ കെ. ഷൈലജ, ജില്ലാ പഞ്ചായത്തംഗം കൃഷ്ണകുമാരി, പ്രധാനാധ്യാപിക കെ. വിജയലക്ഷ്മി, പി.ടി.എ. പ്രസിഡന്റ് അഡ്വ. ടി.എ. പ്രസാദ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കലോത്സവ ദിനപത്രമായ ചമയത്തിന്റെ രണ്ടാംപ്രതി പ്രകാശനം ചെയ്തു.
Posted by
Kodanadan
Monday, November 21, 2011
തൃത്താല പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പോസ്റ്റുമോര്‍ട്ടം തുടങ്ങുന്നു
Labels:
പ്രാദേശികം
തൃത്താല പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിലെ പോസ്റ്റുമോര്‍ട്ടം പുനഃസ്ഥാപിക്കുന്നു. ഡിസംബര്‍ ഒന്നുമുതല്‍ തുടങ്ങാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഡി.എം.ഒ ഡോ. വേണുഗോപാല്‍ സ്ഥലം സന്ദര്‍ശിച്ചു.
നിലവിലെ രണ്ട് സര്‍ജന്മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. മൂന്ന് നഴ്സുമാരുടെ കുറവ് നികത്തും. സ്ഥലം എം.എല്‍.എ വി.ടി. ബല്‍റാം, ഡോക്ടര്‍മാരായ സജീഷ്, ബിജുമോന്‍ ജോസഫ്, ഹൈറുന്നീസ മുസ്തഫ, ഹബീബ് കോട്ടയില്‍, വി.പി. രാധാകൃഷ്ണന്‍, എം. മണികണ്ഠന്‍, കെ.വി. ഹിളര്‍, ഇ.വി. അലി, എ.വി. നാസര്‍, ഇ. രാജേഷ് തുടങ്ങിയവര്‍സംബന്ധിച്ചു.

Subscribe to:
Posts (Atom)