Showing posts with label പീഡനം. Show all posts
Showing posts with label പീഡനം. Show all posts

Monday, April 23, 2012

ഗര്‍ഭിണിയെ പീഡിപ്പിച്ച് നഗ്നചിത്രമെടുത്തു

ചാത്തന്നൂര്‍: ഗര്‍ഭിണിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങളെടുത്ത ഓട്ടോഡ്രൈവര്‍ പിടിയിലായി. ചാത്തന്നൂര്‍ താഴം തെക്ക് കൊച്ചാലുംമൂട് ചാലില്‍ സുരേഷാ(36)ണ് അറസ്റ്റിലായത്. ചാത്തന്നൂര്‍ സ്റ്റാന്റിലെ ഓട്ടോഡ്രൈവറായ ഇയാള്‍ക്ക് സ്ത്രീയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നു.

ഏഴുമാസം മുന്‍പ്  ആരുമില്ലാതിരുന്ന സമയത്ത് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറുകയും ഗര്‍ഭിണിയായിരുന്ന സ്ത്രീയെ പീഡിപ്പിക്കുകയും ചെയ്തു. പീഡന ശേഷം യുവതിയുടെ നഗ്ന ചിത്രങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

പിന്നീട് പ്രതി നഗ്ന ചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി. ചിത്രങ്ങള്‍ പുറത്തു വിടാതിരിക്കാനായി യുവതിയില്‍ നിന്ന് ഇയാള്‍ 25,000 കൈപ്പറ്റുകയും ചെയ്തു. തുടര്‍ന്ന് യുവതി അമ്മയോട് വിവരങ്ങള്‍ പറഞ്ഞു. അമ്മ പ്രതിയുമായി സംസാരിച്ചെങ്കിലും പ്രതി ഇവരേയും ഭീഷണിപ്പെടുത്തി.

ഭര്‍ത്താവില്‍ നിന്ന് ഇക്കാര്യം മറച്ചു വച്ച യുവതി അമ്മയുമൊത്ത് മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറി. ഇവിടെയെത്തിയ പ്രതി വീണ്ടും ഇവരെ ഭീഷണിപ്പെടുത്തി. ഇതെ തുടര്‍ന്ന് ഇരുവരും ബന്ധു വീട്ടിലെത്തുകയും അവരുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Monday, January 9, 2012

13കാരനെ ട്യൂഷന്‍ ടീച്ചര്‍ ബലാത്സംഗം ചെയ്തു

ദുബയ്: പതിമൂന്നുകാരനെ ഒരുമാസത്തോളം ട്യൂഷനെടുക്കുന്ന അധ്യാപകന്‍ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയമാക്കിയതായി പരാതി. പാഠങ്ങള്‍ ഒന്നും ശരിയായി പഠിക്കുന്നില്ലെന്ന് മാതാപിതാക്കളോട് പരാതി പറയുമെന്ന് ഭീഷണിപ്പെടുത്തി ബാലന്റെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റുകയായിരുന്നു പതിവ്.



കുട്ടിയുടെ മാതാവ് ചെറിയൊരു മയക്കത്തിനായി മുറിയിലേക്ക് പോയിട്ടുണ്ടെന്ന് ഉറപ്പാക്കിയതിനുശേഷമായിരുന്നു അധ്യാപകന്റെ കടന്നുകയറ്റം. ഒരു ദിവസം പതിവുപോലെ കുട്ടിയോട് പാന്റ്‌സ് അഴിച്ചുമാറ്റാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ട സമയത്ത് തന്നെ മാതാവ് കടന്നുവന്നതോടെ കള്ളിവെളിച്ചത്തായി.

അലറിവിളിച്ചുകൊണ്ട് മാതാവ് അറബി അധ്യാപകന്റെ അടുത്തേക്ക് ഓടിയടുത്തെങ്കിലും അയാള്‍ സമര്‍ത്ഥമായി രക്ഷപ്പെട്ടു. പരാതി കൊടുത്തതിനെ തുടര്‍ന്ന് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തു.

Monday, January 2, 2012

കുട്ടിയെ പീഡിപ്പിച്ച 'ഗോഡ് മാന്‍ ' നെതിരേ കേസ്


നാഗ്പൂര്‍: പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് സ്വയംപ്രഖ്യാപിത ദൈവമായ ഖനശ്യാം കൊകോഡെയ്‌ക്കെതിരേ പോലിസ് കേസെടുത്തു. ലൈംഗികമായി പീഡിപ്പിച്ചതോടൊപ്പം തന്നെ സ്വാമിയുടെയും അടുത്ത സുഹൃത്തുക്കളുടെയും വീട്ടുവേലകളും ഈ ഏഴാം ക്ലാസ്സുകാരിയെ കൊണ്ട് ചെയ്യിച്ചിരുന്നു.




കുട്ടിയുടെ മാതാവ് കൊകോഡയുടെ കടുത്ത ആരാധികയാണ്. അതേ സമയം മകളെ കൊകോഡയുടെ ആശ്രമത്തിലേക്ക് കൊണ്ടു പോവുന്നതിനോട് കുട്ടിയുടെ പിതാവ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതു വകവയ്ക്കാതെയാണ് മാതാവ് കുട്ടിയെ ആശ്രമത്തിലെ ജോലികള്‍ക്കായി അയച്ചിരുന്നത്.


പെണ്‍കുട്ടി വീട്ടിലെത്തി പരാതി പറഞ്ഞ ഉടന്‍ തന്നെ തൊട്ടടുത്ത ഹുദേശ്വര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പക്ഷേ, സ്വാമിക്കെതിരേയുള്ള പരാതിയില്‍ ചെറുവിരലനക്കാന്‍ പോലും പോലിസ് തയ്യാറായില്ല. തുടര്‍ന്ന് സാമുഹ്യപ്രവര്‍ത്തകയായ നൂതന്‍ റെവാത്കര്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ടു. ഇതോടെ പ്രശ്‌നം മാധ്യമശ്രദ്ധയിലെത്തി.


സ്വാമി പലപ്പോഴും അരുതാത്ത സ്ഥലങ്ങളില്‍ പിടിച്ചിരുന്നു. മുറി വൃത്തിയാക്കാനും അടുക്കളയിലെ ജോലികള്‍ ചെയ്യാനും നിര്‍ബന്ധിച്ചിരുന്നു. അവിടത്തെ ജോലികള്‍ പൂര്‍ത്തിയായാല്‍ തൊട്ടടുത്തുള്ള സുഹൃത്തിന്റെ വീട്ടിലും പണിയെടുക്കാന്‍ ബാബ നിര്‍ദ്ദേശിച്ചിരുന്നു. ദയനീയ അവസ്ഥയെ കുറിച്ച് അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു. എന്നാല്‍ അതിനെതിരേ ഒന്നും പറയാന്‍ തയ്യാറായില്ല-ടൈംസ് ഓഫ് ഇന്ത്യയുടെ പ്രതിനിധിയോട് സംസാരിക്കവെ കുട്ടി പറഞ്ഞു. ഒടുവില്‍ കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കുറ്റത്തിന് സ്വാമിക്കെതിരേ പോലിസ് കേസെടുത്തു.

Thursday, December 29, 2011

ഷാര്‍ജയില്‍ സ്‌കൂള്‍ ബസ്സില്‍ പിഞ്ചുകുട്ടിയെ പീഡിപ്പിച്ചു

ദുബയ്: ഗള്‍ഫ് മേഖലയിലെ സ്‌കൂള്‍ ബസ്സുകളില്‍ കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്നത് വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. പലപ്പോഴും പ്രവാസികളുടെ കൊച്ചുകുട്ടികളാണ് ബസ് ജീവനക്കാരുടെ ക്രൂരതയ്ക്ക് ഇരയാകുന്നത്.

ഷാര്‍ജയില്‍ നാലരവയസ്സുള്ള പെണ്‍കുട്ടിയെ ബസ് ജീവനക്കാരന്‍ ലൈംഗികപീഡനത്തിന് വിധേയമാക്കിയതിനെ തുടര്‍ന്ന് ഇപ്പോള്‍ അല്‍ ഖാസിമാ ആശുപത്രിയില്‍ ചികില്‍സയിലാണ്.

കിന്‍ഡര്‍ ഗാര്‍ഡനില്‍ പഠിക്കുന്ന കുട്ടിയുടെ ശരീരത്തില്‍ രക്തം കണ്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എമിറേറ്റ്‌സ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

നിരവധി വര്‍ഷങ്ങളായി സ്‌കൂള്‍ ബസ്സില്‍ സഹായിയായി പ്രവര്‍ത്തിക്കുന്നയാളാണ് ഈ ക്രൂരത ചെയ്തതെന്ന കാര്യം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ദുബയില്‍ ബസ് ജീവനക്കാര്‍ ചേര്‍ന്ന് നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവം വരെയുണ്ടായിട്ടുണ്ട്.

പ്രതി കാസര്‍കോട് സ്വദേശിയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതു സംബന്ധിച്ച് പരാതി ലഭിച്ചതായി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചു. പോലിസ് കേസെടുത്തിട്ടുണ്ട്.

Share

Twitter Delicious Facebook Digg Stumbleupon Favorites More