Showing posts with label അപകടം. Show all posts
Showing posts with label അപകടം. Show all posts

Thursday, December 29, 2011

ഭാരതപുഴയില്‍ രണ്ട്‌ വിദ്യാഥികള്‍ ഒഴുക്കില്‍പ്പെട്ടു: ഒരു കുട്ടിയുടെ മൃതദേഹം കിട്ടി

കൂറ്റനാട്‌: തിരുമിറ്റക്കോട്‌ അമ്പലക്കടവിന്‌ സമീപം ഭാരതപുഴയില്‍ രണ്ട്‌ വിദ്യാഥികള്‍ ഒഴുക്കില്‍പ്പെട്ടു. ഇതില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടുകിട്ടി. തിരുമിറ്റക്കോട്‌ പള്ളത്ത്‌ വീട്ടില്‍ അബ്‌ദുള്‍ കരീമിന്റെ മകന്‍ സവാദ്‌(10)ന്റെ മൃതദേഹമാണ്‌ കിട്ടിയത്‌. അബ്‌ദുള്‍ കരീമിന്റെ സഹോദരന്റെ മകള്‍ ഷഹറാബാനു(10)വിനെയാണ്‌ കണാതായത്‌.

ഇന്നലെ വൈകീട്ട്‌ അഞ്ചരയോടെ കുളിക്കാനയി തിരുമിറ്റക്കോട്‌ അമ്പലത്തിന്‌ സമീപത്ത്‌ ഭാരതപുഴയില്‍ ഇറങ്ങിയ ഇവര്‍ വെള്ളത്തില്‍ മുങ്ങുകയായിരുന്നു. സമീപത്തെ കടവില്‍ കുളിക്കാന്‍ വന്നവരും മണല്‍ തൊഴിലാളികളും ചേര്‍ന്ന്‌ നടത്തിയ തിരച്ചലില്‍ വൈകീട്ട്‌ ആറ്‌ മണിയോടെയാണ്‌ സവാദിന്റെ മൃതദേഹം കണ്ടെത്തിയത്‌.

തുടര്‍ന്ന്‌ കുന്ദംകുളത്ത്‌ നിന്നു ഫയര്‍ഫോഴ്‌സും ചാലിശ്ശേരി പോലീസും നാട്ടുകാരും രാത്രി ഏറെ വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ഷഹറാബാനുവിനെ കണ്ടെത്താനായില്ല.മരിച്ച സവാദ്‌ പട്ടാമ്പി എം.ഇ.എസ്‌ സ്‌കൂളിലെ ആറാം ക്ലാസ്‌ വിദ്യാഥിയാണ്‌. ഷഹറാബാനു തിരുമിറ്റക്കോട്‌ സി.പി സ്‌കൂളിലെ നാലാം ക്ലാസ്‌ വിദ്യാത്ഥിനിയാണ്‌സവാദിന്റെ അമ്മ: ആയിഷ. സഹോദരങ്ങള്‍: സുഹൈല്‍, സുഹൈബ്‌.കണാതായ ഷഹറാബാനുവിന്റെ അമ്മ: റാബിയ. സഹോദരങ്ങള്‍: ഷെരീഫ, ഷെമീര്‍.

Wednesday, December 28, 2011

തൃശൂര്‍ പടക്കശാലയില്‍ സ്‌ഫോടനം, ആറു മരണം

തൃശൂരിലെ അത്താണിയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. പടക്കനിര്‍മാണ ശാലയുടെ ലൈസന്‍സ് ഉടമ ഇലവത്തിങ്കല്‍ ജോസി, വാസുദേവപിള്ള, രാധാകൃഷ്ണന്‍, അനില്‍, ബീഹാര്‍ സ്വദേശി ബബ്ലു എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ സമയത്ത് നിര്‍മാണശാലയില്‍ 12 ഓളം ജീവനക്കാരുണ്ടായിരുന്നു. ചെമ്പന്‍ ദേവസ്യ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഷെഡ്ഡിനാണ് തീപിടിച്ചത്.

ശക്തമായ പൊട്ടിത്തെറിയില്‍ സമീപത്തെ മൂന്നു വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഉള്ളില്‍ കുടുങ്ങികിടക്കുന്നവരെ രക്ഷിയ്ക്കാന്‍ വേണ്ടി നാട്ടുകാരും ഫയര്‍ഫോഴ്‌സും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

കുന്നിന്‍ മുകളില്‍ ഒരു റബര്‍തോട്ടത്തിനു നടുവിലായാണ് പടക്കനിര്‍മാണ ശാല പ്രവര്‍ത്തിച്ചിരുന്നത്. ദുരന്ത സ്ഥലത്തേക്ക് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്കോ ആംബുലന്‍സിനോ എത്തിച്ചേരാന്‍ പറ്റാത്തത് രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. 

Tuesday, July 26, 2011

ബസ് കുളത്തിലേക്കുമറിഞ്ഞ് വീട്ടമ്മ മരിച്ചു; 20 പേര്‍ക്ക് പരിക്ക്‌

മാതൃഭൂമി: കൊപ്പം (പട്ടാമ്പി): ചുണ്ടമ്പറ്റയില്‍ സ്വകാര്യ മിനിബസ് നിയന്ത്രണംവിട്ട് കുളത്തിലേക്കുമറിഞ്ഞ് വീട്ടമ്മ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ചരാവിലെ പത്തേമുക്കാലോടെയായിരുന്നു അപകടം. മുളയങ്കാവ് മപ്പാട്ടുകര കോലന്‍തൊടി മുഹമ്മദിന്റെഭാര്യ നഫീസ (42) ആണ് മരിച്ചത്. നാട്യമംഗലത്തുനിന്ന് ചെര്‍പ്പുളശ്ശേരിയിലേക്ക് വരികയായിരുന്ന 'മുത്തപ്പന്‍' ബസ്സാണ് ലീഫ്‌പൊട്ടി നിയന്ത്രണംവിട്ട് ചുണ്ടമ്പറ്റ ഹൈസ്‌കൂളിനടുത്തുള്ള കുളത്തിലേക്ക് മറിഞ്ഞത്.






















റോഡില്‍ നിന്ന് ഇരുപതടിയോളം താഴ്ചയിലുള്ള കുളത്തിലേക്കുമറിഞ്ഞ ബസ് പൂര്‍ണമായും വെള്ളത്തിലാഴ്ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ബസ്സിനകത്ത് കുടുങ്ങിയവരെ പുറത്തെടുത്ത് ആസ്​പത്രിയിലെത്തിച്ചു. പെരിന്തല്‍മണ്ണ, ഷൊറണൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും പട്ടാമ്പി, തൃത്താല, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളില്‍നിന്നുള്ള പോലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കി.



ഏറെനേരത്തെ പരിശ്രമത്തിനുശേഷം 12 മണിയോടെ ജെ.സി.ബി.യും ക്രെയിനും മറ്റും ഉപയോഗിച്ചാണ് ബസ് കരയ്ക്ക് കയറ്റിയത്. തുടര്‍ന്ന് വെള്ളത്തിനടിയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നറിയാന്‍ മുങ്ങല്‍ വിദഗ്ദ്ധരും അഗ്‌നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ നടത്തി. പരിക്കുപറ്റിയവരെ പെരിന്തല്‍മണ്ണ, കൊപ്പം, പട്ടാമ്പി എന്നിവിടങ്ങളിലെ സ്വകാര്യ ആസ്​പത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.



വിവിധ ആസ്​പത്രികളില്‍ ചികിത്സയില്‍ക്കഴിയുന്നവര്‍: തത്തനംപുള്ളി താറക്കാട്കുന്നത്ത്‌വിജയന്‍ (57), ചക്കുംതാഴത്ത് മീരാന്‍ (52), കരിമ്പനക്കല്‍ പാത്തുമ്മ, ചുണ്ടമ്പറ്റ പടുവന്‍പാടത്ത് അബ്ദുള്‍ഖാദര്‍ (52), ഭാര്യ ജമീല (42), കട്ടുപാറ വിരാളികാട്ടില്‍ മുഹമ്മദാലി (50), ചുണ്ടമ്പറ്റ ഇളയത്തൊടി റഷീദ് (30), വട്ടമണ്ണപുരം പുത്തന്‍പുരയ്ക്കല്‍ ബഷീര്‍, മങ്കട സ്വദേശിനി സൈനബ, മണ്ണേങ്കാട് സ്വദേശി അബൂബക്കര്‍, പ്രഭാപുരം സ്വദേശി വിഷ്ണുദാസ്, തത്തനംപുള്ളി മധുരക്കാട്ടില്‍ ജാഫര്‍, തത്തനംപുള്ളി ചെറുപറമ്പ്‌തൊടി ഹസ്സന്‍കുട്ടി, ചെര്‍പ്പുളശ്ശേരി പൂക്കാട്ടുകുളം സിറാജുദ്ദീന്‍, നീരാളിത്തോട്ടില്‍ ലൈല, ബുഷറ, ഊഴുംതൊടി ഷറഫുദ്ദീന്‍.



അപകടവിവരമറിഞ്ഞ് പട്ടാമ്പി എം.എല്‍.എ. സി.പി. മുഹമ്മദ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തിയിരുന്നു. ഡിവൈ.എസ്.പി. കെ.എ. ആന്റണി, ഒറ്റപ്പാലം ആര്‍.ഡി.ഒ. ടി. സ്വാമിനാഥന്‍ എന്നിവരുള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തി. നഫീസയുടെ മക്കള്‍: ശബ്‌ന, ഷൈല, സമീറ, ഷഹനാസ്, നിസാര്‍, താഹിര്‍ അലി.

Share

Twitter Delicious Facebook Digg Stumbleupon Favorites More