Showing posts with label വിദേശം. Show all posts
Showing posts with label വിദേശം. Show all posts

Sunday, December 18, 2011

മലയാളിയുടെ ഗ്രോസറി തല്ലിത്തകര്‍ത്ത് കൊള്ളയടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

Madhyamam: ഷാര്‍ജ: ഷാര്‍ജയില്‍ ജീവനക്കാരെ കെട്ടിയിട്ട് മലയാളിയുടെ ഗ്രോസറിയില്‍ നിന്ന് പണവും സാധനങ്ങളും കൊള്ളയടിച്ചു. രണ്ട് മലയാളി ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പിച്ച സംഘം കട തല്ലിത്തകര്‍ക്കുകയും ചെയ്തു. മലപ്പുറം ചങ്ങരംകുളം സ്വദേശി ബാസിമിനും കണ്ണൂര്‍ പാനൂര്‍ സ്വദേശി രാഗേഷിനുമാണ് മര്‍ദനമേറ്റത്.



വ്യവസായ മേഖല പത്തില്‍ പ്രവര്‍ത്തിക്കുന്ന, കണ്ണൂര്‍ പാനൂര്‍ സ്വദേശി മുഹമ്മദിന്‍െറ അല്‍ മദീന ഗ്രോസറിയിലാണ് കവര്‍ച്ച നടന്നത്. 6,000 ദിര്‍ഹവും 4,000 ദിര്‍ഹത്തിന്‍െറ സാധനങ്ങളും അക്രമി സംഘം കൈക്കലാക്കി.

വെള്ളിയാഴ്ച രാത്രി പത്ത് മണിക്ക് ശേഷമായിരുന്നു സംഭവം. പാകിസ്താന്‍ സ്വദേശികളുടെ വേഷമണിഞ്ഞ സംഘം ഹിന്ദിയാണ് സംസാരിച്ചിരുന്നതെന്ന് മുഹമ്മദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മാരകായുധങ്ങളുമായി കടയില്‍ അതിക്രമിച്ച് കയറിയ സംഘം രാഗേഷിനെയും ബാസിമിനെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. ശബ്ദമുണ്ടാക്കാതിരിക്കാന്‍ ഇവരുടെ വായില്‍ തുണി തിരുകിയിരുന്നു.

കൈക്കും കാലിനും പരിക്കേറ്റ ബാസിമിനെ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികില്‍സ നല്‍കി.

വ്യവസായ മേഖല പൊലീസ് സ്റ്റേഷന് സമീപത്താണ് ഈ ഗ്രോസറി പ്രവര്‍ത്തിക്കുന്നത്. കത്തിയും വാളും ഇരുമ്പ് ദണ്ഡുകളുമായി കടയിലേക്ക് പാഞ്ഞുകയറിയ അക്രമി സംഘം ജീവനക്കാരെ ആക്രമിച്ച് കിഴടക്കിയ ശേഷം കാശ് കൗണ്ടര്‍ നിലത്തടിച്ച് പൊളിക്കുകയും അതിലുണ്ടായിരുന്ന പണം കൈകലാക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത്ര പണം കിട്ടാതായതോടെ കണ്ണില്‍ കണ്ടതെല്ലാം വാരിവലിച്ചിട്ട സംഘം ആയുധങ്ങള്‍ ഉപയോഗിച്ച് കടയിലുള്ളതെല്ലാം തല്ലിതകര്‍ത്തു. പണമെവിടെയെന്ന് ആക്രോശിച്ചായിരുന്നു അതിക്രമമെന്ന് മുഹമ്മദ് പറഞ്ഞു. നല്ല നിലയില്‍ വ്യാപാരം നടക്കുന്ന സ്ഥാപനമാണിത്.

സാധാരണഗതിയില്‍ ഇവിടെ കൂടുതല്‍ പണം ഉണ്ടാവാറുണ്ടത്രെ.
എന്നാല്‍ എമിറേറ്റിന്‍െറ പലഭാഗങ്ങളിലും കൊള്ളയും പിടിച്ചുപറിയും വര്‍ധിച്ചതോടെയാണ് പണം സൂക്ഷിക്കുന്നത് നിര്‍ത്തിയത്. പണത്തിന് പുറമെ ടെലഫോണ്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയാണ് അപഹരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ദുബൈ ഖിസൈസില്‍ ഇവരുടെ ബന്ധുവിന്‍െറ ഗ്രോസറിയിലും സമാന രീതിയില്‍ കൊള്ള നടന്നിരുന്നു. കടയുടമ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വിരലടയാളവും മറ്റ് തെളിവുകളും ശേഖരിച്ചു.

Tuesday, December 13, 2011

ബിന്‍ ലാദന്റെ വിധവ നിരാഹാരം തുടങ്ങി

യു എസ് സൈനിക നടപടിയില്‍ കൊല്ലപ്പെട്ട അല്‍ ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മൂന്നാം ഭാര്യ നിരാഹാരം ആ‍രംഭിച്ചു.

പാകിസ്ഥാന്റെ കസ്റ്റഡിയില്‍ കഴിയുന്ന അമല്‍ അഹമ്മദ് എന്ന വിധവയാണ് മോചനം ആവശ്യപ്പെട്ട് നിരാഹാരം തുടങ്ങിയിരിക്കുന്നത്.

അബോട്ടാബാദിലെ ഒളിത്താവളത്തില്‍ ലാദന്‍ കൊല്ലപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് ഇയാളുടെ മൂന്ന് ഭാര്യമാരെ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. സൌദി സ്വദേശികളായ രണ്ടു ഭാര്യമാരെ വിട്ടയക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ യമന്‍‌കാരിയായ അമലിനെ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് അവരുടെ രാജ്യം അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഇവര്‍ നിരാഹാരം തുടങ്ങാന്‍ തീരുമാനമെടുത്തത്.


അതേസമയം അമലിനെ ഖത്തറിലേക്ക് അയക്കാന്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Tuesday, December 6, 2011

20-ാമത്‌ ലോക പെട്രോളിയം കോണ്‍ഗ്രിസിന്‌ തുടക്കമായി

ദോഹ: 20-ാമത്‌ ലോക പെട്രോളിയം കോണ്‍ഗ്രിസിന്‌ ദോഹയില്‍ തുടക്കമായി. ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അമീര്‍ ശൈഖ്‌ ഹമദ്‌ ബിന്‍ ഖലീഫ ആല്‍ഥാനിയാണ്‌ ഉദ്‌ഘാടനകര്‍മ്മം നിര്‍വഹിക്കുന്നത്‌. ഇന്നലെ ദോഹ എക്‌സിബിഷന്‍ സെന്ററില്‍ നടന്ന അനൗപചാരിക ഉദ്‌ഘാടന സെഷനില്‍ ഖത്തര്‍ ഊര്‍ജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ്‌ ബിന്‍ സാലിഹ്‌ അല്‍ സാദ അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി എസ്‌. ജെയ്‌പാല്‍ റെഡ്‌ഡിയും ദോഹയിലെത്തിയിട്ടുണ്ട്‌. 'ബഹുമേഖലാ സഹകരണവും സുസ്‌ഥിര ഊര്‍ജ വ്യവസായവും' എന്ന വിഷയത്തില്‍ നാളെ നടക്കുന്ന പ്‌ളീനറി സെഷനില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. ഖത്തര്‍, കസാകിസ്‌ഥാന്‍, യൂറോപ്യന്‍ യൂണിയന്‍, ഒമാന്‍ എന്നിവിടങ്ങളിലെ മന്ത്രിതല സംഘങ്ങളുമായി ജെയ്‌പാല്‍ റെഡ്‌ഡി കൂടിക്കാഴ്‌ച നിശ്‌ചയിച്ചിട്ടുണ്ട്‌.







Share

Twitter Delicious Facebook Digg Stumbleupon Favorites More