Sunday, December 11, 2011

സാഫ് കപ്പ് ഇന്ത്യക്ക്



സാഫ് കപ്പ് ഫുട്‌ബോളില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യക്ക് കിരീടം. 4-0ത്തിനാണ് ഇന്ത്യയുടെ ജയം. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ബൈച്ചുങ് ബൂട്ടിയയുടെ വിരമിക്കലിനുശേഷം ആദ്യമായാണ് കിരീടം ഇന്ത്യക്ക് ലഭിക്കുന്നത്. ഇന്ത്യ തുടര്‍ച്ചയായി നേടുന്ന രണ്ടാമത്തെ കിരീടമാണിത്. ഇതോടെ മൊത്തം ആറ് കിരീടം ഇന്ത്യ നേടി.


ഏഴ് ഗോളുകള്‍ നേടിയ ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. ആദ്യ പകുതിയില്‍ നല്ല കളി പുറത്തെടുത്ത ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യ നാല് തവണ അഫ്ഗാന്‍ വല കുലുക്കി. സുശീല്‍കുമാര്‍ സിങ്, ജെ.ജെ, മിറാന്‍ഡ, ഛേത്രി എന്നിവരാണ് ഗോള്‍ നേടിയത്.


Saturday, December 10, 2011

സാഫ് കപ്പില്‍ ഇന്ത്യ ഫൈനലില്‍


ന്യൂദല്‍ഹി: സാഫ് കപ്പ് ഫുട്ബാളില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ മാലിദ്വീപിനെ 3-1നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റില്‍ ഏറ്റവും കരുത്തുറ്റ നിരകളെന്ന് കണക്കുകൂട്ടിയിരുന്ന ഇന്ത്യയും മാലദ്വീപും ഫൈനലില്‍ മുഖാമുഖം അണിനിരക്കുമെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ അപ്രതീക്ഷിതമായ പ്രകടനം കാഴ്ച വെച്ചതോടെ കണക്കുകൂട്ടലുകള്‍ തെറ്റുകയായിരുന്നു.

അഫ്ഗാനിസ്താനും നേപ്പാളും തമ്മിലാണ് രണ്ടാം സെമി. മുന്‍ ചാമ്പ്യന്മാരായ ഇന്ത്യയും മാലദ്വീപും 2009 സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കായിരുന്നു ജയം (2-0). ഫൈനലില്‍ അവരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നായിരുന്നു ഇന്ത്യയുടെ കിരീട ജയം.

കായികമേള: പോള്‍വാള്‍ട്ട് മത്സരത്തിനിടെ അപകടം

Dool: കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ പോള്‍വാള്‍ട്ട് മത്സരത്തിനിടെ അപകടം. മത്സരത്തിനിടെ പോള്‍ ഒടിഞ്ഞ് സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ വിഷ്ണുവിന് പരുക്കേറ്റു. നേരിയ വ്യത്യാസത്തിലാണ് വിഷ്ണു വലിയ അപകടത്തില്‍ നിന്നും രക്ഷപെട്ടത്.

വിഷ്ണുവിന് വീണ്ടും മത്സരിക്കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും പരുക്കേറ്റ വിദ്യാര്‍ത്ഥിയെ മത്സരിപ്പിക്കേണ്ടെന്ന് കോച്ച് തീരുമാനിക്കുകയായിരുന്നു. വിഷ്ണുവിന്റെ തോളിലെ മസിലിനാണ് പരുക്കേറ്റത്.

ബാറിനടുത്തേക്ക് ഓടിയെത്തി പോളില്‍ കുത്തി പൊങ്ങുമ്പോഴായിരുന്നു അപകടം. പോള്‍ രണ്ടായി ഒടിഞ്ഞ് ബാറിന് താഴെ വിരിച്ചിരുന്ന ബെഡ്ഡിലേക്കാണ് വിഷ്ണു വീണത്. അതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല.
നിലവാരം കുറഞ്ഞ പോള്‍ മത്സരത്തിനായി ഉപയോഗിച്ചതാവാം അപകടകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മത്സരിക്കാനുള്ള പോളുകള്‍ കൊണ്ടുവരേണ്ടത് കുട്ടികളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ സംഭവത്തില്‍ ഉത്തരവാദികളല്ലെന്ന് സംഘാടകര്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ജൂനിയര്‍ വിഭാഗത്തില്‍ റെക്കോര്‍ഡ് നേടി ചാമ്പ്യനായ താരമാണ് വിഷ്ണു.

Tuesday, December 6, 2011

20-ാമത്‌ ലോക പെട്രോളിയം കോണ്‍ഗ്രിസിന്‌ തുടക്കമായി

ദോഹ: 20-ാമത്‌ ലോക പെട്രോളിയം കോണ്‍ഗ്രിസിന്‌ ദോഹയില്‍ തുടക്കമായി. ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അമീര്‍ ശൈഖ്‌ ഹമദ്‌ ബിന്‍ ഖലീഫ ആല്‍ഥാനിയാണ്‌ ഉദ്‌ഘാടനകര്‍മ്മം നിര്‍വഹിക്കുന്നത്‌. ഇന്നലെ ദോഹ എക്‌സിബിഷന്‍ സെന്ററില്‍ നടന്ന അനൗപചാരിക ഉദ്‌ഘാടന സെഷനില്‍ ഖത്തര്‍ ഊര്‍ജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ്‌ ബിന്‍ സാലിഹ്‌ അല്‍ സാദ അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി എസ്‌. ജെയ്‌പാല്‍ റെഡ്‌ഡിയും ദോഹയിലെത്തിയിട്ടുണ്ട്‌. 'ബഹുമേഖലാ സഹകരണവും സുസ്‌ഥിര ഊര്‍ജ വ്യവസായവും' എന്ന വിഷയത്തില്‍ നാളെ നടക്കുന്ന പ്‌ളീനറി സെഷനില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. ഖത്തര്‍, കസാകിസ്‌ഥാന്‍, യൂറോപ്യന്‍ യൂണിയന്‍, ഒമാന്‍ എന്നിവിടങ്ങളിലെ മന്ത്രിതല സംഘങ്ങളുമായി ജെയ്‌പാല്‍ റെഡ്‌ഡി കൂടിക്കാഴ്‌ച നിശ്‌ചയിച്ചിട്ടുണ്ട്‌.







Friday, December 2, 2011

ധനുഷിന് കയ്യടി; പണ്ഡിറ്റിനോട് കൊലവെറി

വൈ ദിസ് കൊലവെറി കൊലവെറി എന്ന ഗാനം ആരെങ്കിലും മൂളിയാല്‍ പ്രശ്‌നമില്ല. എന്നാല്‍ വഴിയേ പോവുമ്പോള്‍ രാത്രി ശുഭരാത്രി എന്ന പണ്ഡിറ്റ് ഗാനമെങ്ങാനും വായില്‍ നിന്നു വീണാല്‍ പ്രശ്‌നമാവും. പണ്ഡിറ്റിന്റെ ചില 'കടുത്ത ആരാധകര്‍ക്ക്' ഈ തെറ്റ് ക്ഷമിക്കാനായെന്ന് വരില്ല.




എന്തു കൊണ്ട് പണ്ഡിറ്റിനോട് ഈ വിവേചനമെന്നാണ് ചിലരുടെ ചോദ്യം. കൊലവെറിയും യൂട്യൂബിലൂടെ ഹിറ്റായ ഗാനമാണ്. രണ്ടു പാട്ടും അതിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് പ്രശസ്തി നേടിയത്. തമിഴും ഇംഗ്ലീഷും കൂട്ടിക്കലര്‍ത്തി ടംഗ്ലീഷ് ഭാഷയിലൊരുക്കിയ ഗാനം യുവാക്കള്‍ ഏറ്റെടുത്തു കഴിഞ്ഞു.



ദേശീയ അവാര്‍ഡ് ജേതാവായ ആളുടെ ഗാനം എന്ന ലേബല്‍ കൊലവെറിയ്ക്ക് ഒരു നല്ല ഇമേജ് നേടിക്കൊടുത്തിട്ടുണ്ട്. 10 മിനിറ്റിനകം ഈണമിട്ട കൊലവെറിയ്ക്ക് സമാനമായ വിജയമാണ് പണ്ഡിറ്റ് ഗാനങ്ങള്‍ക്കും ലഭിച്ചത്. എന്നാല്‍ കൊലവെറി കണ്ട് ജനം കയ്യടിയ്ക്കുമ്പോള്‍ പണ്ഡിതന് ചീത്തവിളി മാത്രം ബാക്കി.



എന്തായാലും അമൂല്യമായ സംഗീതം സൃഷ്ടിച്ചാല്‍ മാത്രമേ ജനം ആ ഗാനം കേള്‍ക്കൂ എന്ന ധാരണ തിരുത്തപ്പെടുകയാണ്. ജനം   ആഗ്രഹിയ്ക്കുന്നത് വ്യത്യസ്തതയാണ്. അത് നല്‍കുന്ന ഗാനങ്ങള്‍ക്ക് പ്രേക്ഷകപ്രീതി പിടിച്ചു പറ്റാന്‍ ബുദ്ധി മുട്ടുണ്ടാകില്ലെന്ന് ചുരുക്കം.





Wednesday, November 30, 2011

തൃത്താല ഉപജില്ലാ യുവജനോത്സവം

കൂറ്റനാട്: തൃത്താല ഉപജില്ലാ യുവജനോത്സവം ജി.എച്ച്.എസ്.എസ്. ചാത്തനൂരില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനംചെയ്തു. കറുകപുത്തൂര്‍ സെന്ററില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ പഞ്ചവാദ്യം, മുത്തുക്കുടകള്‍, മാവേലി, പൂത്താലങ്ങള്‍, വിവിധ കലാരൂപങ്ങള്‍ എന്നിവ അണിനിരന്നു. മത്സരാടിസ്ഥാനത്തില്‍നടന്ന ഫേ്‌ളാട്ടുകളില്‍ എല്‍.പി. വിഭാഗത്തില്‍ ഇളവള്ളി സ്‌കൂളും എച്ച്.എസ്. വിഭാഗത്തില്‍ ചാത്തനൂരും വിജയികളായി. ഉദ്ഘാടന ച്ചടങ്ങിന് തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി. റഷീദ അധ്യക്ഷതവഹിച്ചു.
പ്രിന്‍സിപ്പല്‍ കെ. ഷൈലജ, ജില്ലാ പഞ്ചായത്തംഗം കൃഷ്ണകുമാരി, പ്രധാനാധ്യാപിക കെ. വിജയലക്ഷ്മി, പി.ടി.എ. പ്രസിഡന്റ് അഡ്വ. ടി.എ. പ്രസാദ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കലോത്സവ ദിനപത്രമായ ചമയത്തിന്റെ രണ്ടാംപ്രതി പ്രകാശനം ചെയ്തു.


ഇനി അഴിയെണ്ണില്ല, ചപ്പാത്തിയെണ്ണും

ജയിലും ഗോതമ്പുണ്ടയും തമ്മിലുള്ള ബന്ധം ചരിത്രാതീതകാലം മുതലുള്ളതാണ്.ഇപ്പോ ഒരു ജയിലിലും ഉണ്ട പ്രധാനഭക്ഷണമല്ല.ജയിലില്‍ ഇനി നാലുനേരം ബിരിയാണിയും ചില്ലി ചിക്കനുമായാലും ജയിലില്‍ പോയിട്ടില്ലാത്തവര്‍ക്ക് ഈ ഉണ്ട കണക്ഷന്‍ അങ്ങനെ പെട്ടെന്ന് വിട്ടുകളയാന്‍ പറ്റില്ല.അധികം കളിച്ചാല്‍ നിന്നെ ഞാനുണ്ട തീറ്റിക്കും എന്നു പറഞ്ഞാല്‍ അതിനര്‍ഥം കേസുകൊടുക്കുമെന്നും തദ്വാരാ ജയിലില്‍ പോകേണ്ടി വരുമെന്നുമാണ്.പഴയതുപോലെ അവിടെപ്പോയി ചുമ്മാ അഴിയെണ്ണി ബോറടിക്കേണ്ടി വരുമെന്ന ടെന്‍ഷനും വേണ്ട.വളരെ ക്രിയേറ്റീവായി എണ്ണാന്‍ പറ്റിയ സാധനങ്ങള്‍ അവിടെ വേറെയുണ്ട്.


Production unit: Additional Director-General of Prisons Alexander Jacob,
actor Muktha, and directors Vasanth and Cheran at the
chappathi-making unit of the Central Prison, Poojappura.

ജയില്‍ ഇന്ന്സുന്ദരമായ ഒരു സ്ഥലമാണ്.പുറത്തുള്ളതിനെക്കാള്‍ ശാന്തിയും സമാധാനവും സ്വസ്ഥതയും അച്ചടക്കവും സുരക്ഷിതത്വവും അവിടെയുണ്ട്.പോരെങ്കില്‍ എല്ലാവര്‍ക്കും ജോലിയും മാന്യമായ വേതനവും. ആറു മാസം ജയിലില്‍ കിടന്ന ഗോവിന്ദച്ചാമി വെളുത്തുരുണ്ട് തുടുത്ത് സുന്ദരക്കുട്ടനായതു നമ്മള്‍ കണ്ടതാണ്.തൂക്കിലേറാനുള്ള സമയമാകുമ്പോഴേക്കും ആള്‍ സിനിമാനടനെപ്പോലെയായിത്തീരും.സ്വന്തം വീട്ടില്‍ കിട്ടിയിട്ടുള്ളതിനെക്കാള്‍ സ്നേഹമാണ് ജയിലില്‍ കിട്ടിയതെന്ന് ബാലകൃഷ്ണപിള്ളയും പറഞ്ഞിട്ടുണ്ട്.

അങ്ങനെയുള്ള ജയിലില്‍ നിന്ന് സമൂഹത്തിന് ഒരു നന്മകൂടി ലഭിക്കുമ്പോള്‍ മറ്റെല്ലാ വിവാദങ്ങള്‍ക്കുമപ്പുറം അത് തിളക്കമേറിയതും സമൂഹത്തിന് അഭിമാനിക്കാവുന്നതുമായിരിക്കും. ജയിലിലെ ജോലി എന്നു വച്ചാല്‍ പാറമടയില്‍ കല്ലുപൊട്ടിക്കലാണ് എന്നാണ് മലയാള സിനിമയില്‍ കണ്ടിട്ടുള്ളത്.കേരളത്തിന് പുറത്ത് അത് കോള്‍ സെന്റര്‍ വരെയായിട്ടുണ്ട്.ഇവിടെ സംഗതി ചപ്പാത്തിയിലെത്തി നില്‍ക്കുമ്പോള്‍ അത് ഏറ്റവും പ്രൊഫഷനലായ രീതിയിലാണെന്നത് നമുക്കഭിമാനിക്കാവുന്ന കാര്യമാണ്. ഒരു പക്ഷെ, കേരളത്തിലെ ഏറ്റവും മികച്ച ചപ്പാത്തിക്കമ്പനിയായി പൂജപ്പുര സെന്‍ട്രല്‍ ജയില്‍ മാറുകയാണ്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ നിര്‍മിക്കുന്ന പൂജപ്പുര ജയില്‍ ചപ്പാത്തികള്‍ വിപണിയിലിറങ്ങി,ഏറ്റവും കുറഞ്ഞ വിലയില്‍. അഞ്ചെണ്ണം അടങ്ങുന്ന പത്തു രൂപയുടെ പായ്ക്കറ്റാണു ഇന്നലെ വിപണിയിലിറക്കിയത്.രണ്ടു രൂപയ്ക്ക് 30 ഗ്രാമുള്ള ചപ്പാത്തി.2.64 ലക്ഷം രൂപയുടെ യന്ത്രത്തിലാണു ജയിലില്‍ ചപ്പാത്തി നിര്‍മിക്കുന്നത്. മണിക്കൂറില്‍ രണ്ടായിരത്തിലേറെ ചപ്പാത്തി ഈ യന്ത്രത്തില്‍ ഉണ്ടാക്കാം. മുന്തിയ ഹോട്ടലുകളിലെ ഷെഫുമാരുടെ വേഷവും കയ്യുറയും മുഖംമൂടിയുമൊക്കെ ധരിച്ചാണു തടവുകാര്‍ ചപ്പാത്തി നിര്‍മിക്കുന്നത്. ജയില്‍ ചപ്പാത്തി വിപണിയില്‍ സജീവമാകുന്നതോടെ മറ്റു ചപ്പാത്തി നിര്‍മാതാക്കളും വില കുറയ്ക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

തമിഴ് സിനിമയുടെ ചിത്രീകരണത്തിനു ജയിലിലെത്തിയ നടന്‍ ചേരനും നടി മുക്തയും ചേര്‍ന്നാണ് ചപ്പാത്തിയുടെ വിപണനോദ്ഘാടനം നിര്‍വഹിച്ചത്.ദിവസവും 700 ചപ്പാത്തിയുടെ ഓര്‍ഡര്‍ ഉദ്ഘാടനത്തലേന്നു തന്നെ ലഭിച്ചു കഴിഞ്ഞു. 500 ചപ്പാത്തിക്കു മേലുള്ള ഓര്‍ഡര്‍ ഒരുമിച്ചു ലഭിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നിര്‍മിച്ചു നല്‍കുമെന്നാണ് ജയില്‍ സൂപ്രണ്ട് ബി. പ്രദീപ് പറഞ്ഞിരിക്കുന്നത്.കുറഞ്ഞ വിലയ്‍്ക്ക് നല്ല അസ്സല്‍ ചപ്പാത്തി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇനി മുതല്‍ പൂജപ്പുര ജയിലിനെ ഓര്‍ക്കുക.

ചുമ്മാ ചപ്പാത്തിയുണ്ടാക്കിയിട്ട് സരോജ്‍കുമാര്‍ പൊറോട്ട ഉണ്ടാക്കിയതുപോലെ അവരുതെന്നു നിര്‍ബന്ധമുള്ള അധികൃതര്‍ കൃത്യമായ മാര്‍ക്കറ്റ് സ്റ്റഡിക്കു ശേഷമാണ് പദ്ധതിക്കു തുടക്കമിട്ടത്.തലസ്ഥാന നഗരിയില്‍ 11 ലക്ഷം ജനമുണ്ട്. ദിവസം 15 ലക്ഷം ചപ്പാത്തി ഇവര്‍ ഉപയോഗിക്കുന്നു. ഇതില്‍ രണ്ടു ലക്ഷം ചപ്പാത്തി വിപണിയില്‍ നിന്നാണു ജനം വാങ്ങുന്നത്. ആറു രൂപയാണ് ഒരു ചപ്പാത്തിയുടെ വിപണി വില. അവിടെയാണു 30 ഗ്രാം ഭാരമുള്ള നല്ല ചപ്പാത്തി രണ്ടു രൂപയ്ക്കു ജയില്‍ അധികൃതര്‍ വിപണിയിലെത്തിക്കുന്നത്.സംഗതി ഹിറ്റാകുമെന്നതില്‍ സംശയമില്ല.വിയ്യൂര്‍ ജയിലിലുണ്ടാക്കുന്ന 4000 ചപ്പാത്തികള്‍ നിലവില്‍ തൂശൂര്‍ പട്ടണത്തില്‍ വിറ്റുപോകുന്നുണ്ട്. സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്ന ബേക്കറി യൂണിറ്റിന്റെ പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ തിഹാര്‍ ജയിലില്‍ നിര്‍മിക്കുന്നതു പോലെ ബ്രെഡ് നിര്‍മിച്ചു വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്.

Sunday, November 27, 2011

പെന്‍ഷന്‍ പദ്ധതി ഉത്ഘാടനം നിര്‍വ്വഹിച്ചു

മുജീബ് റഹ്മാന്‍ ദുബായ്: ശിഹാബ് തങ്ങള്‍ റിലീഫ് സെന്റെര്‍ തൃത്താല, ദുബായ് ചാപ്റ്റര്‍ നടപ്പിലാക്കുന്ന പെന്‍ഷന്‍ പദ്ധതിയുടെ ഔദ്യോഗിക ഉത്ഘാടനം പാലക്കാട്‌ ജില്ല KMCC  പ്രസിഡന്റ്‌ ബീരാവുണ്ണി തൃത്താല   റിലീഫ് സെന്റര് പ്രസിഡണ്ട്‌ മുഹമ്മദ്‌ ഫാരൂകി കോടനാട് -നു കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു.

Saturday, November 26, 2011

ഫോട്ടോഗ്രാഫി മത്സരം

മാതൃഭൂമി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍  ജില്ലാസമ്മേളനത്തോടനുബന്ധിച്ച് നടന്ന വീഡിയോഗ്രാഫി മത്സരത്തില്‍ രേവതി വേണു ഒന്നാംസ്ഥാനം നേടി. 'ഗ്രാമീണക്കാഴ്ചകള്‍' ആയിരുന്നു വിഷയം.

Thursday, November 24, 2011

അലിയ എല്‍മാദി: എന്തുകൊണ്ട് ഞാന്‍ നഗ്‌നയായി?

അലിയ എല്‍മാദി: എന്തുകൊണ്ട് ഞാന്‍ നഗ്‌നയായി?


ഈജിപ്തിലെ ഒരു സാധാരണ പെണ്‍കുട്ടിയായ അലിയാ മഗ്ദ എല്‍മാദി തന്റെ ചിന്തയിലെ തീപ്പൊരി കാരണം ഏതാനും ദിവസങ്ങള്‍കൊണ്ട് പശ്ചിമേഷ്യയ്ക്കപ്പുറം ലോകത്താകമാനം ചര്‍ച്ച വിഷയമായിരിക്കുകയാണ്. അലിയാ മഗ്ദയുടെ നഗ്ന ഫോ­ട്ടോ­ അവളുടെ ഒരു സുഹൃത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് വലിയ കോലാഹലങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുങ്ങിയത്.

ഇരുപതുകാരിയായ അലിയാ, ലെദര്‍ ഷൂസും സ്‌റ്റോക്കിംഗ്‌­സും മാത്രം അണിഞ്ഞ് നില്‍ക്കുന്ന തന്റെ പൂര്‍ണ്ണ നഗ്‌നമായ ചിത്രം സ്വന്തം ബ്ലോഗില്‍ പോസ്റ്റ് ചെയ്തു. (പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സ്ത്രീകള്‍ സാധാരണയായി ഉപയോഗിക്കുന്ന നീളമുള്ള വല പോലോത്ത ഷോക്‌­സ് ആണ് സ്‌റ്റോക്കിംഗ്‌­സ്. (stockings). സാധാരണയില്‍ ഇത് കാല്‍പാദം മുതല്‍ തുടയുടെ പകുതി വരെ നീണ്ടതായിരിക്കും.) ഈ ചിത്രമാണ് പിന്നീട് അലിയായുടെ സുഹൃത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത­ത്.

കേവലം നൂറോളം ഫോളോവേഴ്‌­സ് മാത്രമുണ്ടായിരുന്ന എല്‍മാദിയുടെ ഫോളോവേഴ്‌­സ് ഇപ്പോള്‍ 14,000 കവിഞ്ഞിരിക്കുന്നു. പ്രസ്തുത ട്വീറ്റ് നവംബര്‍ 19ന് പത്തുലക്ഷം പേരാണ് ക­ണ്ടി­രി­ക്കുന്ന­ത്.


അലിയായുടെ ഈ ‘തുറന്നു കാണിക്കലിന്’ ആഗോള മീഡിയകള്‍ വലിയ കവറേജാണ് നല്‍കിയത്. സ്ത്രീകളെല്ലാം മൂടുപടം മാത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്ന ഈജിപ്ത് പോലൊരു രാജ്യത്തു നിന്നായത് കൊണ്ട് പ്രത്യേകിച്ചും മാധ്യമങ്ങള്‍ ഇതിനെ ഏറ്റെടുത്തു. അടുത്താഴ്ച വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍മാദിയുടെ ഈ പ്രവൃത്തി ദോഷകരമായി ബാധിക്കുമോ എന്ന് ഈജിപ്തിലെ ലിബറലുകള്‍ ഭയന്നു.
എല്‍മാദി തന്നെ സ്വയം വിശേഷിപ്പിക്കുന്നത് താനൊരു നിരീശ്വരവാദിയെന്നാണ്. ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌­നി മുബാറകിനെതിരെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതി­നും മതത്തെ വിമര്‍ശിച്ചതിനും 2006ല്‍ നാല് വര്‍ഷം തടവ് ശിക്ഷ ലഭിച്ച കരീ അമര്‍ എന്ന തന്റെ ബോയ്ഫ്രണ്ടിനൊപ്പമാണ് കഴിഞ്ഞ അഞ്ചു മാസമായി അലിയാ എല്‍മാദിയുടെ താമസം.

സി.എന്‍.എന്‍ ചാനലിനോട് എന്തുകൊണ്ട് താന്‍ നഗ്‌നയായി പോസ് ചെയ്‌­തെന്ന് അലിയാ എല്‍മാദി വിശദീകരി­ക്കുന്നു.

സ്വന്തം നഗ്‌ന ചിത്രം എന്തുകൊണ്ടാണ് നിങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്? എന്തുകൊണ്ടാണ് ചുവന്ന ഹൈ ഹീല്‍ ഷൂവും സ്‌റ്റോക്കിംഗ്‌­സും ധരിച്ചത്?



അലിയാ:
എന്റെ ഫോട്ടോ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തതിനു ശേഷം, അത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യട്ടെ എന്ന് ഒരു ആണ്‍സുഹൃത്ത് എന്നോട് ചോദിക്കുകയായിരുന്നു. ഞാന്‍ സമ്മതിച്ചു. സ്ത്രീകളുടെ മഹത്വമറിയാത്ത പുരുഷന്‍മാര്‍ ജീവിക്കുന്ന, ദിനേനെ സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ നിന്നുള്ള സ്ത്രീയായത് കൊണ്ട് എന്റെ നഗ്‌ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ നല്‍കാന്‍ എനിക്ക് യാതൊരു നാണവും തോന്നിയില്ല.

ആ ചിത്രങ്ങള്‍ എന്റെ ജീവിതത്തിന്റെ ചിത്രം കൂടിയാണ്.

ജീവിതത്തിന്റെ ഏറ്റവും കലാപരമായ പ്രതിനിധാനമാണ് മനുഷ്യ ശരീരം. ടൈമര്‍ സെറ്റ് ചെയ്ത് എന്റെ പേഴ്‌­സണല്‍ ക്യാമറയില്‍ ഞാന്‍ സ്വയം എടുത്തതാണ് ആ ചിത്രങ്ങള്‍. ശക്തമായ ചുവപ്പും കറുപ്പും നിറങ്ങള്‍ എന്നെ ഉത്തേജിപ്പിച്ചു.

ആ ചിത്രത്തില്‍ കാണുന്ന നഗ്‌നമായ രൂപത്തിനുള്ളിലെ അലിയാ എല്‍മാദി ആരാണ്?

അലിയാ: വ്യത്യസ്തമായ ജീവിതം നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഫോട്ടോഗ്രഫിയെയും കലയെയും എല്ലാത്തിനുമുപരി ജീവിതത്തെയും സ്‌­നേഹിക്കുന്നു. എന്റെ ചിന്തകള്‍ എഴുത്തിലൂടെ പ്രകടിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് മീഡിയ എന്റെ പഠന വിഷയമാക്കിയ­ത്.

ടി.വി ചാനല്‍ രംഗത്തേക്ക് കടക്കാനാണ് എന്റെ നീക്കം. ഈ ലോകത്ത് ഓരോ ദിവസവും ഞങ്ങള്‍ അനുഭവിക്കുന്ന നുണകള്‍ക്കു പിന്നിലെ സത്യം എനിക്ക് തുറന്ന് കാണിക്കാന്‍ സാധിക്കും. കല്ല്യാണത്തിലൂടെ മാത്രമെ കുട്ടികള്‍ ഉണ്ടാകാന്‍ പാടുള്ളൂ എന്ന് കരുതുന്നില്ല. എല്ലാത്തിനും അടിസ്ഥാനം സ്‌­നേഹമാണ്.



ഈജിപ്തുകാരായ നിങ്ങളുടെ മുസ്ലിം മാതാപിതാക്കള്‍ എങ്ങിനെയാണ് ഇതിനോട് പ്രതികരിച്ചത്? അവിവാഹിതയായി നിങ്ങള്‍ നിങ്ങളുടെ ബോയ്ഫ്രണ്ടിനൊപ്പമാണ് ജീവിക്കുന്നത് എന്നറിഞ്ഞപ്പോള്‍ അവര്‍ എങ്ങിനെയാണ് പ്രതികരിച്ചത്?
അലിയാ: ഞാന്‍ അവരോട് അവസാനമായി സംസാരിച്ചത് 24 ദിവസങ്ങള്‍ക്കു മുന്‍പാണ്. അവര്‍ എന്നെ പിന്തുണക്കുകയും എന്നെ കൂടുതല്‍ ഇഷ്ടപ്പെടുകയുമാണ് ചെയ്തത്. പ്രത്യേകിച്ചു ഫോട്ടോ പുറത്തുവിട്ട ശേ­ഷം.

പക്ഷേ, ഞാന്‍ ഇങ്ങിനെയാവാന്‍ കാരണം കരീമാണെന്ന് പറഞ്ഞ് അവര്‍ അവനെ കുറ്റപ്പെടുത്തി. അവരുടെ കത്തുകള്‍ എനിക്ക് എത്തിച്ചിരുന്നത് കരീമായിരുന്നു. അവന്‍ എനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്. എന്റെ ജീവിതം മാതാപിതാക്കള്‍ വരുതിയിലാക്കാന്‍ വേണ്ടി പഠനത്തിന് ഫീസ് നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ കൈറോയിലുള്ള അമേരിക്കന്‍ യൂണിവേഴ്‌­സിറ്റിയിലെ പഠനം എനിക്ക് അവസാനിപ്പിക്കേണ്ടി വന്നു.

മാധ്യമങ്ങള്‍ വിപ്ലവമാണെന്ന് പറഞ്ഞാണ് നിങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷേ, ഫെബ്രുവരിയില്‍ തഹ്‌­രീര്‍ സ്­ക്വയറില്‍ ആരംഭിച്ച പ്രക്ഷോഭങ്ങളില്‍ നിങ്ങള്‍ ഉണ്ടായിരുന്നില്ല. നഗ്‌നയായി പോസ് ചെയ്തതില്‍ എന്തെങ്കിലും രാഷ്ട്രീയമുണ്ടോ?

 
അലിയാ: ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടേ ഇല്ലായിരുന്നു. ഞാന്‍ പ്രക്ഷോഭങ്ങളില്‍ ആദ്യമായി പങ്കെടുക്കുന്നത് മെയ് 27നാണ്. നിശ്ശബ്ദയായി തുടരാതെ ഈജിപ്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ പങ്കാളിയാവണമെന്ന് തോന്നിയതിനെ തുടര്‍ന്ന് മെയ് 27 മുതല്‍ക്കാണ് ഞാന്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയ­ത്. ഏപ്രില്‍ 6 മൂവ്‌­മെന്റില്‍ പങ്കെടുത്തില്ല എന്ന് ഞാന്‍ വ്യക്തമാക്കുകയാണ് (ഈജിപ്തിലെ പ്രക്ഷോഭ സമയത്ത് മുന്‍കൈ നേടിയ ഗ്രൂപ്പാണ് April 6th Movement). കാരണം എന്റെ ഫോട്ടോക്ക് ലഭിച്ച പ്രതികരണങ്ങളില്‍ നിന്ന് മുതലെടുക്കാന്‍ മുബാറകിന്റെ നാഷണല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ശ്രമിക്കുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
അലിയാ മഗ്ദ എല്‍മാദി അവരുടെ പ്രസ്ഥാനത്തിന്റെ ഭാഗമല്ലെന്ന ഏപ്രില്‍ 6 മൂവ്‌­മെന്റിന്റെ പ്രസ്താവന എന്നെ ഞെട്ടിച്ചു. പിന്നെങ്ങിനെയാണ് അവര്‍ നിരീശ്വരവാദത്തെ അംഗീകരിക്കാതിരിക്കുക? അവര്‍ ലോകത്തോട് പ്രസംഗിക്കുന്ന ജനാധിപത്യവും പുരോഗമനവാദവും എവിടെയാണ്? രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ് അവര്‍ ജനങ്ങളെ ഉപയോഗിക്കുന്നത്.


തഹ്‌­രീര്‍ സ്­ക്വയറില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒരു ഡസനിലധികം വരുന്ന പെണ്‍കുട്ടികളില്‍ സൈന്യം നിര്‍ബന്ധിത കന്യകാത്വ പരിശോധന നടത്തുകയുണ്ടായി. ഇതിനെക്കുറിച്ച് എന്ത് തോന്നുന്നു?

അലിയാ:
സൈന്യത്തിന്റെ ആ നടപടിയെ ബലാത്സംഗമായാണ് ഞാന്‍ കരുതുന്നത്. പെണ്‍കുട്ടികളുടെ സമ്മതമില്ലാതെ കന്യകാത്വ പരിശോധന നടത്തിയ സൈനികരെ ശിക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനുപകരം, അപമാനിതരായ പെണ്‍കുട്ടികള്‍ നിശ്ശബ്ദരാവാന്‍ നിര്‍ബന്ധിതരാവുകയാണ് ഉണ്ടായത്.

സുരക്ഷിതമായ മാര്‍ഗ്ഗങ്ങളാണോ നിങ്ങളുടെ ലൈംഗിക വിപ്ലവത്തില്‍ അവലംബിച്ചത്?


അലിയാ: മിക്ക ഈജിപ്തുകാരും ലൈംഗികതയെ രഹസ്യമായ പ്രവൃത്തിയായിട്ടാണ് കാണുന്നത്. കാരണം, ലൈംഗികത മോശവും വൃത്തികെട്ടതുമായ പ്രവൃത്തിയാണെന്നാണ് അവര്‍ ബാല്യത്തിലേ പഠിച്ചിരിക്കുന്നത്. സ്­കൂളുകളില്‍ ലൈംഗികതയെക്കുറിച്ച് യാതൊന്നും പഠിപ്പിക്കുന്നില്ല.

ഭൂരിപക്ഷത്തിനും സെക്‌­സെന്നാല്‍ യാതൊരു ധാരണയുമില്ലാതെ ഒരു പുരുഷന്‍ സ്ത്രീയെ ഉപയോഗിക്കുകയെന്നതാണ്, കുട്ടികള്‍ ആ ഉപയോഗത്തിന്റെ ഭാഗമായി ഉണ്ടാകുന്നുവെന്ന് മാത്രം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇരു പക്ഷത്തെയും ആന്ദത്തിലാക്കുന്ന ബഹുമാനത്തിന്റെ പ്രകടനാണ് സെക്‌­സ്…. സ്‌­നേഹത്തിന് വേണ്ടിയുള്ള തീവ്രമായ വാഞ്ജയുടെ മൂര്‍ഛയാണ് സെക്‌­സ്….

ഞാന്‍ സുരക്ഷിതമായ ലൈംഗിക മാര്‍ഗ്ഗങ്ങല്‍ തന്നെയാണ് ചെയ്യുന്നത്. ഞാന്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാറില്ല. കാരണം ഞാന്‍ ഗര്‍ഭച്ഛിദ്രത്തിനെതിരാണ്. പതിനെട്ടാമത്തെ വയസ്സില്‍ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പമാണ് കന്യകാത്വം നഷ്ടപ്പെടുന്നതിന്റെ സുഖം ഞാന്‍ ആസ്വദിച്ചത്. അദ്ദേഹത്തിന് എന്നേക്കാള്‍ 40 വയസ്സ് കൂടുതല്‍ ഉണ്ടായിരുന്നു. എന്റെ ജീവതത്തിലെ രണ്ടാമത്തെ പുരുഷനും ആദ്യത്തെ പ്രണയവുമാണ് കരീം അമര്‍. ഞങ്ങളെക്കുറിച്ച് ‘ഒരേ തൂവല്‍ പക്ഷികള്‍’ എന്ന് പറയുന്നതായിരിക്കും യോജിക്കു­ക.

പുതിയ ഈജിപ്തിലെ സ്ത്രീത്വത്തെ എങ്ങിനെയാണ് നോക്കിക്കാണുന്നത്? നടന്നുകൊണ്ടിരിക്കുന്ന ഈ വിപ്ലവം പരാജയപ്പെട്ടാല്‍ നിങ്ങള്‍ രാജ്യം വിടുമോ?


അലിയാ:
ഒരു സാമൂഹിക വിപ്ലവം പൊട്ടിപ്പുറപ്പെടുന്നത് വരെ എനിക്ക് പ്രതീക്ഷയില്ല. ഇസ്ലാമില്‍ സ്ത്രീ എപ്പോഴും വീട്ടില്‍ ഉപയോഗിക്കാനുള്ള ഉപകരണമാണ്. നീതീകരിക്കാനാവാത്ത ലൈംഗികതയാണ് ഈജിപ്തില്‍ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന­ത്.

പക്ഷേ, ഞാന്‍ എങ്ങോട്ടും പോകുന്നില്ല. അവസാനം വരെ പൊരുതുക തന്നെ ചെയ്യും. ശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയും റോഡിലൂടെ നടക്കാന്‍ വേണ്ടിയുമാണ് മിക്ക സ്ത്രീകളും മൂടുപടം ധരിക്കുന്നത്. ബുദ്ധിസ്ഥിരതയില്ലാത്തവര്‍ എന്ന് സ്വവര്‍ഗ്ഗാനുരാഗികളെ സമൂഹം മുദ്ര കുത്തുന്നത് കാണുമ്പോള്‍ എനിക്ക് വെറുപ്പ് തോന്നുന്നു. വ്യത്യസ്തമായവര്‍ എന്നാല്‍ മന്ദബുദ്ധി എന്നല്ല അര്‍ത്ഥം!

കരീമുമൊത്തുള്ള നിങ്ങളുടെ ഭാവി പരിപാടികള്‍ എന്തെല്ലാമാണ്? നിങ്ങളുടെ ഈ തുറന്ന ലൈംഗികത കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടോ?


അലിയാ:
എന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരാണെന്ന് ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു. എന്നെ വളരെയധികം സ്‌­നേഹിക്കുന്ന കരീം എന്റെ കൂടെയുണ്ട്. മാധ്യമ നിരീക്ഷകനായി ജോലി നോക്കുകയാണ് കരീം ഇപ്പോള്‍. ഞാനാണെങ്കില്‍ ഒരു ജോലിക്കായി ശ്രമിച്ചു കൊണ്ടിരിക്കുകയുമാ­ണ്.

സാധാരണ ജീവിതം നയിക്കുന്ന ഞാന്‍ ഒരു വെജിറ്റേറിയന്‍ ആണ്. ഞാന്‍ പറയുന്ന എല്ലാം ലോകത്തിലും വിശ്വസിക്കുന്ന വിശ്വാസിയാണ് ഞാന്‍. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ജീവിക്കാന്‍ ഞാന്‍ പ്രാപ്തയാണ്. ദിനേനെ ഒരോ ഈജിപ്ഷ്യനും പോരാടി മരിച്ചു കൊണ്ടിരിക്കുന്ന യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനു വേണ്ടി ഞാനും പോരാടുകയാണ്. 

എന്തുകൊണ്ടാണ് ഡോളര്‍വില ഉയരുന്നത്?

രൂപയുടെ മൂല്യം കുറയുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്തുകൊണ്ട് രൂപയുടെ മൂല്യം കുറയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഡോളറിനു വില കൂടുന്നതിനു പ്രധാനകാരണം അതിന്റെ ഡിമാന്റ് വര്‍ധിച്ചതാണ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ ഉള്‍കൊള്ളുന്ന ബ്രിക് സാമ്പത്തിക മേഖല അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും ഇത്തരം രാജ്യങ്ങളിലേക്ക് അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും വന്‍തോതില്‍ വിദേശനിക്ഷേപം ഒഴുകിയെത്തും. വിദേശനിക്ഷേപ സ്ഥാപനങ്ങളിലൂടെ രാജ്യത്തെ വിപണികളുടെ നീക്കം നിയന്ത്രിക്കാന്‍ വരെ കരുത്തുള്ള നിലയിലേക്ക് ഈ ഫണ്ടിന്റെ ഒഴുക്ക് ഉയര്‍ന്നിരുന്നു.



2008ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം കമ്പനിയുടെ ബാലന്‍സ് ഷീറ്റ് ലാഭത്തിലാക്കുന്നതിന് ഇന്ത്യയടക്കമുള്ള വിപണികളില്‍ നിക്ഷേപിക്കുന്നത് നല്ലൊരു മാര്‍ഗ്ഗമാണെന്ന് അമേരിക്കന്‍ കമ്പനികള്‍ തിരിച്ചറിഞ്ഞതാണ് ഇതിനു കാരണം.

എന്നാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി അമേരിക്കയിലെയും യൂറോപ്പിലെയും സാമ്പത്തിക മേഖല തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആഗോളവിപണികളെല്ലാം തന്നെ തീര്‍ത്തും നിര്‍ജ്ജീവമായ അവസ്ഥയിലായതിനാല്‍ ലാഭമൊന്നും കിട്ടാത്തത് കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
വിദേശനിക്ഷേപസ്ഥാപനങ്ങളിലൂടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിക്ഷേപിച്ച പണം തിരിച്ചെടുത്തില്ലെങ്കില്‍ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് തിരിച്ചറിഞ്ഞ കമ്പനികള്‍ അതിനുള്ള ശ്രമം തുടങ്ങിയത് സ്വാഭാവികമാണ്.

വിദേശനിക്ഷേപസ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റൊഴിവാക്കുമ്പോള്‍ അവയെല്ലാം തിരിച്ചു ഡോളറിലേക്ക് മാറ്റപ്പെടുന്നുണ്ട്. ഇന്ത്യയില്‍ നിന്നു മാത്രം രണ്ടായിരം കോടിയിലധികം അമേരിക്കന്‍ ഡോളറാണ് കഴിഞ്ഞ കുറച്ചുദിവസം കൊണ്ട്തിരിച്ചുപോയത്. പണം ഇത്തരത്തില്‍ ഡോളറായി മാറുമ്പോള്‍ ഡിമാന്റ് കുറയുന്നത് രൂപയുടെതാണ്.

ഇതേ സമയത്തു തന്നെ ഇറക്കുമതി ചെയ്യുന്നവരും ഡോളര്‍ ശേഖരിക്കാന്‍ തുടങ്ങിയത് മറ്റൊരു കാരണമാണ്. അതേ സമയം കയറ്റുമതിക്കാര്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്നുളള ഓര്‍ഡറുകള്‍ കാര്യമായി കുറയുകയും ചെയ്തു. ഇറക്കുമതി ചെയ്യുന്നവര്‍ക്ക് പണം ഡോളറിലാണ് നല്‍കേണ്ടത്. അതേ സമയം കയറ്റുമതി കുറഞ്ഞതുകൊണ്ട് ഡോളറില്‍ നിന്നു രൂപയിലേക്ക് മാറ്റുന്നതിന്റെ തോത് കുറഞ്ഞതും കാരണമാണ്.

വന്‍ അഴിമതികള്‍, പണപ്പെരുപ്പം, വര്‍ധിച്ച പലിശ നിരക്ക് എന്നിവ രാജ്യത്തെ വളര്‍ച്ചാനിരക്കിലുണ്ടാക്കിയ കുറവും പണത്തിന്റെ മൂല്യത്തെ നിര്‍ണയിച്ചിട്ടുണ്ട്. ഒമ്പതു ശതമാനമെന്ന വളര്‍ച്ചാനിരക്ക് എട്ടാക്കി പുനര്‍നിര്‍ണയിക്കേണ്ട ഗതികേടിലാണ് ഇന്ത്യ. കൂടാതെ ഇപ്പോഴും പലമേഖലകളിലും നിലനില്‍ക്കുന്ന സബ്‌സിഡികള്‍ രാജ്യത്തെ സാമ്പത്തിക കമ്മി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ പണത്തിന്റെ മൂല്യം കുറയ്ക്കുന്ന ഒട്ടനവധി ഘടകങ്ങള്‍ സജീവമാണ്.

Monday, November 21, 2011

തൃത്താല പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പോസ്റ്റുമോര്‍ട്ടം തുടങ്ങുന്നു

തൃത്താല പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിലെ പോസ്റ്റുമോര്‍ട്ടം പുനഃസ്ഥാപിക്കുന്നു. ഡിസംബര്‍ ഒന്നുമുതല്‍ തുടങ്ങാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഡി.എം.ഒ ഡോ. വേണുഗോപാല്‍ സ്ഥലം സന്ദര്‍ശിച്ചു.




നിലവിലെ രണ്ട് സര്‍ജന്മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. മൂന്ന് നഴ്സുമാരുടെ കുറവ് നികത്തും. സ്ഥലം എം.എല്‍.എ വി.ടി. ബല്‍റാം, ഡോക്ടര്‍മാരായ സജീഷ്, ബിജുമോന്‍ ജോസഫ്, ഹൈറുന്നീസ മുസ്തഫ, ഹബീബ് കോട്ടയില്‍, വി.പി. രാധാകൃഷ്ണന്‍, എം. മണികണ്ഠന്‍, കെ.വി. ഹിളര്‍, ഇ.വി. അലി, എ.വി. നാസര്‍, ഇ. രാജേഷ് തുടങ്ങിയവര്‍സംബന്ധിച്ചു. 

Share

Twitter Delicious Facebook Digg Stumbleupon Favorites More