Wednesday, January 4, 2012

ദുബൈ കെ എം സി സി മെംബെര്‍ഷിപ്‌ കാമ്പൈനിന്റെ തൃത്താല മണ്ഡലം തല ഉദ്ഘാടനം

റിപ്പോര്‍ട്ട്‌ ടി. എം. എ. സിദ്ധീക്ക്: ദുബൈ കെ എം സി സി മെംബെര്‍ഷിപ്‌ കാമ്പൈനിന്റെ തൃത്താല മണ്ഡലം തല ഉദ്ഘാടനം



അബ്ദുല്‍ ഗഫൂര്‍ മാരായംകുന്നിനു അംഗത്വം നല്‍കി കൊണ്ട് ജില്ല പ്രസിഡണ്ട്‌ ബീരാവുണ്ണി തൃത്താല നിര്‍വഹിക്കുന്നു .
 

ശിഹാബ് തങ്ങള്‍ റിലീഫ് സെന്‍റെര്‍ തൃത്താല.

റിപ്പോര്‍ട്ട്‌ ഉമ്മര്‍  തട്ടതാഴത്ത് ദുബായ്:  ശിഹാബ് തങ്ങള്‍ റിലീഫ് സെന്‍റെര്‍ തൃത്താല യുടെ ആംബുലന്‍സ് സമര്‍പ്പണവും മതസൌഹാര്‍ദ സമ്മേളനവും ഇന്നു തൃത്താലയില്‍ നടന്നു.

ആംബുലന്‍സ് സമര്പണം . ഫോട്ടോ സജീര്‍ ഏഷ്യാഡ്.

ആശംസകളോടെ

താലിബാന്‍ ഖത്തറില്‍ ഓഫീസ്‌ തുറക്കുന്നു

ദോഹ : അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഖത്തറില്‍ തങ്ങളുടെ ഓഫീസ്‌ തുറക്കും എന്ന് അറിയിച്ചു. ഇത് സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ ഖത്തര്‍ അധികൃതരുമായി നടത്തിയതായും ചില പ്രാരംഭ ഉടമ്പടികളില്‍ ഏര്‍പ്പെട്ടതായും താലിബാന്‍ അറിയിച്ചു. ഒരു ദശാബ്ദത്തിലേറെ കാലമായി തുടരുന്ന യുദ്ധത്തിന് അറുതി വരുത്താനുള്ള ഒരു പുതിയ കാല്‍വെപ്പ്‌ ആണിത് എന്ന് കരുതപ്പെടുന്നു. അന്താരാഷ്‌ട്ര സമൂഹവുമായി ചര്‍ച്ചകള്‍ നടത്തുവാനായി ഈ ഓഫീസ്‌ ഉപയോഗിക്കും എന്ന് താലിബാന്‍ വക്താവ്‌ വ്യക്തമാക്കി. എന്നാല്‍ ഓഫീസ്‌ എന്ന് പ്രവര്‍ത്തനം ആരംഭിക്കും എന്ന് വ്യക്തമല്ല.

ബുര്‍ജിനെയും മെട്രോയെയും ബന്ധിപ്പിച്ച് സബ്‌വേ

ദുബയ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെയും ദുബയ് മാളിനെയും ബന്ധിപ്പിച്ചുകൊണ്ട് ഗ്ലാസ് സബ്‌വേ വരുന്നു. 820 മീറ്റര്‍ നീളത്തില്‍ നഗരത്തിന്റെ മുഴുവന്‍ സൗന്ദര്യവും ആസ്വദിച്ച് ആളുകള്‍ക്ക് നടക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇത് തയ്യാറാക്കുന്നത്.



ഒരോ മണിക്കൂറിലൂം 13500ലധികം ആളുകള്‍ക്ക് കടന്നു പോകാവുന്ന സംവിധാനങ്ങളോട് കൂടിയാണ് ഇത് തയ്യാറാക്കുന്നത്. ഓട്ടോമാറ്റിക് നടപ്പാതകള്‍ക്കൊപ്പം കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യവും ഈ ശീതീകരിച്ച പാതയിലുണ്ടാവും. ബുര്‍ജ് ഖലീഫയുടെയും ദുബയ് മാളിന്റെയും ഡെവലപ്പര്‍മാരായ എമ്മാര്‍ ഗ്രൂപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.



വളരെയധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ് ദുബയ് മാള്‍. 14000ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. മെട്രോ സ്‌റ്റേഷനുമായി ബന്ധിപ്പിക്കപ്പെടുന്നതിനാല്‍ ബുര്‍ജ് ഖലീഫയും അതോടനുബന്ധിച്ചുള്ള നഗരത്തിലെ മറ്റു സ്ഥലങ്ങളിലും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.


2013ഓടെ യാഥാര്‍ത്ഥ്യമാവുന്ന പാത നിര്‍മ്മിക്കുന്നത് ഡട്‌കോയാണ്. എല്ലാ അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും ഇത് നിര്‍മ്മിക്കുകയെന്ന് എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലബ്ബാര്‍ അറിയിച്ചു.

Tuesday, January 3, 2012

വെള്ളം മാത്രമല്ല നിധിയും തമിഴ്‌നാടിന് വേണം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളവുമായി ആരംഭിച്ച നിയമയുദ്ധം തെരുവിലേക്ക് നീണ്ടതിന് പിന്നാലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യമായ നിധിശേഖരത്തിന് മേലും തമ്ിഴ്‌നാട് അവകാശവാദം ഉന്നയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇടുക്കി തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്ന് ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് നിധിയും തങ്ങളുടേതാണെന്ന തരത്തില്‍ തമിഴ്‌നാട് നീക്കം നടത്തുന്നത്.

അമൂല്യമായ നിധിശേഖരത്തില്‍ അവകാശമുന്നയിച്ച് സര്‍ക്കാര്‍ നേരിട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി പോകുന്നതിന് പകരം ചില സംഘടനകളെ രംഗത്തിറക്കാനാണ് ശ്രമം. നിലവറസ്വത്തില്‍ അവകാശം സ്ഥാപിക്കാനാവശ്യമായ ചരിത്രരേഖകള്‍ തമിഴ്‌നാട്ടിലെ ചരിത്രഗവേഷകസംഘം ശേഖരിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. നിധിയുടെ പൈതൃകവകാശം തമിഴ്‌നാട്ടിലെ രാജവംശമായ ചേരരാജപരമ്പരയ്ക്കാണെന്നു പറയുന്നു.

1209 ല്‍ തിരുനെല്‍വേലി ജില്ലയിലെ കളക്കാട് ആസ്ഥാനമായി ഭരണം നടത്തിവന്ന രാമവര്‍മ്മ അഞ്ചാമന്റെ ഭരണകാലത്തു ക്ഷേത്രം ഭരിച്ചിരുന്നതു തമിഴ് ഉദ്യോഗസ്ഥരാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്.  1458 ല്‍ കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട് ആസ്ഥാനമായി ഭരണംനടത്തിയ ഏഴാം രാമവര്‍മരാജാവ് ക്ഷേത്രം പുനരുദ്ധാരണം ചെയ്തു വട്ട തമിഴ് എഴുത്തുകള്‍ ക്ഷേത്ര കല്‍വെട്ടുകളില്‍ പതിച്ചിരുന്നതായും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന ഹര്‍ജിയിലുണ്ടാവും.

മാര്‍ത്താണ്ഡ വര്‍മയുടെ കാലത്ത് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കൊട്ടാരത്തില്‍ ഉണ്ടായിരുന്ന തമിഴ്ജനങ്ങള്‍ കൊടുത്ത നികുതി, ദാനം ആഭരണങ്ങള്‍ എന്നിവയും തിരുവട്ടാര്‍ ആദികേശവക്ഷേത്രം, പാര്‍ഥിവപുരം പെരുമാള്‍ ക്ഷേത്രം ഉള്‍പ്പെടെ മുഴുവന്‍ ക്ഷേത്രാഭരണങ്ങളും മറ്റുവസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനു പത്മനാഭസ്വാമിക്ഷേത്രത്തിലെ രഹസ്യ അറകളില്‍ എത്തിക്കുകയായിരുന്നുവത്രേ. ഇതാണ് നിലവറ നിധിയായി ഇപ്പോല്‍ കണ്ടെത്തിയിരിക്കുന്നതെന്നും

വിമാനദുരന്തം: എയര്‍ ഇന്ത്യക്ക് നോട്ടീസ്

ദില്ലി: മംഗലാപുരം വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഓരോരുത്തരുടെയും കുടുംബത്തിന് 75 ലക്ഷം രൂപ നഷ്ട പരിഹാരം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി എയര്‍ ഇന്ത്യക്ക് നോട്ടീസ് അയച്ചു.
 
ഇരകളുടെ കുടുംബത്തിന് 75 ലക്ഷം നഷ്ടപരിഹാരം നല്‍കണമന്ന് നേരത്തെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുക ഒരു മാസത്തിനകം കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ നോട്ടീസ്. 2010 മെയ് 22 ന് ഉണ്ടായ അപകടത്തില്‍ 158 പേരാണ് മരണമടഞ്ഞത്. ഇതില്‍ 48 പേര്‍ മലയാളികളാണ്. ഇതില്‍ 43 പേരും കാസര്‍കോട് ജില്ലക്കാരാണ്. 2010 മെയ് 22നാണ് ദുരന്തമുണ്ടായത്.

ദുബയില്‍നിന്ന് വന്ന എയര്‍ ഇന്ത്യാ വിമാനമാണ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ കൊക്കയിലേക്ക് വീണ് തീപ്പിടിച്ച് ദുരന്തമുണ്ടായത്. രണ്ട് മലയാളികളടക്കം എട്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

Monday, January 2, 2012

സോക്കര്‍ ലീഗിന് ബെയ്ച്ചുങും ഗാംഗുലിയും

കൊല്‍ക്കത്ത: പ്രീമിയര്‍ ലീഗ് സോക്കര്‍ ടൂര്‍ണമെന്റിന് രാജ്യത്തെ പ്രമുഖ കായികതാരങ്ങളായ സൗരവ് ഗാംഗുലിയുടെയും ബെയ്ച്ചുങ് ബൂട്ടിയയുടെയും പിന്തുണ.
ബരാസത് ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് ബെയ്ച്ചുങ് എത്തുന്നത്. കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന സൗരവ് ഗാംഗുലി കൊല്‍ക്കത്ത ടീമിനുവേണ്ടി പ്രചരണത്തിനിറങ്ങും.

അര്‍ജന്റീനിയന്‍ താരം ഹെര്‍ണന്‍ ക്രെസ്‌പോയെ ടീമിലെടുത്തുകൊണ്ട് ഫുട്‌ബോള്‍ ആരാധകരെ വിസ്മയിപ്പിച്ച ബരാസത് ടീമിന് ബെയ്ച്ചുങിനെ പോലൊരു താരത്തിന്റെ വരവ് കൂടുതല്‍ കരുത്തുപകരും. പീറ്റര്‍ റീഡിന്റെ പരിശീലനത്തിനു കീഴില്‍ കളത്തിലിറങ്ങുന്ന കൊല്‍ക്കത്തന്‍ ടീമിലെ ഐക്കണ്‍ സ്റ്റാര്‍ റോബി ഫൗളറാണ്.

ആറു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. ബരാസതാണ്‌ ഏറ്റവും വിലപിടിപ്പുള്ള ടീം. 25.15 കോടിക്കാണ് ഈ ക്ലബ്ബിന്റെ ഫ്രാഞ്ചൈസി യൂറോ ഇന്‍ഫ്രാ റിയാലിറ്റി വാങ്ങിയിട്ടുള്ളത്.

18 കോടി നല്‍കി അജയ് കണ്‍സള്‍ട്ടന്റ് സ്വന്തമാക്കിയ സിലിഗുരിയാണ് രണ്ടാമത്തെ ടീം. കൊല്‍ക്കത്ത ഫ്രാഞ്ചൈസിയുടെ വില 11.5 കോടിയാണ്. ദുര്‍ഗാപൂര്‍, ഹൗറ, ഹല്‍ദിയ എന്നിവയാണ് മറ്റു ടീമുകള്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചുവട് പിടിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ(ഐഎഫ്എ) സഹകരണത്തോടെ സെലിബ്രിറ്റി മാനേജ്‌മെന്റ് ഗ്രൂപ്പാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് ആദ്യവാരം മത്സരങ്ങള്‍ ആരംഭിക്കും.

കുട്ടിയെ പീഡിപ്പിച്ച 'ഗോഡ് മാന്‍ ' നെതിരേ കേസ്


നാഗ്പൂര്‍: പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് സ്വയംപ്രഖ്യാപിത ദൈവമായ ഖനശ്യാം കൊകോഡെയ്‌ക്കെതിരേ പോലിസ് കേസെടുത്തു. ലൈംഗികമായി പീഡിപ്പിച്ചതോടൊപ്പം തന്നെ സ്വാമിയുടെയും അടുത്ത സുഹൃത്തുക്കളുടെയും വീട്ടുവേലകളും ഈ ഏഴാം ക്ലാസ്സുകാരിയെ കൊണ്ട് ചെയ്യിച്ചിരുന്നു.




കുട്ടിയുടെ മാതാവ് കൊകോഡയുടെ കടുത്ത ആരാധികയാണ്. അതേ സമയം മകളെ കൊകോഡയുടെ ആശ്രമത്തിലേക്ക് കൊണ്ടു പോവുന്നതിനോട് കുട്ടിയുടെ പിതാവ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതു വകവയ്ക്കാതെയാണ് മാതാവ് കുട്ടിയെ ആശ്രമത്തിലെ ജോലികള്‍ക്കായി അയച്ചിരുന്നത്.


പെണ്‍കുട്ടി വീട്ടിലെത്തി പരാതി പറഞ്ഞ ഉടന്‍ തന്നെ തൊട്ടടുത്ത ഹുദേശ്വര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പക്ഷേ, സ്വാമിക്കെതിരേയുള്ള പരാതിയില്‍ ചെറുവിരലനക്കാന്‍ പോലും പോലിസ് തയ്യാറായില്ല. തുടര്‍ന്ന് സാമുഹ്യപ്രവര്‍ത്തകയായ നൂതന്‍ റെവാത്കര്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ടു. ഇതോടെ പ്രശ്‌നം മാധ്യമശ്രദ്ധയിലെത്തി.


സ്വാമി പലപ്പോഴും അരുതാത്ത സ്ഥലങ്ങളില്‍ പിടിച്ചിരുന്നു. മുറി വൃത്തിയാക്കാനും അടുക്കളയിലെ ജോലികള്‍ ചെയ്യാനും നിര്‍ബന്ധിച്ചിരുന്നു. അവിടത്തെ ജോലികള്‍ പൂര്‍ത്തിയായാല്‍ തൊട്ടടുത്തുള്ള സുഹൃത്തിന്റെ വീട്ടിലും പണിയെടുക്കാന്‍ ബാബ നിര്‍ദ്ദേശിച്ചിരുന്നു. ദയനീയ അവസ്ഥയെ കുറിച്ച് അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു. എന്നാല്‍ അതിനെതിരേ ഒന്നും പറയാന്‍ തയ്യാറായില്ല-ടൈംസ് ഓഫ് ഇന്ത്യയുടെ പ്രതിനിധിയോട് സംസാരിക്കവെ കുട്ടി പറഞ്ഞു. ഒടുവില്‍ കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കുറ്റത്തിന് സ്വാമിക്കെതിരേ പോലിസ് കേസെടുത്തു.

മൊബൈല്‍ സമ്മാന തട്ടിപ്പ്: ഇന്ത്യക്കാരടക്കം നാല് പേര്‍ പിടിയില്‍

ബഷീര്‍ മാറഞ്ചേരി മാധ്യമം:
ഷാര്‍ജ: വന്‍തുക സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കുന്നതിന് നിശ്ചിത സംഖ്യയുടെ ഇത്തിസാലാത്ത് റീചാര്‍ജ് കാര്‍ഡുകള്‍ വഴി ടെലിഫോണ്‍ ക്രെഡിറ്റ് അയക്കണമെന്നും ആവശ്യപ്പെട്ട് ആളുകളെ കബളിപ്പിക്കുന്ന നാലംഗ സംഘത്തെ ഷാര്‍ജ പൊലീസ് അറസ്റ്റുചെയ്തു. രണ്ട് ഇന്ത്യക്കാരും രണ്ട് പാകിസ്താനികളുമാണ് പിടിയിലായത്. വ്യത്യസ്ത മൊബൈല്‍ വില്‍പന ശാലകളിലെ തൊഴിലാളികളായിരുന്നു നാലുപേരും. ഇവിടെയെത്തുന്ന ഇടപാടുകാരുടെയും മറ്റും ടെലഫോണ്‍ നമ്പറുകള്‍ തന്ത്രപൂര്‍വം കൈക്കലാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. സമ്മാനം കിട്ടിയിട്ടുണ്ടെന്നും ഇതിന്‍െറ പ്രാരംഭ ചെലവിലേക്കായി 1,500 മുതല്‍ 10,000 ദിര്‍ഹം വരെ വില വരുന്ന ഇത്തിസാലാത്ത് കാര്‍ഡുകള്‍ അയക്കണമെന്നുമായിരുന്നു സംഘം ഇരകളോട് ആവശ്യപ്പെട്ടിരുന്നത്. ഇങ്ങിനെ കിട്ടുന്ന സംഖ്യ മറ്റുള്ളവരുടെ ഫോണുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് പണമാക്കി മാറ്റുകയായിരുന്നു ഇവരുടെ രീതി. നേരത്തെ രാജ്യത്ത് താമസിച്ചിരുന്നവരുടെ മൊബൈല്‍ നമ്പറുകളും തിരിച്ചറിയല്‍ രേഖകളും ദുരുപയോഗം ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇത് പലപ്പോഴും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കി.




നേരത്തെ നാട്ടിലേക്ക് മടങ്ങിയവരുടെ തിരിച്ചറിയല്‍ രേഖകളുപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. മുമ്പ് നാട്ടിലേക്ക് മടങ്ങിയ നിരവധി ആളുകളുടെ പാസ്പോര്‍ട്ടുകളും മറ്റ് രേഖകളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി പ്രതികളെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം തട്ടിപ്പുകളെ കുറിച്ച് അറിയുന്നവര്‍ 06 5943446, 800151 എന്ന നമ്പറുകളിലോ techcrimes @shjpolice.gov.ae എന്ന ഇമെയിലിലോ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.

കൂറ്റനാട്ട് നെല്‍വയലുകള്‍ തരിശുനിലങ്ങളാകുന്നു

മാതൃഭൂമി കൂറ്റനാട്: കൃഷിപ്പണിക്ക് ആളെ കിട്ടാത്തതിനാല്‍ കൃഷിയിടങ്ങള്‍ തരിശുനിലങ്ങളായി മാറുന്നു. കൂറ്റനാട്‌മേഖലയിലെ പാടങ്ങളാണ് പണിക്ക് ആളെ കിട്ടാത്തതുമൂലം തരിശിട്ടിരിക്കുന്നത്.




തൊഴിലുറപ്പ്പദ്ധതി വന്നതിനുശേഷം നാട്ടിന്‍പുറത്തെ ആളുകള്‍ കൃഷിപ്പണികളില്‍നിന്ന് മാറിനില്‍ക്കുന്ന അവസ്ഥയിലാണ്. ഒറ്റപ്പിലാവ്, ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട് എന്നിവിടങ്ങളില്‍ ഏക്കറു കണക്കിന് വയലുകളാണ് കൃഷിയിറക്കാന്‍കഴിയാതെ കിടക്കുന്നത്.


നാടന്‍തൊഴിലാളികളെ ലഭ്യമല്ലാത്തതിനാല്‍ തമിഴ് തൊഴിലാളികളാണ് കര്‍ഷകരുടെ ആശ്രയമായിരുന്നത്. ഇവര്‍ക്ക് ചുരുങ്ങിയകൂലി നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍, മുല്ലപ്പെരിയാര്‍പ്രശ്‌നം രൂക്ഷമായതോടെ തൃത്താലയിലെയും കൂറ്റനാട്ടെയും തമിഴ് തൊഴിലാളികള്‍ കൂട്ടത്തോടെ കേരള അതിര്‍ത്തി വിട്ടിരിക്കയാണ്. ധനുമാസമായതോടെ നെല്പാടങ്ങള്‍ കതിര്‍മൂത്ത്‌നില്‍ക്കുകയാണ്. കൊയ്യാനും ആളെക്കിട്ടാത്ത അവസ്ഥ. പല സ്ഥലത്തും നെല്ല് പാടത്തുകിടന്ന് മുളച്ചിരിക്കയാണ്. നിലവിലുള്ള തൊഴിലുറപ്പ് പണിക്കാരെ കാര്‍ഷികപ്രവൃത്തികള്‍ക്ക് ഏര്‍പ്പെടുത്തുകയാണെങ്കില്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

യൂത്ത്‌കോണ്‍ഗ്രസ് വികസന സദസ്സ്

മാതൃഭൂമി തൃത്താല: നാഗലശ്ശേരിയിലെ പെരിങ്ങോട് യൂത്ത്‌കോണ്‍ഗ്രസ് വികസനസദസ്സ് നടത്തി. വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനംചെയ്തു. പൊന്നാനി പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ഇഫ്തികാറുദീന്‍ മുഖ്യ പ്രഭാഷണം നടത്തി. പി.ബാലന്‍, പി.എം. മധു, വി.രാമചന്ദ്രന്‍, തമ്പി കൊള്ളനൂര്‍, പി.വി.ഷമീര്‍, ഒ.ഫാറൂഖ്, ഷംസുദ്ദീന്‍, കെ.ബി.സുധീര്‍, എ.കെ.ഷാനിബ്, കരീം, മാലതി, സുബ്രഹ്മണ്യന്‍, ആബിദ് എന്നിവര്‍ സംസാരിച്ചു. 

Sunday, January 1, 2012

യുഎയില്‍ 'ലോക മുണ്ട് ദിനം'

ദുബയ്: യുഎഇയില്‍ പുതുവല്‍സര ദിനം ലോക മുണ്ടുദിനമായി ആഘോഷിക്കുന്നു.  തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പരമ്പരാഗത വസ്ത്രമായ മുണ്ടിനെ ആഗോളതലത്തില്‍ പരിചയപ്പെടുത്തുകയാണ് ദിവസത്തിന്റെ ലക്ഷ്യം.

ഇനി എല്ലാ വര്‍ഷങ്ങളിലും ഈ ദിവസം മുണ്ടു ദിനമായി കൊണ്ടാടുമെന്ന് രാജ്യത്തെ പ്രവാസികള്‍ അറിയിച്ചു. ശ്രീലങ്ക, കെനിയ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലും മുണ്ട് ഏറെ പ്രചാരമുള്ള വേഷമാണ്. മാസത്തില്‍ ഒരു ദിവസം മുണ്ടെടുക്കാന്‍ എല്ലാവരും തയ്യാറാവണം. രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടായിരിക്കും ഈ ദിനം ആചരിക്കുന്നത്. ഏഷ്യയില്‍ നിന്നുള്ളവര്‍ കൊച്ചുകുട്ടികളെ മുണ്ടുടുക്കാന്‍ പഠിപ്പിക്കണം. മുണ്ടും വേഷ്ടിയും ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്ന വേഷമാണ്.

ഷാര്‍ജയില്‍ മുണ്ടുകള്‍ക്ക് വിലക്കുണ്ടെന്ന് ചില മാധ്യമങ്ങളിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. സര്‍ക്കാര്‍ ഓഫിസുകളിലെത്തുമ്പോള്‍ ലുങ്കി ധരിക്കരുതെന്നു മാത്രമാണ് വിലക്കുള്ളത്-പ്രവാസിയായ അഡ്വക്കറ്റ് അജി കുര്യാക്കോസ് അറിയിച്ചു.
ഈയിടെ അല്‍ ക്വാസിലുള്ള ഒരു സിനിമാതിയേറ്ററില്‍ മുണ്ടുടുത്തുവന്നവര്‍ക്ക് ടിക്കറ്റ് നിഷേധിച്ചത് വിവാദമായിരുന്നു.

Share

Twitter Delicious Facebook Digg Stumbleupon Favorites More