Saturday, December 31, 2011

മഴയില്‍ കുതിര്‍ന്ന്‍ പുതുവര്‍ഷം

കനത്ത മഴയില്‍ തിരുവനന്തപുരത്ത് അഞ്ച് മരണം

തിരുവനന്തപുരം: ജില്ലയില്‍ കനത്ത മഴയില്‍ ഒരു കുട്ടിയടക്കം നാലുപേര്‍ മരിച്ചു രണ്ടുപേരെ കാണാതായി.  ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഭൂരിഭാഗവും വെള്ളത്തിനടിയിലായിരിക്കുകയാണ്. 




കനത്ത മഴയ റെയില്‍ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട് മഴയെ തുടര്‍ന്ന്‌ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ അടിയന്തര സഹായമായി 10,000 രൂപ അനുവദിച്ചതായി മന്ത്രി വി.എസ്‌.ശിവകുമാര്‍ അറിയിച്ചു. വീട്‌ തകര്‍ന്നവര്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ അടിയന്തര സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്‌.

കേരളം പട്ടിണിയായില്ല; തമിഴ്‌നാട് ആശങ്കയില്‍

കുമളി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് കേരളത്തിലേയ്ക്കുള്ള പച്ചക്കറി വിതരണം നിര്‍ത്തി വച്ചത് തമിഴ്‌നാടിന് പാരയായി. ലക്ഷക്കണക്കിന് രൂപയുടെ പാലും പഴവും പച്ചക്കറിയുമാണ് തമിഴ്‌നാട്ടില്‍ കെട്ടിക്കിടന്നു നശിയ്ക്കുന്നത്.




കേരളത്തെ പട്ടിണിയ്ക്കിടുമെന്നായിരുന്നു വിവിധ സംഘടനകള്‍ ഭീഷണി മുഴക്കിയത്. എന്നാല്‍ കേരളത്തിലേയ്ക്ക് കര്‍ണ്ണാടകയില്‍ നിന്ന് പച്ചക്കറികള്‍ വന്നു തുടങ്ങിയപ്പോഴാണ് തങ്ങള്‍ക്ക് അമളി പറ്റിയ വിവരം തമിഴ്‌നാട്ടുകാര്‍ തിരിച്ചറിഞ്ഞത്.

തമിഴ്‌നാട് ഉപരോധം തുടരുന്ന സാഹചര്യത്തില്‍ ക്രിസ്മസിന് വന്‍ വിലക്കയറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കര്‍ണ്ണാടകയില്‍ നിന്ന് പച്ചക്കറി വരാന്‍ തുടങ്ങിയതോടെ ഈ ആശങ്ക നീങ്ങി.


തമിഴ്‌നാട് ഉപരോധമേര്‍പ്പെടുത്തിയത് ശരിയ്ക്കും മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് കര്‍ണാടക. കര്‍ണാടകയില്‍ നിന്ന് വന്‍തോതിലാണ് കേരളത്തിലേയക്ക് പച്ചക്കറിയെത്തുന്നത്.


മുന്‍പ് മലബാര്‍ മേഖലയില്‍ മാത്രമായിരുന്നു പച്ചക്കറിയെത്തിരുന്നതെങ്കില്‍ ഉപരോധം നീണ്ടതോടെ മുഴുവന്‍ ഇടങ്ങളിലേയ്ക്കും പച്ചക്കറി വില്‍പ്പന വ്യാപിപ്പിച്ചിരിയ്ക്കുകയാണ് കര്‍ണാടക.

Friday, December 30, 2011

മറയുന്നത് വിപ്ലവത്തിന്റെയും വിവാദങ്ങളുടെയും വര്‍ഷം

വാര്‍ത്തകള്‍കള്‍ക്കും വിവാദങ്ങള്‍ക്കും പഞ്ഞമില്ലാത്ത വര്‍ഷമായിരുന്നു 2011. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കേസുകളില്‍ കുരുങ്ങി ഒട്ടേറെ രാഷ്ട്രീയ നേതാക്കള്‍ ജയിലുകളിലേക്ക് മാര്‍ച്ച് ചെയ്യുന്നതിന് 2011 സാക്ഷ്യം വഹിച്ചു. രാഷ്ട്രീയരംഗത്തെന്ന പോലെ കലാകായിക സാഹിത്യരംഗങ്ങളിലും വിവാദങ്ങള്‍ നിറഞ്ഞു നിന്നു. വിപ്ലവങ്ങളിലൂടെ അറബ് രാജ്യങ്ങളില്‍ ഏകാധിപത്യ ഭരണകൂടങ്ങള്‍ കടപുഴകി വീഴുന്നത് ലോകം അതീവശ്രദ്ധയോടെയാണ് വീക്ഷിച്ചത്. ജപ്പാനിലെ ഭൂകമ്പവും സുനാമിയും ലോകം നടുക്കിയ ദുരന്തമായി മാറി. സായിബാബ, ലാദന്‍, ഗദ്ദാഫി, സ്റ്റീവ് ജോബ്സ്, ദേവ് ആനന്ദ് കഴിഞ്ഞ അനേകം വര്‍ഷങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഒട്ടനേകം പേര്‍ കഴിഞ്ഞ വര്‍ഷം ചരിത്രത്തിന്റെ ഭാഗമായി മാറി. കഴിഞ്ഞ 12മാസങ്ങളില്‍ ഉണ്ടായ പ്രധാന സംഭവങ്ങളിലേയ്ക്ക അതുമായി ബന്ധപ്പെട്ട് ഒണ്‍ഇന്ത്യ മലയാളം പ്രസിദ്ധീകരിച്ച വാര്*ത്തകളിലേയ്ക് ഒരു തിരിഞ്ഞുനോട്ടം.


ഐസ്‌ക്രീം വീണ്ടും തിളച്ചുമറിഞ്ഞു

കേരള രാഷ്ട്രീയത്തില്‍ വന്‍വിവാദങ്ങള്‍ ഉയര്‍ത്തിവിട്ട ഐസ്‌ക്രീം പാര്‍ലര്‍ കേസ് വീണ്ടും തിളച്ചുമറിഞ്ഞതാണ് ജനുവരി മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസങ്ങളിലൊന്ന്. കുഞ്ഞാലിക്കുട്ടിയും ബന്ധു റൗഫും തമ്മിലുള്ള അകല്‍ച്ചയാണ് ഐസ്‌ക്രീം കേസിലെ ഉള്ളുകളികള്‍ പുറത്തുവരാന്‍ ഇടയാക്കിയത്. എന്നാല്‍ ഈ വിവാദം മുസ്ലീം ലീഗിനേക്കാള്‍ രാഷ്ട്രീയമായി ബാധിച്ചത് യുഡിഎഫിലെ പ്രധാനപ്പെട്ട കക്ഷിയായ കോണ്‍ഗ്രസിനെയാണ്. (ഐസ്ക്രീം പാര്‍ലര്‍ കേസ്)



ശബരിമല ദുരന്തം


ശബരിമലയില്‍ മകരജ്യോതിദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ തിക്കിലുംതിരക്കിലുംപെട്ട് 104 തീര്‍ത്ഥാടകര്‍ മരിച്ച ദുരന്തം രാജ്യത്തെ ഞെട്ടിച്ചു. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കൂടുതലായും ദുരന്തത്തിനിരയായത്. അപകടത്തില്‍ അഞ്ച് മലയാളികളും മരിച്ചിരുന്നു. (ശബരിമല ദുരന്തം)


തെലുങ്കാന-ശ്രീകൃഷ്ണ കമ്മീഷന്‍ നോക്കുകുത്തിയായി

തെലുങ്കാന പ്രക്ഷോഭത്തിന് ഒറ്റമൂലികയായി അവതരിപ്പിയ്ക്കപ്പെട്ട ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് ജനുവരി എട്ടിന് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. പ്രശ്‌നവുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണ ആറ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചെങ്കിലും അതൊന്നും പ്രശ്‌നപരിഹാരത്തിന് ഉതകിയില്ലെന്നതാണ് സത്യം. (തെലുങ്കാന)


കേരളം സ്മാര്‍ട്ടായി


വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് സ്മാര്‍ട് സിറ്റി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരും ടീകോം കമ്പനിയും കരാറില്‍ ഒപ്പുവച്ചു. വിഎസ് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം വന്ന ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ കരാറില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ തയാറായി. സ്മാര്‍ട് സിറ്റി



എംഎ ജോണ്‍ അന്തരിച്ചു


മുന്‍ കോണ്‍ഗ്രസ് നേതാവും കെഎസ് യുവിന്റെ സ്ഥാപകനേതാക്കളിലൊരാളുമായ എംഎ ജോണിനെ (72) വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കെ. എസ്. യു സ്ഥാപക നേതാവും യൂത്ത് കോണ്‍ഗ്രസിന്റെആദ്യ ജനറല്‍ സെക്രട്ടറിയുമായിരുന്ന എം. എ. ജോണ്‍ കോണ്‍ഗ്രസ് പരിവര്‍ത്തനവാദികളുടെ നേതാവ് എന്ന നിലയില്‍ കെ. പി. സി.സിയിലെന്നും വേറിട്ട ശബ്ദമായിരുന്നു.


അഴിമതി രാജ തിഹാറില്‍


രാജ്യ കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ മുന്‍കേന്ദ്ര ടെലികോം മന്ത്രി എ രാജയെ സിബിഐ അറസ്റ്റ് ചെയ്തു. 20088ല്‍ നടന്ന സ്‌പെക്ട്രം ലേലത്തില്‍ 1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. രാജ തിഹാര്‍ ജയിലിലെത്തിയതിന് പിന്നാലെ ഒട്ടേറെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇവിടെ അതിഥികളായെത്തി.



ട്രാക്കിലെ മാനഭംഗം കേരളം നടുങ്ങി



ആളൊഴിഞ്ഞ കംപാര്‍ട്‌മെന്റില്‍ രാത്രിയില്‍ യാത്രചെയ്യുകയായിരുന്ന ഇരുപത്തിമൂന്നുകാരിയായ സൗമ്യയെന്ന പെണ്‍കുട്ടി ട്രാക്കില്‍ പിടഞ്ഞുതീര്‍ന്നപ്പോള്‍ നടുങ്ങിയത് കേരളത്തിന്റെ മനസാക്ഷിയാണ്. റെയില്‍വെ ട്രാക്കില്‍ മാനഭംഗത്തിനിരയായ സൗമ്യ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ വിധിച്ചുകൊണ്ട് കോടതി സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കുന്നതിനും കേരളം സാക്ഷ്യം വഹിച്ചു.



ഇടമലയാറില്‍ കുരുങ്ങി പിള്ള അഴിയ്ക്കുള്ളില്‍

ഇടമലയാര്‍ കേസില്‍ കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. ബാലകൃഷ്ണപിള്ളയെ വെറുതെ വിട്ട ഹൈക്കോടതി വിധിയ്‌ക്കെതിരെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

ബാലകൃഷ്ണ പിള്ള ഒരു വര്‍ഷത്തെ കഠിനതടവും 10000 രൂപ പിഴയടക്കണമെന്നും കോടതി വിധിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണം. എട്ട് മാസത്തിനുള്ളില്‍ പിഴയൊടുക്കണമെന്നാണ് നിര്‍ദേശം. കേസില്‍ ഹൈക്കോടതിയ്ക്ക് പിഴവ് സംഭവിച്ചുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. (ഇടമലയാര്‍)


പാമോയിലില്‍ കേന്ദ്രവും വഴുതി


പാമോയില്‍ കേസിലെ സുപ്രീം കോടതി വിധി കേരളത്തില്‍ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചു. പാമോയില്‍ കേസില്‍ അന്വേഷണം നേരിടുന്ന വിജിലന്‍സ് കമ്മീഷണറായി പിജെ തോമസിനെ നിയമിച്ചത് നിയമവിധേയമല്ലെന്ന കോടതിയുടെ നിരീക്ഷണം കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനും തിരിച്ചടിയായി (പാമോയില്‍ കേസ്)


ജപ്പാന്‍ സുനാമി ദുരന്തം ലോകം നടുങ്ങി

ജപ്പാന്‍ തീരക്കടലില്‍ ഉണ്ടായ ഭൂകമ്പവും തുടര്‍ന്നുണ്ടായ സുനാമിയും 2011ല്‍ ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മാറി. പതിനായിരങ്ങള്‍ മരിച്ചുവീണ ദുരന്തത്തില്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്. രാക്ഷസത്തിരമാലകളുടെ ആഘാതമേറ്റ് തകര്‍ന്ന ഫുക്കുഷിമ ആണവനിലയം ലോകത്തെ മറ്റൊരു ആണവദുരന്തത്തിന്റെ വക്കിലെത്തിച്ചു

ക്രിക്കറ്റ് റിയാലിറ്റി ഷോ വരുന്നു

ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിനുവേണ്ടി ദേശീയ തലത്തില്‍ 'ക്രിക്കറ്റ് ചാംപ്‌സ്' എന്ന പേരില്‍ റിയാലിറ്റി ഷോ വരുന്നു. യുടിവി ബിന്‍ഡാസ് ടിവിയാണ് പുതിയ റിയാലിറ്റി പരീക്ഷണവുമായി രംഗത്തിറങ്ങുന്നത്.



ദില്ലിയിലെ ഇന്ദ്രപ്രസ്ഥ ഓള്‍ ഇന്ത്യ സ്‌പോര്‍ട്‌സ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് പരിപാടി തയ്യാറാക്കുന്നത്. ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍, കീര്‍ത്തി ആസാദ്, പിയൂഷ് ചൗള തുടങ്ങിയ പ്രമുഖ താരനിര തന്നെ വിധികര്‍ത്താക്കളായെത്തും.


വേണ്ടത്ര കഴിവുകളുണ്ടായിട്ടും അവസരം ലഭിക്കാതെ പോവുന്ന താരങ്ങളെ കണ്ടെത്തുകയാണ് ഷോയുടെ പ്രധാനലക്ഷ്യം. പങ്കെടുക്കുന്ന താരങ്ങളെ കണ്ടെത്താനായി മുംബൈ, ദില്ലി, ചാണ്ഡീഗഡ്, ജയ്പൂര്‍, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി ട്രയല്‍സ് നടത്തും.


അണ്ടര്‍ 16, അണ്ടര്‍ 22 എന്നീ രണ്ടു വിഭാഗങ്ങളിലേക്കാണ് മല്‍സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ഇവരില്‍ നിന്ന് എട്ടു ടീമുകളുണ്ടാക്കും. ഈ ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുക. വിജയികളാവുന്ന ടീമിന് പത്തുലക്ഷം രൂപ സമ്മാനമായി ലഭിക്കും. ഏറ്റവും മികച്ച പത്തുതാരങ്ങള്‍ക്ക് രാജ്യത്തെ പ്രമുഖ കോച്ചുമാര്‍ക്കു കീഴില്‍ പരിശീലനം ലഭിക്കാനുള്ള അവസരമുണ്ടാക്കും.

Thursday, December 29, 2011

പ്രകൃതിവാതക പൈപ്പ്‌ലൈന്‍: ജനവാസമേഖലകളെ ഒഴിവാക്കണം -എം.എല്‍.എ.

കൂറ്റനാട്: കേരളത്തിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വഴികളിലൂടെ കൊണ്ടുപോകണമെന്ന് എം.എല്‍.എ. വി.ടി. ബല്‍റാം ആവശ്യപ്പെട്ടു. ഗ്യാസ്‌പൈപ്പ്‌ലൈന്‍ ചാലിശ്ശേരി പഞ്ചായത്തുതല പ്രതിരോധസമിതി സമരപ്രഖ്യാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കെതിരായുള്ള സമരത്തിന് എം.എല്‍.എ. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

ഗെയില്‍ കമ്പനിയുടെ നിര്‍ദിഷ്ട കൊച്ചി-കൂറ്റനാട്-മംഗലാപുരം-ബാംഗ്ലൂര്‍ ഗ്യാസ്‌പൈപ്പ്‌ലൈന്‍ പാലക്കാട് ജില്ലയിലേക്ക് കടക്കുന്നത് ചാലിശ്ശേരി പഞ്ചായത്തിലൂടെയാണ്. പൈപ്പ് കടന്നുപോകുന്ന വഴികളില്‍ ഒട്ടേറെ വീടുകളും കൃഷിസ്ഥലങ്ങളുമുണ്ട്. പദ്ധതിയെക്കുറിച്ച് ഗ്രാമസഭകള്‍പോലുള്ള ജനകീയ വേദികളില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെയോ അപകടസാധ്യതയേയൊ കുറിച്ചുള്ള പഠനങ്ങള്‍ നടത്തിട്ടില്ലെന്ന് കര്‍മസമിതിയും ആരോപിക്കുന്നു. പൈപ്പ് കടന്നുപോകുന്ന മേഖലയിലെ മുഴുവന്‍ ആളുകള്‍ക്കും നോട്ടീസ് നല്‍കാതെ ഭാഗികമായി പരാതികള്‍ ഒതുക്കിത്തീര്‍ക്കുകയാണെന്നും ആരോപണമുണ്ട്.

പദ്ധതി തദ്ദേശീയവികസനത്തിന് വേണ്ടിയല്ലെന്നാണ് ആരോപണം. കൊച്ചിയിലെ പുതുവൈപ്പിനിലെ എല്‍.എന്‍.ജി. ടെര്‍മിനലില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍പോകുന്ന എല്‍.എന്‍.ജി. എന്നപേരില്‍ അറിയപ്പെടുന്ന ഗ്യാസ് മംഗലാപുരത്തെയും ബാംഗ്ലൂരിലെയും വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് ചെലവുകുറഞ്ഞ രീതിയില്‍ എത്തിക്കാനാണെന്നാണ് ആരോപണം.

ചാലിശ്ശേരി പഞ്ചായത്ത്ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ പ്രതിരോധസമിതി ചെയര്‍മാന്‍ പി.ആര്‍. കുഞ്ഞുണ്ണി അധ്യക്ഷനായി. വി.ടി. ബല്‍റാം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍മൗലവി സമരപ്രഖ്യാപനം നടത്തി. അഡ്വ. അബ്ദുള്‍സലാം മുഖ്യപ്രഭാഷണം നടത്തി. ജനകീയ പ്രതിരോധസമിതി കണ്‍വീനര്‍ പി.എ. നൗഷാദ് സ്വാഗതവും ഇ.കെ. മണികണ്ഠന്‍ നന്ദിയും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എന്‍. സാവിത്രി, എ. വിജയന്‍, പി.എം. മുഹമ്മദ്കുട്ടി, ഷീല മണികണ്ഠന്‍, എ.ബി. ഷംസുദ്ദീന്‍, സുമ, ടി.കെ. സുനില്‍കുമാര്‍, ടി.എം. കുഞ്ഞന്‍, അബ്ദുള്‍റഹ്മാന്‍, ചാമുണ്ണി, മുരുകാനന്ദന്‍, പട്ടിത്തറ ഷംസു എന്നിവര്‍ സംസാരിച്ചു.

ഭാരതപുഴയില്‍ രണ്ട്‌ വിദ്യാഥികള്‍ ഒഴുക്കില്‍പ്പെട്ടു: ഒരു കുട്ടിയുടെ മൃതദേഹം കിട്ടി

കൂറ്റനാട്‌: തിരുമിറ്റക്കോട്‌ അമ്പലക്കടവിന്‌ സമീപം ഭാരതപുഴയില്‍ രണ്ട്‌ വിദ്യാഥികള്‍ ഒഴുക്കില്‍പ്പെട്ടു. ഇതില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടുകിട്ടി. തിരുമിറ്റക്കോട്‌ പള്ളത്ത്‌ വീട്ടില്‍ അബ്‌ദുള്‍ കരീമിന്റെ മകന്‍ സവാദ്‌(10)ന്റെ മൃതദേഹമാണ്‌ കിട്ടിയത്‌. അബ്‌ദുള്‍ കരീമിന്റെ സഹോദരന്റെ മകള്‍ ഷഹറാബാനു(10)വിനെയാണ്‌ കണാതായത്‌.

ഇന്നലെ വൈകീട്ട്‌ അഞ്ചരയോടെ കുളിക്കാനയി തിരുമിറ്റക്കോട്‌ അമ്പലത്തിന്‌ സമീപത്ത്‌ ഭാരതപുഴയില്‍ ഇറങ്ങിയ ഇവര്‍ വെള്ളത്തില്‍ മുങ്ങുകയായിരുന്നു. സമീപത്തെ കടവില്‍ കുളിക്കാന്‍ വന്നവരും മണല്‍ തൊഴിലാളികളും ചേര്‍ന്ന്‌ നടത്തിയ തിരച്ചലില്‍ വൈകീട്ട്‌ ആറ്‌ മണിയോടെയാണ്‌ സവാദിന്റെ മൃതദേഹം കണ്ടെത്തിയത്‌.

തുടര്‍ന്ന്‌ കുന്ദംകുളത്ത്‌ നിന്നു ഫയര്‍ഫോഴ്‌സും ചാലിശ്ശേരി പോലീസും നാട്ടുകാരും രാത്രി ഏറെ വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ഷഹറാബാനുവിനെ കണ്ടെത്താനായില്ല.മരിച്ച സവാദ്‌ പട്ടാമ്പി എം.ഇ.എസ്‌ സ്‌കൂളിലെ ആറാം ക്ലാസ്‌ വിദ്യാഥിയാണ്‌. ഷഹറാബാനു തിരുമിറ്റക്കോട്‌ സി.പി സ്‌കൂളിലെ നാലാം ക്ലാസ്‌ വിദ്യാത്ഥിനിയാണ്‌സവാദിന്റെ അമ്മ: ആയിഷ. സഹോദരങ്ങള്‍: സുഹൈല്‍, സുഹൈബ്‌.കണാതായ ഷഹറാബാനുവിന്റെ അമ്മ: റാബിയ. സഹോദരങ്ങള്‍: ഷെരീഫ, ഷെമീര്‍.

ഷാര്‍ജയില്‍ സ്‌കൂള്‍ ബസ്സില്‍ പിഞ്ചുകുട്ടിയെ പീഡിപ്പിച്ചു

ദുബയ്: ഗള്‍ഫ് മേഖലയിലെ സ്‌കൂള്‍ ബസ്സുകളില്‍ കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്നത് വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. പലപ്പോഴും പ്രവാസികളുടെ കൊച്ചുകുട്ടികളാണ് ബസ് ജീവനക്കാരുടെ ക്രൂരതയ്ക്ക് ഇരയാകുന്നത്.

ഷാര്‍ജയില്‍ നാലരവയസ്സുള്ള പെണ്‍കുട്ടിയെ ബസ് ജീവനക്കാരന്‍ ലൈംഗികപീഡനത്തിന് വിധേയമാക്കിയതിനെ തുടര്‍ന്ന് ഇപ്പോള്‍ അല്‍ ഖാസിമാ ആശുപത്രിയില്‍ ചികില്‍സയിലാണ്.

കിന്‍ഡര്‍ ഗാര്‍ഡനില്‍ പഠിക്കുന്ന കുട്ടിയുടെ ശരീരത്തില്‍ രക്തം കണ്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എമിറേറ്റ്‌സ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

നിരവധി വര്‍ഷങ്ങളായി സ്‌കൂള്‍ ബസ്സില്‍ സഹായിയായി പ്രവര്‍ത്തിക്കുന്നയാളാണ് ഈ ക്രൂരത ചെയ്തതെന്ന കാര്യം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ദുബയില്‍ ബസ് ജീവനക്കാര്‍ ചേര്‍ന്ന് നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവം വരെയുണ്ടായിട്ടുണ്ട്.

പ്രതി കാസര്‍കോട് സ്വദേശിയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതു സംബന്ധിച്ച് പരാതി ലഭിച്ചതായി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചു. പോലിസ് കേസെടുത്തിട്ടുണ്ട്.

Wednesday, December 28, 2011

തൃശൂര്‍ പടക്കശാലയില്‍ സ്‌ഫോടനം, ആറു മരണം

തൃശൂരിലെ അത്താണിയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. പടക്കനിര്‍മാണ ശാലയുടെ ലൈസന്‍സ് ഉടമ ഇലവത്തിങ്കല്‍ ജോസി, വാസുദേവപിള്ള, രാധാകൃഷ്ണന്‍, അനില്‍, ബീഹാര്‍ സ്വദേശി ബബ്ലു എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ സമയത്ത് നിര്‍മാണശാലയില്‍ 12 ഓളം ജീവനക്കാരുണ്ടായിരുന്നു. ചെമ്പന്‍ ദേവസ്യ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഷെഡ്ഡിനാണ് തീപിടിച്ചത്.

ശക്തമായ പൊട്ടിത്തെറിയില്‍ സമീപത്തെ മൂന്നു വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഉള്ളില്‍ കുടുങ്ങികിടക്കുന്നവരെ രക്ഷിയ്ക്കാന്‍ വേണ്ടി നാട്ടുകാരും ഫയര്‍ഫോഴ്‌സും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

കുന്നിന്‍ മുകളില്‍ ഒരു റബര്‍തോട്ടത്തിനു നടുവിലായാണ് പടക്കനിര്‍മാണ ശാല പ്രവര്‍ത്തിച്ചിരുന്നത്. ദുരന്ത സ്ഥലത്തേക്ക് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്കോ ആംബുലന്‍സിനോ എത്തിച്ചേരാന്‍ പറ്റാത്തത് രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. 

Tuesday, December 27, 2011

ഇമെയില്‍ തട്ടിപ്പ്, മലയാളിയുടെ പണം പോയി

ദമാം: ഇമെയില്‍ ഹാക്ക് ചെയ്ത് മലയാളിയുടെ 10000 റിയാല്‍ തട്ടിയെടുത്തതായി പരാതി. തൃശൂര്‍ സ്വദേശി അബ്ദുല്‍റഷീദ് ചൈനയിലെ ഒരു കമ്പനിക്ക് രണ്ടു ലക്ഷത്തോളം റിയാലിന്റെ സാധനങ്ങള്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു.

റഷീദിന്റെ ഇമെയില്‍ ഹാക്ക് ചെയ്ത വിരുതന്‍ ഓര്‍ഡര്‍ സംബന്ധമായ കൃത്യമായ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തതിനുശേഷം ചൈനീസ് കമ്പനിയില്‍ നിന്നുള്ള മെയില്‍ എന്ന വ്യാജേന തട്ടിപ്പ് നടത്തുകയായിരുന്നു.

ടാക്‌സ് സംബന്ധമായ ചില കാരണങ്ങളാല്‍ കമ്പനിയുടെ എക്കൗണ്ട് നമ്പര്‍ മാറിയിട്ടുണ്ടെന്നും അഡ്വാന്‍സ് തുക പുതിയ എക്കൗണ്ടിലേക്കാണ് പാസ് ചെയ്യേണ്ടതെന്നും മെയിലിലുണ്ടായിരുന്നു.

ഓര്‍ഡറുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങളെല്ലാം ഉള്ളതിനാല്‍ റഷീദിന് ഇമെയിലിന്റെ കാര്യത്തില്‍ സംശയം തോന്നിയതുമില്ല. എന്നാല്‍ പുതിയ എക്കൗണ്ട് ശരിയാണോ എന്നത് 10000 റിയാല്‍ മാത്രം അടച്ച് ഉറപ്പാക്കാമെന്ന തോന്നല്‍ റഷീദിന് അനുഗ്രഹമായി.

പണം കിട്ടിയെന്ന് സന്ദേശം ലഭിച്ചതോടൊപ്പം തന്നെ ബാക്കി തുക കൂടി നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ വീണ്ടും എക്കൗണ്ട് മാറ്റിയെന്നും ഇനിയുള്ള പണം പുതിയ എക്കൗണ്ടിലാണ് നിക്ഷേപിക്കേണ്ടതെന്നും മെയില്‍ വന്നപ്പോള്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.

കൂറ്റനാട്ട് നൂറോളം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍

കൂറ്റനാട്: കൊച്ചി-കൂറ്റനാട്-മംഗലാപുരം-ബംഗളൂരു പ്രകൃതി വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് കൂറ്റനാട് മേഖലയില്‍ നൂറോളം കുടുംബങ്ങള്‍ കുടിയിറക്കു ഭീഷണിയില്‍. കേന്ദ്ര പെട്രാളിയം പ്രകൃതിവാതക മന്ത്രാലയത്തിന്‍െറ അധീനതയിലുള്ള ഗെയില്‍ എന്ന സ്ഥാപനമാണ് 735 കിലോമീറ്ററില്‍ 753 കോടി രൂപ മുതല്‍ മുടക്കുള്ള പദ്ധതി യാഥാര്‍ഥ്യമാക്കുക.


തൃശൂര്‍ മലപ്പുറം പാലക്കാട് ജില്ലയില്‍ ജനവാസമേഖലയിലൂടെ പൈപ്പ് ലൈന്‍ കടന്ന്പോകുന്നത് ആയിരക്കണക്കിന് ആളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെടാന്‍ കാരണമാകുമെന്നാണ് പറയപ്പെടുന്നത്. പ്രാരംഭ നടപടിയായി പദ്ധതിക്കായി സര്‍വേ ചെയ്ത സ്ഥലങ്ങളില്‍ താമസിക്കുന്ന തൃശൂര്‍ ജില്ലയിലുള്ളവര്‍ക്ക്  ഭൂമി കണ്ടുകെട്ടുന്നതിന് നോട്ടീസ് നല്‍കിയിരുന്നു.ജില്ലാ അതിര്‍ത്തിപ്രദേശമായ ചാലിശ്ശേരി പെരുമണ്ണൂരില്‍ പുതിയേടത്ത് കാവിന്‍െറ കിഴക്ക്വശത്തുകൂടി കടന്നുപോയി ചൗച്ചേരി -പുലിക്കുളം-കുത്ത്പറമ്പ് വഴി മുലയംപറമ്പക്ഷേത്രത്തിന്‍െറ പിറക് വശത്തുകൂടിയാണ് പൈപ്പ്ലൈന്‍ സ്ഥാപിക്കുക. തൃത്താലയിലും  പട്ടാമ്പിയിലും ജനവാസമേഖലകളിലൂടെയാണ് പൈപ്പ് കടന്നുപോകുന്നത്.

2003 ലെ എക്സ്പ്രസ് ഹൈവേക്കായി സര്‍വേനടത്തിയ സ്ഥലത്താണ് പുതിയ നടപടികള്‍ സ്വീകരിച്ചത്. എട്ടുവര്‍ഷം മുമ്പ് വിജനമായി കിടന്നിരുന്ന സ്ഥലങ്ങള്‍ ജനവാസമേഖലയായി മാറിയിരിക്കുകയാണ്. ഇതിന് പരിസരത്തെ ആളുകള്‍ക്കാണ് നോട്ടിസ് ലഭിച്ചിത്. ഒക്ടോബര്‍ 17ന് ആണ് ആദ്യ നോട്ടീസ് ലഭിച്ചത്. പിന്നീട് നൂറോളം വീട്ടുകാര്‍ക്ക് 1992 ലെ പെട്രാളിയം ധാതുപൈപ്പ് ലൈന്‍(ഭൂമി ഏറ്റെടുക്കല്‍) നിയമപ്രകാരമുള്ള ഒബ്ജക്ഷന്‍ നോട്ടീസുകള്‍ ലഭിച്ചു. ആക്ഷേപങ്ങള്‍ 28 ദിവസങ്ങള്‍ക്കുള്ളില്‍ അറിയിക്കാനാണ് ഉത്തരവ്. ഈ നിയമത്തിലെ മൂന്നാം വകുപ്പുപ്രകാരം പൈപ്പലൈന്‍ സ്ഥാപിക്കാനോ മറ്റ്ആവശ്യങ്ങള്‍ക്കായൊ മാറ്റിവെക്കപ്പെട്ട ഭൂമി സ്വകാര്യവ്യക്തുടെ അധീനതയിലുള്ളതാണെങ്കിലും സര്‍ക്കാറിനോ സര്‍ക്കാര്‍ എജന്‍സിക്കോ ആയിരിക്കും ഉടമസ്ഥാവകാശം.ഏറ്റെടുക്കുന്ന ഭൂമിയില്‍ കിണര്‍, ടാങ്ക്, ജലാശയങ്ങള്‍, ഡാം എന്നിവ നിര്‍മിക്കുകയോ  മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങളൊ പാടില്ല.


നോട്ടീസ് ലഭിച്ചവര്‍ പരിഭ്രാന്തിയിലാണ്. ചാലിശ്ശേരി പെരുമണ്ണൂര്‍ ചൗച്ചേരി ഗ്രാമത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് നേട്ടീസ് ലഭിച്ചത്. ഇതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് അറിയിപ്പ് ലഭിച്ചിട്ടില്ളെന്ന് ചാലിശ്ശേരി പഞ്ചായത്ത്പ്രസിഡന്‍റ് സാവിത്രി പറഞ്ഞു. ഇത്തരം പദ്ധതികള്‍ വരുമ്പോള്‍ ഗ്രാമസഭകള്‍ വഴിയോ മറ്റോ നാട്ടുകാരുമായി ചര്‍ച്ചചെയ്യണമന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Saturday, December 24, 2011

കാത്തിരുന്ന വികസനം കണ്മുന്നിലേക്ക്....

തൃത്താല മണ്ഡലത്തിലെ റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക്.




ഇരുപതു   കോടി രൂപയുടെ വികസന പദ്ധതികള്‍ ഈ വര്ഷം തന്നെ!

  • കൂറ്റനാട് പടിഞ്ഞാരങ്ങാടി നീലിയാട്‌ റോഡിനു 8 .5  കോടി
  • കൂറ്റനാട് ജങ്ങ്ഷന്‍ നവീകരണത്തിന് 1 .5  കോടി
  • തൃത്താല പടിഞ്ഞാരങ്ങാടി റോഡിനു 4 .25 കോടി
  • ചാലിശ്ശേരി പട്ടാമ്പി റോഡിനു 5 .2  കോടി
  • ഗ്രാമീണ റോഡുകള്‍ക്ക് 25 ലക്ഷം
  • എം. എല്‍. എ. ഫണ്ടില്‍ നിന്നും 40 ലക്ഷം (റോഡുകള്‍ക്ക്)
  • വെള്ളിയങ്കല്ല് ടൂറിസം പദ്ധതിക്ക് 45 ലക്ഷം
  • കുടിവെള്ള പദ്ധതിക്ക് 40 ലക്ഷം
കേരളത്തെ അതിവേഗം ബഹുദൂരം മുന്നോട്ടു നയിക്കുന്ന യു. ഡി. എഫ്.  സര്കരിനും എം. എല്‍. എ.  V.T. BALRAM നും അഭിവാദ്യങ്ങള്‍.

Friday, December 23, 2011

പട്ടാമ്പി ബൈപ്പാസ്‌റോഡ് പ്രവൃത്തി ഉദ്ഘാടനം ഇന്ന്

മാതൃഭൂമി പട്ടാമ്പി: പട്ടാമ്പിക്കാര്‍ ഏറെ കാത്തിരുന്ന ബൈപ്പാസ്‌റോഡിന്റെ നിര്‍മാണപ്രവൃത്തികള്‍ ശനിയാഴ്ച ആരംഭിക്കും. ബൈപ്പാസ്‌റോഡിനായി 2007 മുതല്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും ബി.ആര്‍.ജി.എഫ്. ഫണ്ടുപയോഗിച്ചുള്ള നിര്‍മാണത്തിന് സാങ്കേതികാനുമതി ഇപ്പോഴാണ് ലഭിച്ചത്. നിലവില്‍ഒരുകോടി നാല്‌ലക്ഷം രൂപ ഇതിനായി പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ ബി.ആര്‍.ജി.എഫ്. ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുള്ളത്. മേലേപട്ടാമ്പി പെരിന്തല്‍മണ്ണ റോഡില്‍ നിന്നാരംഭിച്ച് പെരുമുടിയൂരുമായി ബന്ധിപ്പിക്കുന്ന 2 കിലോമീറ്റര്‍ ദൂരമുള്ളതാണ് ബൈപ്പാസ് റോഡ്. 
 


തടസ്സമില്ലാതെ പണിതുടര്‍ന്ന് ഒരുവര്‍ഷത്തിനുള്ളില്‍ ബൈപ്പാസ്‌നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പട്ടാമ്പി ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. വിനയകുമാര്‍ പറഞ്ഞു.നിര്‍മാണപ്രവൃത്തി ഉദ്ഘാടനം പട്ടാമ്പി മാര്‍ക്കറ്റ്‌റോഡ് പരിസരത്ത് ശനിയാഴ്ച 11ന് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. വസന്ത നിര്‍വഹിക്കും.

Share

Twitter Delicious Facebook Digg Stumbleupon Favorites More